തുണികൾ സ്റ്റിഫായി നിൽക്കാൻ വീട്ടിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പ്.!! | Dress Iron Tip

Check the fabric label
Use the right heat setting
Always start with low heat
Test on a small area
Use distilled water
Keep the iron clean
Iron inside out

Dress Iron Tip: വെള്ളനിറത്തിലുള്ള തുണികളും മറ്റും ഉപയോഗിക്കുന്നവർക്ക് അത് എപ്പോഴും സ്റ്റിഫായും ഭംഗിയായും നിൽക്കണമെന്ന നിർബന്ധവും ഉണ്ടായിരിക്കും. അതിനായി അയേൺ ചെയ്യുന്നവരുടെ കയ്യിൽ കൊടുത്താൽ അവർ മിക്കപ്പോഴും അതിൽ ഓട്ടകളും മറ്റും വരുത്തിയാണ് തിരിച്ചു തരിക. അതേസമയം വീട്ടിലുള്ള ഈ ഒരു ഒറ്റ സാധനം ഉപയോഗപ്പെടുത്തി എത്ര ചുളിഞ്ഞുകൂടിയ തുണികളും എളുപ്പത്തിൽ എങ്ങനെ സ്റ്റിഫാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

എത്ര ചുളുങ്ങിയ തുണികളും എളുപ്പത്തിൽ സ്റ്റിഫാക്കി എടുക്കാനായി ഉപയോഗിക്കാവുന്ന ഒരു വസ്തുവാണ് ചൊവ്വരി. കടകളിൽ നിന്നും ലഭിക്കുന്ന ഒരു ചെറിയ പാക്കറ്റ് ചൊവ്വരി ഉപയോഗിച്ചുകൊണ്ട് തന്നെ ഒരുപാട് തുണികൾ ഈയൊരു രീതിയിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. അതിനായി ആദ്യം തന്നെ ഒരു പാക്കറ്റ് ചൊവ്വരി മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരികൾ ഇല്ലാത്ത രൂപത്തിൽ പൊടിച്ചെടുക്കുക. ശേഷം

ഒരു വലിയ പാത്രത്തിലേക്ക് പൊടിച്ചെടുത്ത ചൊവ്വരി ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. തരി നല്ലതുപോലെ വെള്ളത്തിലേക്ക് മിക്സ് ആയി കഴിയുമ്പോൾ സ്റ്റൗ ഓൺ ചെയ്ത് നല്ലതുപോലെ കുറുക്കി എടുക്കണം. ഈയൊരു കൂട്ടിന്റെ ചൂട് മാറി തുടങ്ങുമ്പോൾ അത് മറ്റൊരു പാത്രത്തിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ച് ഒഴിക്കുക. ശേഷം മുക്കി വെക്കേണ്ട തുണികൾ അതിലേക്ക് വെച്ച് അല്പനേരം റസ്റ്റ്

ചെയ്യാനായി വയ്ക്കുക. പിന്നീട് നല്ല വെളിച്ചത്തിൽ തുണികൾ ഉണക്കിയെടുത്ത ശേഷം സാധാരണ രീതിയിൽ അയൺ ചെയ്ത് എടുക്കുകയാണെങ്കിൽ നല്ല സ്റ്റഫ് ആയി തന്നെ തുണികൾ ഇരിക്കുന്നതാണ്. കടകളിൽ നിന്നും മറ്റും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങളേക്കാൾ എത്രയോ ഭേദമാണ് ഈ ഒരു ട്രിക്ക് ചെയ്തു നോക്കുന്നത്. മാത്രവുമല്ല ചൊവ്വരിക്ക് വലിയ വില ഇല്ലാത്തതു കൊണ്ട് തന്നെ നിസ്സാരമായി വീട്ടിൽ ഈയൊരു രീതി പരീക്ഷിച്ചു നോക്കുകയും ചെയ്യാം.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Dress Iron Tip

Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post