ദേവയാനിയുടെ മുഖത്തുനോക്കി വെല്ലുവിളിച്ചു നയന.!! അനന്തപുരിയിലെ പൊങ്കാല ചടങ്ങ് ഗംഭീരമായി ആഘോഷിക്കുമ്പോൾ, ദേവയാനി ആ കടും കൈ ചെയ്യുന്നു.!! |Patharamattu Today Episode March 4

Patharamattu Today Episode March 4: ഏഷ്യാനെറ്റ് കുടുംബപരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനന്തപുരിയിൽ പൊങ്കാല ആഘോഷത്തിൻ്റെ കാര്യങ്ങൾ എല്ലാവരും ചേർന്ന് സംസാരിക്കുകയായിരുന്നു. എല്ലാവർഷവും മൂത്ത മരുമകൾ ആയ ദേവയാനി ആയിരുന്നു പൊങ്കാല ഇട്ടിരുന്നത്. എന്നാൽ ഈ വർഷം കൊച്ചു മക്കളിൽ മൂത്തവൻ്റെ ഭാര്യമാരിൽ മൂത്തവളായ നയനയെ കൊണ്ട് പൊങ്കാല സമർപ്പിക്കണമെന്നാണ് മുത്തശ്ശനും മുത്തശ്ശിയും തീരുമാനിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ ആവാതെ നിൽക്കുകയാണ് ദേവയാനി, അനന്തപുരിയിലെ മൂത്തമരുമകളായി അംഗീകരിക്കാത്ത നയനയെ കൊണ്ട് പൊങ്കാല സമർപ്പിക്കാൻ

ദേവയാനിക്ക് ഒരിക്കലും താല്പര്യമില്ല. താൻ നടത്തിയിരുന്ന ചടങ്ങുകൾ നടത്താൻ നയനയ്ക്ക് നൽകുന്നത് ദേവയാനി ക്ക് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. എല്ലാവരും പോയശേഷം ദേവയാനി നയനയോട് കയർക്കുകയാണ്.ഈ തറവാടിൻ്റെ മരുമകളായി കണക്കാക്കാത്ത നീ ജീവിതകാലം മുഴുവൻ എൻ്റെ ശത്രുവായിരിക്കുമെന്നാണ് ദേവയാനി പറഞ്ഞു കൊണ്ട് പോവുകയാണ്. മുത്തശ്ശനും മുത്തശ്ശിയും പറഞ്ഞതിനാൽ നയനയ്ക്ക് ഒന്നും ചെയ്യാതിരിക്കാനും സാധിക്കില്ല. പിന്നീട് കാണുന്നത് അനിയെയും നന്ദുവിനെയും ആണ്. അനി വലിയ സന്തോഷത്തിലായിരുന്നു. അപ്പോഴാണ് നന്ദു വന്ന് നിനക്ക് ഞാൻ വിളിച്ചാൽ ഫോൺ എടുക്കാൻ പറ്റില്ലേ എന്ന് ചോദിക്കുകയാണ്. ഞാൻ ഇന്നലെ അനാമികയെ കണ്ടെന്നും,

വളരെ സുന്ദരിയായ കുട്ടിയാണെന്നും, ഞാനും അവളും നല്ല സുഹൃത്തുക്കളായി പിരിഞ്ഞെന്നും പറയുകയാണ്. ഇത് കേട്ട് നന്ദുവിന് ദേഷ്യം വരികയാണ്. ഞാൻ അപ്പോൾ ഇനി വേണ്ടല്ലോ, അനാമികയുണ്ടല്ലോ എന്നു പറയുകയാണ്. അനാമിക എൻ്റെ ഒരു ഫ്രണ്ട് മാത്രമാണെന്നും, നീ എൻ്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും പറയുകയാണ് അനി. അങ്ങനെ നന്ദു വീട്ടിലേക്ക് വരികയാണ്. അപ്പോഴാണ് കനകദുർഗ്ഗ ഇന്ന് പൊങ്കാലയാണെന്നും, നമുക്ക് അനന്തപുരിയിൽ പോവണമെന്നും പറയുന്നത്. നീ വന്നു കഴിഞ്ഞാൽ, അവിടെ ഉള്ളവർ എന്തെങ്കിലും പറഞ്ഞാൽ അവരോട് മറിച്ചൊന്നും പറയാൻ പാടില്ലെന്നും പറയുകയാണ്. അവരെന്തെങ്കിലും നയനേച്ചിയെ പറഞ്ഞാൽ അനങ്ങാതിരിക്കാനാവില്ലെന്ന് പറയുകയാണ് നന്ദു. അങ്ങനെ വല്ലതും നടന്നാൽ നല്ലവണ്ണം ഞാൻ അവിടെ നിന്ന് വച്ച് തരുമെന്ന് പറയുകയാണ് കനകദുർഗ്ഗ. പിന്നീട്

നന്ദുവിനെ പറഞ്ഞു മനസിലാക്കുകയാണ് ഗോവിന്ദൻ. പിന്നീട് കാണുന്നത് അനന്തപുരി പൊങ്കാലയ്ക്കായി ഒരുങ്ങി നിൽക്കുന്നതാണ്. നയനയോട് സുന്ദരിയായി ഒരുങ്ങി വരാൻ മുത്തശ്ശി പറയുകയാണ്. ജലജയും, നവ്യയും അഭിയുമൊക്കെ തയ്യാറായി നിൽക്കുകയാണ്. ദേവയാനി ആകെ ഭ്രാന്ത് പിടിച്ച് നിൽക്കുന്നത് കാണുന്നത്. എല്ലാ വർഷവും വലിയ ഭാവത്തോടെ ചെയ്തു കൊണ്ടിരുന്നത്, ഈ വർഷം മനസിൽ അംഗീകരിക്കാത്ത മരുമകൾ ചെയ്യുന്നതിൻ്റെ കലിപ്പിലാണ് അവളെന്ന് ജലജ അഭിയോട് പറയുകയാണ്. അപ്പോഴാണ് നയന പൊങ്കാലയ്ക്കായി സാരിയൊക്കെ ഉടുത്ത് ഒരുങ്ങി വരുന്നത്. ഇത് കണ്ട് ദേവയാനി കണ്ണ് മിഴിച്ചു നോക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post