ചക്കക്കുരു ഉപയോഗിച്ച് ഒരു കിടിലൻ അവലോസുപൊടി എളുപ്പത്തിൽ തയ്യാറാക്കാം.!! | chakkakkuru avalospodi

  1. Boil chakkakkuru (jackfruit seeds).
  2. Peel outer skin.
  3. Dry roast seeds.
  4. Grind to coarse powder.
  5. Roast rice flour.
  6. Add cumin seeds.
  7. Add grated coconut.

chakkakkuru avalospodi:നമ്മുടെയെല്ലാം വീടുകളിൽ ചക്കയുടെ സീസണായാൽ നിറയെ ഉണ്ടാകുന്ന സാധനങ്ങളിൽ ഒന്നായിരിക്കും ചക്കക്കുരു. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന ചക്കക്കുരു ഒന്നോ രണ്ടോ എണ്ണം എടുത്ത് കറിവെക്കാനോ മറ്റോ ഉപയോഗിച്ച് കഴിഞ്ഞാൽ ബാക്കി വരുന്നത് വെറുതെ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം കൂടുതൽ അളവിൽ ചക്കക്കുരു കഴിച്ചാൽ അത് ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമാകാറുണ്ട്. അത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ അവലോസുപൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ചക്കക്കുരു വൃത്തിയാക്കുമ്പോൾ അതിന്റെ ഉള്ളിലുള്ള ബ്രൗൺ നിറത്തിലുള്ള ഭാഗം ചുരണ്ടി കളയുമ്പോഴാണ് അത് പലപ്പോഴും ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നത്. മുകളിൽ പറഞ്ഞ രീതിയിൽ വൃത്തിയാക്കി എടുത്ത ചക്കക്കുരു നല്ല രീതിയിൽ പുഴുങ്ങിയെടുക്കുക. ശേഷം ചക്കക്കുരുവിലെ വെള്ളം പൂർണമായും തുടച്ചു കളഞ്ഞതിനുശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് തരികളോട് കൂടി

പൊടിച്ചെടുക്കുക. ഒരു വലിയ പാത്രം എടുത്ത് അതിലേക്ക് പൊടിച്ചുവച്ച ചക്കക്കുരു, നാലോ അഞ്ചോ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞെടുത്തത്, രണ്ട് ടീസ്പൂൺ അളവിൽ കറുത്ത എള്ള്, അതേ അളവിൽ ജീരകം, ആവശ്യത്തിന് ഉപ്പ്, ഒരു കപ്പ് അളവിൽ തേങ്ങ എന്നിവ കൂടി ചേർത്ത് കയ്യുപയോഗിച്ച് നല്ലതുപോലെ തിരുമ്മി ചേർക്കുക. ഇത്തരത്തിൽ ചെയ്തെടുത്ത കൂട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക.

ശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ച അവലോസുപൊടിയുടെ കൂട്ടിട്ട് കരിയാത്ത രീതിയിൽ വറുത്തെടുക്കുക. ഈയൊരു രീതിയിൽ തയ്യാറാക്കിയ അവലോസു പൊടി എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ ആക്കി സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

chakkakkuru avalospodi

Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post