പരസ്യമായി അടിച്ചുപൊളിക്കാൻ തുടങ്ങിയിട്ട് 19 വർഷങ്ങൾ.!! പ്രിയക്ക് വിവാഹവാർഷികാശംസകൾ നേർന്ന് ചോക്ലേറ്റ് നായകൻ.!! | 19th Wedding Anniversary Kunchako boban And Priya

19th Wedding Anniversary Kunchako boban And Priya: ചോക്ലേറ്റ് ഹീറോ ആയി മലയാള സിനിമയിലേക്ക് വന്ന താരമാണ് കുഞ്ചാക്കോബോബൻ. 1997 അനിയത്തിപ്രാവ് എന്ന സൂപ്പർ ഹിറ്റ്ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം, ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്നു. പിന്നീട് പുതുമുഖ നായകരിൽ മുൻപന്തിയിൽ നിൽക്കുന്ന നായകരിൽ ഒരാളായി മാറുകയും ചെയ്തു. എന്നാൽ 2007ന് ശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത താരം

2010 നു ശേഷം സിനിമയിൽ സജീവമാവുകയായിരുന്നു. പിന്നീട് താരത്തിൻ്റേതായി നിരവധി ചിത്രങ്ങളാണ് മലയാളസിനിമയിൽ ഉണ്ടായിരുന്നത്. സിനിമപോലെ തന്നെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രാധാന്യം നൽകുന്ന ഒരു താരമാണ് കുഞ്ചാക്കോബോബൻ. 2005 ഏപ്രിൽ രണ്ടിനായിരുന്നു പ്രിയയും കുഞ്ചാക്കോബോബനും തമ്മിലുള്ള വിവാഹം. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് അവർക്ക് ഇസഹാക്ക് എന്ന മകൻ ജനിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ

ചാക്കോച്ചനും പ്രിയയും അവരുടെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. അച്ഛൻ ആയതിനു ശേഷം, മകനുമൊത്തുള്ള നിരവധി വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇസഹാക്കിനും പ്രിയയ്ക്കുമൊപ്പം സ്വർഗ്ഗത്തിന് മറ്റൊരു പേരുണ്ട് എന്നു പറഞ്ഞു കൊണ്ട് കാശ്മീരിൽ
പോയ വിശേഷവുമായി സോഷ്യൽമീഡിയ എത്തിയത്.എന്നാൽ ഇപ്പോൾ താരം പങ്കുവെച്ച് ഒരു വിശേഷമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെയായിരുന്നു കുഞ്ചാക്കോ ബോബൻ്റെയും

പ്രിയയുടെയും വിവാഹ വാർഷികം. പത്തൊമ്പതാം വിവാഹവാർഷികം ആഘോഷിക്കുന്ന കുഞ്ചാക്കോബോബനും പ്രിയയ്ക്കും ആശംസകൾ അറിയിച്ച് നിരവധി പേർ എത്തിയിരുന്നു. അടിച്ചു പൊളിച്ച് പത്തൊമ്പതാം വർഷം ആഘോഷിച്ചതിൻ്റെ സന്തോഷം പങ്കുവെച്ച് കാശ്മീരിൽ നിന്നുള്ള പ്രിയയുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. വിവാഹ വാർഷിക ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടാണ് താരം എത്തിയത്. നിരവധി പേരാണ് താരത്തിൻ്റെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post