സത്യങ്ങൾ അറിഞ്ഞ് മുത്തശ്ശൻ.!! വിഗ്രഹങ്ങൾ മാറ്റിയത് അഭിയാണെന്ന് അറിഞ്ഞ് മുത്തശ്ശൻ അഭിയെ അനന്തപുരിയിൽ നിന്ന് പുറത്താക്കുന്നു.!! | Pathramattu Today Episode April 4

Pathramattu Today Episode April 4: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായ മുഹൂർത്തങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശ് വീട്ടിലേക്ക് വരാത്തതിനാൽ, മുത്തശ്ശനോട് ദേവയാനി പറഞ്ഞപ്പോൾ, മുത്തശ്ശൻ ആദർശിനെ വിളിക്കുകയും, ഇന്ന് വരാൻ ലേറ്റ് ആകും എന്നും, നയന പ്രതിമകളുടെ വർക്കിൻ്റെ അവസാന ദിവസമായതിനാൽ അത് കഴിഞ്ഞ് പുറപ്പെടുമെന്ന് പറയുകയാണ്. ഇതൊക്കെ കേട്ട് വളരെ ദേഷ്യത്തിൽ നിൽക്കുമ്പോഴാണ് മുത്തശ്ശൻ പലതും പറയുന്നത്. നയന കാരണമാണ് നമ്മുടെ

മൂർത്തിസ് ജ്വല്ലറിക്ക് പോലും വലിയ ലാഭം ഉണ്ടായിട്ടുള്ളത് എന്ന് പറഞ്ഞപ്പോൾ, ദേവയാനിക്ക് ഇതൊന്നും ഒട്ടും സഹിക്കാൻ പറ്റുന്നില്ല. ഇതൊക്കെ കേട്ട് തല പുകഞ്ഞു നിൽക്കുമ്പോഴാണ് ജലജ വീണ്ടും ദേവയാനിയെ കുത്തി നോവിക്കുന്നത്. അവൾ എല്ലാവരെയും കയ്യിൽ എടുത്തിരിക്കുകയാണെന്നും, ചേടത്തിയെ എല്ലാവരെക്കൊണ്ടും വെറുപ്പിച്ചിരിക്കുകയാണെന്നും, അവൾ കല്യാണം കഴിഞ്ഞ് ഇവിടെ വന്നതിനുശേഷം ജയൻചേട്ടനും, ആദർശുമൊക്കെ ഏടത്തിക്ക് എതിരായി സംസാരിക്കാൻ തുടങ്ങിയെന്നും പറയുകയാണ്. ജലജ ഇതൊക്കെ പറയുന്നത് കേട്ടപ്പോൾ കൂടുതൽ ദേഷ്യം പിടിക്കുകയാണ് ദേവയാനിയ്ക്ക്. നീ എന്നെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ ഞാൻ കുറച്ചു സമാധാനത്തിൽ ഇരിക്കട്ടെ എന്ന് പറയുകയാണ്

ദേവയാനി.അപ്പോൾ ജലജ അവിടെ നിന്നും പോവുകയാണ്. നേരെ പോയത് അഭിയുടെ അടുത്തേക്ക് ആണ്. ഞാൻ വേണ്ടവിധത്തിൽ ഏടത്തിയെ ചൂട് പിടിപ്പിച്ചിട്ടുണ്ടെന്നും, അതിനാൽ ആദർശിനെ വിളിച്ച് വരാൻ പറയുമെന്നും, നിൻ്റെ ആൾക്കാർ ആ കൃത്യം ചെയ്യില്ലേ എന്ന് ചോദിച്ചപ്പോൾ, അവരുടെ ഗോഡൗണിന് മുമ്പിൽ തന്നെ അവർ ഉണ്ടെന്നും, കുറച്ചു സമയം കഴിഞ്ഞാൽ ആ കാര്യം നടക്കും എന്നും പറയുകയാണ് അഭി. പിന്നീട് കാണുന്നത് നയനയെയും ആദർശിനെയുമാണ്. പലതും സംസാരിക്കുന്നതിനിടയിൽ നവ്യയെകുറിച്ച് ചോദിക്കുകയാണ്. നവ്യ എന്താ ഇവിടേക്ക് വരാത്തതെന്നും , എപ്പോഴെങ്കിലും ഇങ്ങോട്ടൊക്കെ വന്നൂടെ എന്ന് പറഞ്ഞപ്പോൾ, അവൾക്ക് അങ്ങനെ ആരോടും കൂടുതൽ അടുപ്പം ഒന്നുമില്ല എന്ന് പറയുകയാണ് നയന.

അവൾ പ്രഗ്നൻ്റാണെന്ന് പറഞ്ഞത് സത്യമാണോ എന്നും, കാരണം അതിനുള്ള ഒരു ലക്ഷണങ്ങളും അവൾക്ക് കാണുന്നില്ലെന്ന് പറയുകയാണ് ആദർശ്. ഇത് കേട്ടപ്പോൾ സത്യം പറയാനാവാതെ നയന ആദർശിനോട് കളവ് തന്നെയാണ് പറയുന്നത്. എന്നാൽ വിഗ്രഹത്തിനു മുമ്പിൽ വച്ച് കളവ് പറഞ്ഞതിൻ്റെ മനോവിഷമത്തിൽ വിഷമത്തിലാണ് നയന. പിന്നീട് കാണുന്നത് നന്ദുവിനെയാണ്. വിഷമത്തിൽ ഇരിക്കുകയാണ് നന്ദു. അപ്പോഴാണ് കനകദുർഗ്ഗ വന്നു നീ എന്താ മോളെ ഇങ്ങനെയിരിക്കുന്നതെന്നും, ഇങ്ങനെ ആയിരുന്നില്ലല്ലോ നീ എന്നൊക്കെ പറയുകയാണ്. എനിക്ക് അമ്മ കരുതുന്നതു പോലെ ഒരു പ്രശ്നമില്ലെന്നും, ക്ഷീണം ഒക്കെ ഉണ്ടായിരുന്നു എന്നും പറയുകയാണ് നന്ദു. പിന്നീട് കനക ദുർഗ്ഗപോയപ്പോൾ ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല എന്നും അമ്മ പലപ്രാവശ്യമായി ചോദിച്ചു കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കി നന്ദു,തീ ഒക്കെ കൂട്ടി അവിടെ ഡാൻസ് കളിക്കുകയാണ്. കനകദുർഗയെയും വിളിക്കുകയും. നയനയും ആദർശും അത് നോക്കി ചിരിക്കുകയാണ്. പിന്നീട് കാണുന്നത് ഗോൾഡ് ആണ് ഗോഡൗണിൽ പണികളൊക്കെ കഴിഞ്ഞതിനുശേഷം ഗോവിന്ദനും കൂടെയുള്ള ആളും ഉറങ്ങുകയാണ്. അപ്പോൾ ശബ്ദമുണ്ടാക്കാതെ അഭി ആക്കിയ ഗുണ്ടകൾ അവിടേക്ക് വരുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post