പ്രസവിച്ച അപ്പുവിനോട് തമ്പിയുടെ കൊടും ക്രൂരത.!! സാന്ത്വനത്തിലുള്ളവർ അഹ് ഉറച്ചതീരുമാനം എടുക്കുന്നു. ഇനി കഥ മാറും.!! | Santhwanam Today June 17 Episode Malayalam

Santhwanam Today June 17 Episode Malayalam : മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. പരമ്പര കടന്നുപോകുന്ന ഓരോ കഥാനിമിഷങ്ങളും വളരെ മനോഹരമായാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരും കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏഷ്യാനെറ്റിലെ പരമ്പരകളിൽ ഏറ്റവും

മുൻപന്തിയിൽ നിൽക്കുന്നത് സാന്ത്വനമാണ്. വ്യത്യസ്തമായ കഥാ മുഹൂർത്തങ്ങൾ പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് ആരാധകരെ ഈ പരമ്പരയോട് കൂടുതൽ അടുപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരമ്പര വ്യത്യസ്തമായ കഥാ മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പ്രസവശേഷം അമരാവതിയിലേക്ക് അപ്പുവിനെ തമ്പിയും രാജേശ്വരിയും ചേർന്ന് കൂട്ടിക്കൊണ്ടു പോകുന്നു. അപ്പുവിനെയും കുഞ്ഞിനെയും തിരിച്ച് സാന്ത്വനം കുടുംബത്തിലേക്ക് വിടാതിരിക്കാനുള്ള എല്ലാ വഴികളും

രാജേശ്വരിയും തമ്പിയും ചേർന്ന് നടത്തുന്നുണ്ട്. രാജേശ്വരിയുടെ തനി നിറം എന്താണെന്ന് അപ്പു മനസ്സിലാക്കാൻ പോകുന്നതേയുള്ളൂ. അപ്പു വളരെ ആശിച്ചു മോഹിച്ചു ലഭിച്ച ജോലിയാണ് ഹരിക്കെന്നും എത്ര തിരക്ക് വന്നാലും ടെൻഷൻ വന്നാലും നമ്മളുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഒരു കാര്യവും ചെയ്യരുതെന്നും ബാലകൃഷ്ണൻ ഹരിയോട് പറയുന്നു. തമ്പിക്ക് സാന്ത്വനം കുടുംബത്തോടല്ല അവർക്ക് തന്നോട് ആണ് ദേഷ്യം എന്നും അപ്പുവിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ തമ്പി ശ്രമിക്കുന്നു.സഹോദരങ്ങളോടുള്ള

സ്നേഹം സാന്ത്വനം കുടുംബത്തിലുള്ളവർക്ക് മാത്രമല്ല എനിക്കും ഉണ്ടെന്നും അതുകൊണ്ട് രാജേശ്വരിയെ ഒരിക്കലും ഇവിടെ നിന്ന് പറഞ്ഞു വിടില്ല എന്നും തമ്പി പറയുന്നു. രാജേശ്വരി അപ്പച്ചി എന്തൊക്കെയോ കരുതി കൂട്ടി തന്നെയാണ് അവിടെ നിൽക്കുന്നത് എന്നും, ആലോചിച്ചിട്ട് ഒരു സമാധാനവും ലഭിക്കുന്നില്ല എന്നും ബാലനോട് ഹരി പറയുന്നു. എന്തെങ്കിലും ചതി മുന്നിൽ കണ്ടുകൊണ്ടാണോ ഓരോ കാര്യങ്ങളും നടക്കുന്നത് എന്നാണ് ഹരിയുടെയും സാന്ത്വനം കുടുംബത്തിലുള്ളവരുടെയും പേടി.ഏതായാലും വളരെ ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളിലേക്ക് ആണ് പരമ്പര അടുത്തുകൊണ്ടിരിക്കുന്നത്.

Rate this post