തൊണ്ടവേദന മാറാനായി വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് ഒറ്റമൂലികൾ.!! | Health Home Remedies

- Honey and Lemon – Soothes sore throat and boosts immunity.
- Ginger Tea – Eases nausea and aids digestion.
- Turmeric Milk – Reduces inflammation and supports healing.
- Garlic – Natural antibiotic and immunity booster.
- Steam Inhalation – Relieves nasal congestion.
- Salt Water Gargle – Alleviates throat pain.
- Aloe Vera – Soothes burns and skin irritation.
Health Home Remedies: തണുപ്പുകാലമായാലും വേനൽക്കാലമായാലും എല്ലാവരെയും ഒരേ രീതിയിൽ ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നായിരിക്കും തൊണ്ടവേദനയും അതിനെ തുടർന്ന് ഉണ്ടാകുന്ന ജലദോഷം പോലുള്ള അസുഖങ്ങളും. തൊണ്ടവേദന വന്നു കഴിഞ്ഞാൽ അതിനായി മരുന്നു കഴിച്ചാലും മിക്കപ്പോഴും വേദനയ്ക്ക് ഒട്ടും കുറവ് ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ തൊണ്ടവേദന ഇല്ലാതാക്കാനായി ചെയ്തുനോക്കാവുന്ന കുറച്ച് ഒറ്റമൂലികൾ വിശദമായി മനസ്സിലാക്കാം.
ചായ തിളപ്പിച്ച് ഗാർഗിൾ ചെയ്യുന്നത് തൊണ്ടവേദന ഒരു പരിധിവരെ കുറയ്ക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ സാധാരണ ചായ ഉണ്ടാക്കുന്ന രീതിയിലല്ല തൊണ്ടവേദന മാറാനായി ചെയ്യേണ്ട കാര്യം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് അത് വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ കാൽ ടീസ്പൂൺ അളവിൽ ചായപ്പൊടി ഇട്ടുകൊടുക്കുക. ചായപ്പൊടി വെള്ളത്തിലേക്ക് നല്ല രീതിയിൽ ഇറങ്ങി പിടിച്ചു തുടങ്ങുമ്പോൾ അതിൽ പഞ്ചസാരയ്ക്ക് പകരം അല്പം ഉപ്പിട്ടു കൊടുക്കുക. ശേഷം തയ്യാറാക്കിയ ചായ അരിച്ചെടുത്ത് മാറ്റിവയ്ക്കണം. ഈയൊരു ചായ ഉപയോഗിച്ച് ദിവസത്തിൽ മൂന്ന് തവണ വീതം ഗാർഗിൾ ചെയ്യുകയാണെങ്കിൽ തൊണ്ടവേദനയ്ക്ക് നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ്.
തൊണ്ടവേദന മൂലം കഷ്ടപ്പെടുന്നവർക്ക് ചെയ്തു നോക്കാവുന്ന മറ്റൊരു ഒറ്റമൂലിയാണ് ശർക്കരയും ചെറിയ ഉള്ളിയും ചേർത്ത് തയ്യാറാക്കുന്ന പ്രത്യേക കൂട്ട്. അതിനായി അല്പം ചെറിയ ഉള്ളി കനമില്ലാതെ ചെറുതായി അരിഞ്ഞെടുത്തതും ശർക്കര ചീകിയതും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതല്ലെങ്കിൽ ഉള്ളി ലേഹ്യത്തിന്റെ രൂപത്തിലും ഇത് കഴിക്കാവുന്നതാണ്. ഈയൊരു കൂട്ട് സ്ഥിരമായി ഉപയോഗിക്കുന്നത് വഴി തൊണ്ടവേദനയ്ക്ക് നല്ല രീതിയിൽ ആശ്വാസം കിട്ടും.
തൊണ്ടവേദന കൂടുതലുള്ള സമയത്ത് തൊണ്ടയുടെ പുറത്ത് തേക്കാനായി ഒരു ലേപനവും തയ്യാറാക്കാം. അതിനായി മൂന്നോ നാലോ അളവിൽ കുടംപുളി അതോടൊപ്പം ഒരു ടീസ്പൂൺ അളവിൽ കല്ലുപ്പ് രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി എന്നിവ നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് തൊണ്ടയിൽ പുരട്ടി കൊടുക്കുകയാണെങ്കിൽ വേദനയ്ക്ക് നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
Health Home Remedies
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!