കുഞ്ഞു വാവയുടെ പേരിടൽ!! അവസാനം ആ സർപ്രൈസ് പൊളിച്ച് കെഎൽ ബ്രോ ബിജു; വീട്ടിലെ കുഞ്ഞതിഥിയ്ക്ക് വെറൈറ്റി പേര്!! | KL BRO BIJU Rithvik Baby Naming Ceremony Viral News Malayalam

KL BRO BIJU Rithvik Baby Naming Ceremony Viral News Malayalam : കോവിഡ് കാലഘട്ടത്തിനുശേഷം യൂട്യൂബിൽ ഫാമിലി വ്ലോഗേഴ്സിന്റെ വലിയ ഒരു കുതിപ്പ് തന്നെ ഉണ്ടായിട്ടുണ്ട്. നിരവധി ആളുകൾ തങ്ങളുടെ വിശേഷങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ഉള്ള മാർഗവും ഉപാധിയുമായി വ്ലോഗിങ്ങിനെ കാണുകയും ചെയ്തു. സെലിബ്രിറ്റികളും സാധാരണക്കാരും ഉൾപ്പെടെ നിരവധി ആളുകളാണ് വ്ലോഗിങ്ങിലേക്ക് കടന്നുവന്നത്. ഇന്ന് മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഫാമിലി വ്ലോഗർ ആയി മാറിയിരിക്കുകയാണ് കെഎൽ ബ്രോ ബിജു റിതിക. കേരളത്തിൽ ആദ്യമായി 10 മില്യൻ സബ്സ്ക്രൈബേഴ്സിനെ നേടിയ ഫാമിലി വ്ലോഗ് ചാനൽ ഇവരുടെതാണ്. ബിജുവും കുടുംബവും അടങ്ങുന്ന വീഡിയോകൾക്കൊക്കെ വളരെ മികച്ച സ്വീകാര്യത തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്.

മലയാളിയായ ബിജുവും കന്നടക്കാരിയായ ഭാര്യയും ചേരുമ്പോൾ വീഡിയോയുടെ പകിട്ട് അല്പം കൂടുന്നു എന്ന് തന്നെ വേണം പറയാൻ ബിജുവിന്റെ ഭാര്യയുടെ പേര് കവിത എന്നാണ്. ബസ് ഡ്രൈവർ ആയിരുന്ന ബിജു ചെറിയരീതിയിലാണ് ബ്ലോഗിങ് ആരംഭിച്ചത്. തുടക്കത്തിൽ വലിയ പരിമിതികളോടെ ആരംഭിച്ച വ്ലോഗിങ് ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടു പോവുകയാണ്. വീഡിയോ കണ്ടന്റ് ആണ് ഇവർ കൂടുതലായും ചെയ്യുന്നത്. സാമൂഹിക ബോധവും നർമ്മവും പ്രേക്ഷകരിലേക്ക് കൂട്ടി കലർത്തി എത്തിക്കുന്ന ഇവരുടെ ഓരോരുത്തരുടെയും പ്രകടനം എന്നും ആളുകൾ സ്വീകരിക്കുന്നത് തന്നെയാണ്.

ഇപ്പോൾ കുടുംബത്തിലെ ഏറ്റവും പുതിയ സന്തോഷവുമായി എത്തിയിരിക്കുകയാണ് ഈ ഫാമിലി വ്ലോഗേഴ്സ്. സഹോദരിയുടെ കുഞ്ഞിൻറെ പേരിടല്‍ ചടങ്ങിന് പോയതിന്റെ വിശേഷമാണ് ബിജുവും കുടുംബവും പങ്കുവെക്കുന്നത്.
ചടങ്ങിൽ എത്തിയപ്പോൾ മുതലുള്ള എല്ലാ വിശേഷങ്ങളും ഇവർ വ്ലോഗിങ്ങിലൂടെ ആളുകളിലേക്ക് എത്തിക്കുന്നുണ്ട്. ഒപ്പം തങ്ങളുടെ മകൻ ഋതിക്കിന് പേരിടാൻ ഉണ്ടായ സന്ദർഭവും ബിജു വീഡിയോയിൽ പറയുന്നുണ്ട്.

അതേസമയം തന്നെ കവിത പറയുന്നത് തങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെ പാലുകൊടുത്തു പേരിടുക എന്ന ചടങ്ങില്ലെന്നും പേരിടുക മാത്രമാണ് ചെയ്യുന്നതെന്നുമാണ്. കേരളത്തിൽ പ്രസവം കഴിഞ്ഞ് ആറുമാസം കഴിയാതെ കുഞ്ഞിനെ അമ്പലത്തിൽ കൊണ്ടുപോകരുത് എന്ന രീതിയുണ്ടെന്നും ഞങ്ങളുടെ നാട്ടിൽ പ്രസവം കഴിഞ്ഞ് ഉടൻ അമ്പലത്തിൽ പോകാമെന്നും കവിത പറയുന്നു. അതുപോലെ നാഗകന്യക എന്ന സീരിയൽ കണ്ടാണ് മകന് ഋതിക് എന്ന പേരിട്ടതെന്നാണ് ബിജുവും ഭാര്യയും പറയുന്നത്. അപ്പോൾ ബിജുവിന്റെ അമ്മ പറയുന്നത് ഓരോ നാട്ടിലും ഓരോ സമ്പ്രദായം ആണെന്നും അത് അനുസരിച്ചാണ് ആളുകൾ മുന്നോട്ട് പോകുന്നതെന്നുമാണ്.

Rate this post