നടൻ ധർമജൻ ബോൾഗാട്ടിക്ക് രണ്ടാം വിവാഹം.!!മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ.!!സന്തോഷ വാർത്ത അറിയിച്ച് പ്രിയ താരം.!! | Dharmajan Bolgatti Second Marriage

Dharmajan Bolgatti Second Marriage : മിമിക്രിവേദികളിൽ നിന്ന് തിളങ്ങി ടെലിവിഷൻ ഷോകളിലേക്കും, ശേഷം സിനിമയിലേക്കും കാലെടുത്തു വച്ച താരമാണ് ധർമ്മജൻ ബോൾഗാട്ടി. രമേഷ് പിഷാരടിയുമായി ചേർന്ന് നിരവധി സ്കിറ്റുകൾ അവതരിപ്പിച്ചിട്ടുള്ള താരം 2010 – ൽ ദിലീപിൻ്റെ ഹിറ്റ് ചിത്രമായ പാപ്പി അപ്പച്ച എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ കാലെടുത്തു വച്ചത്. നല്ലൊരു കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച താരം ചലചിത്രമേഖലയിൽ അറിയപ്പെടുന്ന താരമായി മാറുകയും ചെയ്തു. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം കുറച്ച് കാലം സിനിമയിൽ സജീവമല്ലാത്തതിന് കാരണവും

വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ നിന്നും ഒഴിവാക്കിയപ്പോഴാണ് ഞാൻ സിനിമകളിൽ കുറഞ്ഞതെന്നാണ് താരം അപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മലയാള സിനിമയിലെ നടൻ എന്നതിലുപരി നിർമ്മാതാവ് കൂടിയാണ് താരം. താരത്തിൻ്റെ വിശേഷങ്ങളൊക്കെ താരം പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഒരു പോസ്റ്റാണ്

വൈറലായി മാറുന്നത്. താരത്തിൻ്റെ ഭാര്യ അനൂജയുടെ കൂടെ നിന്ന ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. കല്യാണ വേഷത്തിലാണ് രണ്ടു പേരും ഫോട്ടോയിൽ ഉള്ളത്. അതിന് താരം നൽകിയ ക്യാപ്ഷനും രസകരമായിരുന്നു. ‘എൻ്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30നും ഇടയിൽ. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം’. ഈ ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമൻറുമായി വന്നിരിക്കുന്നത്. തമിഴ് ആചാരപ്രകാരമുള്ള 60 വയസിലെ കല്യാണമാണോ എന്ന്

ചിലർ ചോദിച്ചപ്പോൾ, മറ്റൊരാൾ തമാശ രീതിയിൽ ഇത്ര ചവിട്ടും തൊഴിയും കിട്ടിയിട്ടും പിന്നെയും താൻ കെട്ടണോ എന്നാണ്. നിരവധി പേർ ആശംസകൾ അറിയിച്ച് എത്തുകയും ചെയ്തു. മലയാളികളുടെ പ്രിയങ്കരനായ താരം സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായിരുന്നു. ബാലുശേരിയിൽ മത്സരിക്കുകയും ചെയ്തിരുന്നു ധർമ്മജൻ.

Rate this post