മിന്നൽ മുരളിയുടെ പുത്തൻ വാഹനം കണ്ടോ ?.!!BMW XM സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം ടോവിനോ തോമസ്.!! | Tovino Thomas Buy New BMW XM

Tovino Thomas Buy New BMW XM : വെള്ളിത്തിരയിൽ മിന്നൽ മുരളി അടക്കം വ്യത്യസ്‌ത വേഷങ്ങൾ അടക്കം കൈകാര്യം ചെയ്ത് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ടോവിനോ തോമസ്. ഇപ്പോൾ ഇതാ തന്റെ ഗാരേജിലേക്ക് പുതിയ വാഹനം കൂടി എത്തിയിരിക്കുകയാണ്. ഇത്തവണ താരം സ്വന്തമാക്കിയത് ബിഎംഡബിൾയു എക്സ് എം. മോളിവുഡിൽ തന്നെ ആദ്യമായിട്ടാണ് ഒരു താരം ബിഎംഡബിൾയു എക്സ് എം സ്വന്തമാക്കുന്നത്.

ടോവിനോയുടെ വീട്ടിലെ പുതിയ അതിഥി കൂടിയാണ് ബിഎംഡബിൾയു എക്സ് എം. ഡിക്യു കാർസാണ് തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി ടോവിനോയും കുടുബവും വാഹനം കൈമാറാൻ എത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം നേടുകയും ചെയ്തു. നിരവധി ആരാധകരാണ് സന്തോഷം പങ്കുവെച്ച് പോസ്റ്റിന്റെ കമന്റ്‌ ബോക്സിൽ എത്തിയത്.

ഇന്ത്യൻ വിപണിയിൽ ഏകദേശം രണ്ടര കോടിയുടെ മുകളിലാണ് ഈയൊരു വാഹനത്തിന്റെ വില വരുന്നത്. യോർക് ഗ്രീൻ മെറ്റാലിക്ക് നിറമുള്ള വാഹനമാണ് ടോവിനോ തോമസ് സ്വന്തമാക്കിയത്. ആരെയും ആകർഷിക്കുന്ന ഡിസൈനാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. ഇതിനു മുമ്പും താരം ഏറ്റവും പുതിയ വാഹനങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. ഏറ്റവും ഒടുവിൽ താരം നേടിയ കാരവാനായിരുന്നു സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ നേടിയത്.

കേരളത്തിളും പുറത്തും ഒരുപാട് ആരാധകരുള്ള ഒരു സിനിമ താരമാണ് ടോവിനോ തോമസ്. അതിനാൽ തന്നെ താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ആരാധകർക്കിടയിൽ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. എന്തായാലും ടോവിനോയുടെ ഏറ്റവും പുതിയ വിശേഷങ്ങൾക്കും സിനിമ വാർത്തകൾക്കും വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Rate this post