അവസാനം അത് സംഭവിക്കുന്നു..!! നയനയ്ക്കു ആദർശിന്റെ അപ്രതീക്ഷിത സമ്മാനം.. കലിതുള്ളിയ ദേവയാനി കടുത്ത തീരുമാനമെടുക്കുന്നു.!! | Patharamattu Today Episode March 1

Patharamattu Today Episode March 1 : ഏഷ്യാനെറ്റ് പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ച പത്തരമാറ്റ്’ വളരെ രസകരമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനന്തപുരിയുടെ അഭിമാനം ഉയർത്തിയതിന് നയനയ്ക്ക് എന്ത് സമ്മാനമാണ് വേണ്ടതെന്ന് മുത്തശ്ശൻ ചോദിച്ചപ്പോൾ, എനിക്കൊന്നും വേണ്ടെന്നും എന്നോട് എല്ലാവരും സംസാരിച്ചാൽ മതിയെന്ന് പറയുകയാണ്. അവിടെയും നയന എന്നെ അപമാനിച്ചെന്ന് തോന്നിയ ദേവയാനിക്ക്

ദേഷ്യം കൂടുകയാണ്. എല്ലാവരും പോയപ്പോൾ, നയനയോട് ദേവയാനി വഴക്കു പറയുകയാണ്. നീ വീണ്ടും എന്നെ അപമാനിക്കുകയാണ് ചെയ്തതെന്നും, നീ ഒരിക്കലും ഈ വീട്ടിലെ മരുമകളാവാൻ പോവുന്നില്ലെന്നും, എൻ്റെ മകൻ ഒരിക്കലും നിന്നെ സ്വീകരിക്കില്ലെന്നും പറയുകയാണ് ദേവയാനി. പക്ഷെ, നീ എല്ലാവരെയും എനിക്കെതിരെ തിരിച്ചിരിക്കുകയാണ്. അതുപോലെ നീ എൻ്റെ മകനെയും എനിക്കെതിരെ തിരിക്കാനും

സാധ്യതയുണ്ടെന്ന് പറയുകയാണ്. അപ്പോഴാണ് ജലജ ദേവയാനിയുടെ ദേഷ്യം കൂട്ടാൻ, നയനയുടെ പുതിയ തന്ത്രമാണ് അവർ വന്ന് പൊന്നാടയൊക്കെ അണിയിച്ചതെന്നും, ഇവൾ പറഞ്ഞിട്ട് തന്നെ വന്നതായിരിക്കും അവർ എന്നും പറയുകയാണ്. ഇതൊക്കെ കേട്ട ദേവയാനിക്ക് കലികയറുകയാണ്. പിന്നീട് കാണുന്നത്ത് ആശുപത്രിയാണ്. നവ്യയും അഭിയും ഡോക്ടർ വിളിക്കുന്നത് കാത്തുനിൽക്കുകയാണ്. നവ്യ ആകെ ടെൻഷനിലാണ്. അപ്പോഴാണ് ഡോക്ടർ വിളിക്കുന്നത്. ഭയന്ന് വിറച്ച് ഡോക്ടർ റൂമിൽ കയറിയ നവ്യ പെട്ടെന്ന് ഞെട്ടുകയാണ്. നവ്യ എപ്പോഴും കാണിക്കുന്ന ഡോക്ടർ ആണ് അവിടെ ഉണ്ടായിരുന്നത്.

അതിനാൽ നവ്യയ്ക്ക് ആശ്വാസമായി. പിന്നീട് ഡോക്ടർ ഈ പ്രാവശ്യം കൂടി ഞാൻ കൂട്ട് നിൽക്കാമെന്നും, അടുത്ത തവണ വരുമ്പോൾ ഒന്നുകിൽ സത്യം തുറന്നു പറയണമെന്നും പറയുകയാണ് ഡോക്ടർ. പിന്നീട് അഭിയെ വിളിച്ച് നവ്യയെ കൂടുതൽ കെയർ ചെയ്യണമെന്ന് പറയുകയാണ്. ശേഷം നവ്യയും അഭിയും വീട്ടിലേക്ക് വരികയാണ്. അപ്പോൾ അനന്തപുരിയിൽ ആദർശ് ഓഫീസിൽ പോകാനിറങ്ങുമ്പോൾ, മുത്തശ്ശൻ നയനയെ കൂടെ കൂട്ടാൻ പറയുകയാണ്. ഇത് കേട്ടപ്പോൾ, അമ്മ അടുത്ത് നിൽക്കുന്നതിനാൽ ആദർശിന് ഒന്നും പറയാൻ പറ്റുന്നില്ല. പിന്നീട് ദേവയാനി ആദർശിനോട് അവളെ കൂട്ടിപ്പോവുന്നത് കൊള്ളാമെന്നും, പക്ഷേ, അവളെ മനസിൽ കയറ്റരുതെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് അനിയെയാണ്. അനിയും അനാമികയും തമ്മിൽ കാണുകയാണ്. കുറേ സംസാരിച്ച ശേഷം അനി തിരിച്ച് നന്ദുവിൻ്റെ അടുത്തെത്തി.എന്നാൽ നന്ദു ദേഷ്യത്തിലായിരുന്നു. അവളെ കണ്ടപ്പോൾ ഞാൻ ഫോൺ വിളിച്ചാൽ പോലും നീ എടുത്തില്ലല്ലോ തുടങ്ങി പലതും പറഞ്ഞപ്പോൾ, ഞങ്ങൾ സംസാരിക്കുമ്പോഴാണ് നീ വിളിച്ചതെന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളായി പിരിഞ്ഞെന്നും പറയുകയാണ്. അപ്പോൾ നല്ലൊരു സുഹൃത്തിനെ കിട്ടിയല്ലോ, ഇനി ഞാൻ വേണ്ടല്ലോ എന്ന് നന്ദു പറഞ്ഞപ്പോൾ, നീയാണ് എപ്പോഴും എൻ്റെ ബെസ്റ്റ് ഫ്രണ്ടെന്ന് പറയുകയാണ് അനി. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ ഉള്ളത്. Patharamattu Today Episode March 1

Rate this post