വീണ്ടും പറ പറന്ന് ജി ആൻഡ് ജി.!!അമ്പല ദർശനത്തിനുശേഷം മധുവിധു വീണ്ടും ആഘോഷമാക്കി ജിപിയും ഗോപിയും.!! |Gopika and Gp Honeymoon

Gopika and Gp Honeymoon : മലയാളികളുടെ പ്രിയതാരമാണ് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ. 2024 ജനുവരി 28 നായിരുന്നു താരം നടിയായ ഗോപിക അനിലിനെ വിവാഹം ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു പ്രേക്ഷകർ ഈ വാർത്ത കേട്ടത്. വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി ചടങ്ങുകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും ജിപിയുടെയും ഗോപികയുടെയും വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിവാഹ ശേഷം ഹണിമൂൺ ട്രിപ്പിനായി പോയത് നേപ്പാളിലായിരുന്നു.

നേപ്പാളിൻ്റെ തലസ്ഥാന നഗരിയിൽ നിന്നുള്ള ചിത്രങ്ങൾ ജിപി താരത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഇവിടെ നിന്ന് ഞങ്ങളുടെ നേപ്പാൾ സഞ്ചാരം തുടങ്ങി എന്ന ക്യാപ്ഷനോടെ നിരവധി ഫോട്ടോകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായിരുന്ന യോദ്ധയിലെ ഷൂട്ടിംഗ് സ്ഥലങ്ങളും, ഗോപിക ക,ത്തി പിടിച്ചു നിൽക്കുന്ന ചിത്രത്തിന്, ക,ത്തിവേഷത്തിൽ അപ്പുക്കുട്ടൻ എന്ന ക്യാപ്ഷനും പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ താരങ്ങൾ പങ്കുവെച്ച

നേപ്പാളിൽ നിന്നുള്ള മറ്റൊരു ചിത്രമാണ്. ‘ക്ഷേത്രങ്ങളുടെ നാടായ നേപ്പാളിൽ നിന്ന് കാസിനോ മക്കാവോയിലേക്ക് ഒരു ചെറിയ മാറ്റം’ എന്ന ക്യാപ്ഷനോടെ ഗോപികയുടെയും ജിപിയുടെയും മനോഹരമായ നിരവധി ചിത്രങ്ങളും താരങ്ങൾ പങ്കുവച്ചിരുന്നു. അതിന് ശേഷം തമിഴ്നാട്ടിലെ കപാലേശ്വരത്തിലെത്തിയ വിശേഷവും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ജിപി കൊച്ചി എയർപോർട്ടിൽ

നിന്നും ‘അടുത്തത് എവിടെ?’ എന്ന ക്യാപ്ഷനുമായി വന്നിരിക്കുന്നത്. ഈ ക്യാപ്ഷന് പിന്നാലെ നിരവധി പ്രേക്ഷകരാണ് കമൻറുമായി വന്നിരിക്കുന്നത്. ‘നിങ്ങൾ ആയതോണ്ട് വല്ല തീർത്ഥാടന കേന്ദ്രത്തിലാകാനാണ് സാധ്യത എന്നാണ്’ ഒരു ആരാധകൻ പങ്കുവച്ച കമൻ്റ്.

Rate this post