70കളിലെ തിരക്കേറിയ താരം ഇപ്പോൾ കുടുംബത്തിന് സ്വന്തം.!! സന്തൂർ ഗ്രാൻഡ് ഫാദർ പേരകുട്ടിയുമായി തിരക്കിലാണ്.!! | Actor Rahman With Grand Son Cute Moments

Actor Rahman With Grand Son Cute Moments: 70കളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന താരം ആയിരുന്നു റഹ്മാൻ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏതാണ്ട് 150ലധികം ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തത്. നായകനായും ഉപ നായകനായും കൈകാര്യം ചെയ്ത വേഷങ്ങളൊക്കെ ആളുകൾ ഏറ്റെടുത്തു.മണിരത്നം സംവിധാനം ചെയ്ത പൊന്നിൻ സെൽവൻ എന്ന ചിത്രത്തിലെ കഥാപാത്രവും ആളുകൾ ഏറെ അംഗീകാരത്തോടെ തന്നെയാണ് ഏറ്റെടുത്തത്

മലയാളത്തിന് പത്മരാജന്റെ സംഭാവനയായിരുന്നു റഹ്മാൻ എന്ന ചെറുപ്പക്കാരൻ. 70കളിലെ തിരക്കുള്ള താരം പതിയെ തമിഴ്, തെലുങ്ക് ഭാഷയിലേക്ക് ചുവട് മാറ്റിയതോടെ മലയാള സിനിമയിൽ വലിയ ഒരു ഇടവേളയാണ് സംഭവിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിശേഷങ്ങൾ ഏറ്റെടുക്കുന്നവരിൽ അധികവും മലയാളികൾ തന്നെയാണ്. താരത്തിന് മലയാളികൾക്കിടയിലുള്ള അംഗീകാരവും പ്രാധാന്യവും എത്രത്തോളം ഉണ്ടെന്ന് വെളിപ്പെടുത്തുന്നത് കൂടിയാണ് ഇത്. അഭിനയതിനേക്കാൾ ഉപരി കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തി കൂടിയാണ് റഹ്മാൻ.

അതുകൊണ്ടുതന്നെ കുടുംബവിശേഷങ്ങൾ ഒക്കെ താരം അടിക്കടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 2022ലാണ് റഹ്മാന്റെ മകൾ ഒരു കുഞ്ഞിന് ജന്മം നൽകിയത്. വളരെയധികം സന്തോഷത്തോടെയാണ് താരം മറ്റുള്ളവരിലേക്ക് എത്തിച്ചത്. പിന്നീട് കൊച്ചുമകനായ അയാനുമൊത്ത് നിരവധി പോസ്റ്റുകളിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോൾ ഈസ്റ്ററിനോടനുബന്ധിച്ച് കൊച്ചുമകനും മകൾക്കും ഒപ്പമുള്ള വീഡിയോയാണ് റഹ്മാൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറുമകൻ അയാന്റെ മുടി കൈകൊണ്ട് ചീകി ഒതുക്കി സ്പൈക്ക് ഉണ്ടാക്കുകയാണ് റഹ്മാൻ.

വളരെയധികം സന്തോഷത്തോടെയാണ് താരത്തിനെയും താരപുത്രിയെയും വീഡിയോയിൽ കാണാൻ കഴിയുന്നതെങ്കിലും ചെറുമകൻ തെല്ലൊരു അതിശയത്തോടെയും ആശങ്കയോടെയും ആണ് വീഡിയോയ്ക്ക് മുന്നിൽ ഇരിക്കുന്നത്. സ്പൈക്ക് ഒക്കെ റെഡിയാക്കി മകനെ എടുത്തു നിർത്തി വീഡിയോയ്ക്ക് പോസ് ചെയ്യുമ്പോൾ മുത്തശ്ശൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന ഭാവത്തിൽ അയാൻ റഹ്മാനെ നോക്കുന്നത് വീഡിയോയിൽ കാണാൻ കഴിയുന്നു. വെറുതെ ഒരു തമാശയ്ക്ക്, ഹാപ്പി ഈസ്റ്റർ എന്ന ക്യാപ്ഷനോടെ താരം പങ്കുവെച്ച വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഒന്നാകെ നിറഞ്ഞു കഴിഞ്ഞു.

Rate this post