ലാലേട്ടൻ നായികയുടെ പുത്തൻ ലുക്ക് കണ്ടോ ?ആരാധകരെ ഞെട്ടിച്ച് പപ്പികുട്ടിയുടെ ഈ മാറ്റം.!! | Suchithra Nair Latest Photo

Suchithra Nair Latest Photo : മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്ന വാനമ്പാടിയിലൂടെ ജനങ്ങൾക്ക് സുപരിചിതയായി മാറിയ താരമാണ് സുചിത്ര നായർ. പരമ്പരയിൽ വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പത്മിനി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. ഒരു വില്ലത്തി കഥാപാത്രമായിരുന്നെങ്കിൽ കൂടി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമായിരുന്നുപത്മിനിയെ.

ഏഷ്യാനെറ്റിലാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. തുടക്കം മുതൽ ഒടുക്കം വരെ പരമ്പര ടിആർപി റേറ്റിങ്ങുകളിൽ മുൻപന്തിയിൽ തന്നെയായിരുന്നു. അതിനുശേഷം മറ്റ് പരമ്പരകളിൽ ഒന്നും തന്നെ സുചിത്രയെ കാണാൻ സാധിച്ചില്ല. എന്നാൽ പിന്നീട് ബിഗ് ബോസ് എന്ന ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു മാസ്സ് എൻട്രിയാണ് താരം നടത്തിയത്. ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയായിരുന്ന സുചിത്ര 63 ദിവസങ്ങൾ ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞിട്ടാണ് താരം പുറത്തായത്.

ഏതൊരു സാഹചര്യത്തെയും പോസിറ്റീവായി നേരിടാനുള്ള താരത്തിന്റെ കഴിവിനെ എടുത്തു പറയേണ്ടതാണ്. മലയിക്കോട്ടെ വാലിഭൻ എന്ന മോഹൻലാൽ ചിത്രത്തിൽ വളരെ മനോഹരമായ ഒരു വേഷം താരം അവതരിപ്പിച്ചിരുന്നത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. വാനമ്പാടിക്ക് ശേഷം ഇനി ഒരു സീരിയലിലേക്ക് അല്ല ഒരു സിനിമയിലേക്കാണ് താൻ എത്തുക എന്ന് താരം പറഞ്ഞത് ഈ സിനിമയിലൂടെ അക്ഷരാർത്ഥത്തിൽ ശരിയാവുകയായിരുന്നു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് താരം പങ്കുവെച്ച പുതിയ ചില ചിത്രങ്ങൾ. ശരീരഭാരം നല്ലപോലെ കുറച്ച് പ്രേക്ഷകരെ ഞ്ഞെട്ടിച്ചിരിക്കുകയാണ് സുചിത്ര ഇപ്പോൾ. ഇതെങ്ങനെ സാധിച്ചു എന്നാണ് പ്രേക്ഷകരുടെ ചോദ്യം. കൃത്യമായ ഡയറ്റും, നൃത്തവുമാണ് തന്നെ മെലിയാൻ സഹായിച്ചത് എന്ന് ഇതിനു മുൻപ് സുചിത്ര പറഞ്ഞിട്ടുണ്ട്. തന്റെ ഒട്ടുമിക്ക ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പങ്കുവെച്ച ചിത്രത്തിന് മികച്ച കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

Rate this post