അനിയും അനാമികയും ഒന്നാവാതിരിക്കാൻ ജലജ ചെയ്ത പണി പാളുന്നു.!! നന്ദു അനന്തപുരിയിലേക്ക്.!! | Patharamattu Today Episode July 10

Patharamattu Today Episode July 10: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ ഇപ്പോൾ രസകരമായ രംഗങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അമ്പലത്തിൽ വച്ച് പല പൂജകളും നടക്കുകയായിരുന്നു. അതിനിടയിലാണ് കുഞ്ഞ് അഭിയുടേതല്ലെന്ന് പറഞ്ഞതിന് അഭിയോടും ജലജ യോടും ചില പൂജകൾ ചെയ്യാൻ ഉണ്ടെന്നകാര്യം പൂജാരി പറയുന്നത്. അങ്ങനെ ജലജയും അഭിയും പൂജയ്ക്കായി ഇരിക്കുകയും ജലജയെ ഉഴിഞ്ഞു തേങ്ങ ഉടയ്ക്കാൻ പറയുകയും, കനക തേങ്ങ ഉഴിഞ്ഞ് ജലജയുടെ തലയ്ക്ക് തന്നെ മുട്ടുകയായിരുന്നു. ജലജ വേദന കൊണ്ട് കരയുകയായിരുന്നു. അത് നിങ്ങളുടെ മനസ്സിൽ ഉള്ള ദോഷം ഉള്ളതുകൊണ്ടാണെന്നാണ് പൂജാരി പറയുന്നത്. വീട്ടിൽ എത്തിയപ്പോൾ അഭിയ്ക്ക് സംസാരിക്കാനേ

പറ്റുന്നില്ല. ജലജയാണെങ്കിൽ റൂമിൽ ദേഷ്യത്തിൽ ഇരിക്കുമ്പോഴാണ് കനക പലതും പറയുന്നത്. ജലജയുടെ ദേഷ്യം കൂടുകയാണ്. പിന്നീട് കാണുന്നത് അനി നന്ദുവിനെ വിളിച്ച് പൂജയുടെയും, നെല്ല് മുളയ്ക്കാൻ വച്ചതും പറയുകയായിരുന്നു. നെല്ലു മുളയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കാമെന്ന് പറയുകയാണ് നന്ദു. എന്നാൽ അനി പറയുന്നത് ഞാൻ നെല്ല് മുളയ്ക്കാതിരിക്കാൻ പ്രാർത്ഥിക്കുകയാണെന്നാണ്. പെട്ടെന്ന് തന്നെ നന്ദു ഫോൺ വയ്ക്കുകയാണ്. പിറ്റേ ദിവസം രാവിലെ പൂജ നടത്തിയ ശേഷം നെല്ല് മുളച്ചിനോ എന്ന് നോക്കാൻ വേണ്ടി എല്ലാവരും പൂജാമുറിയിലേക്ക് പോവുകയാണ്. അപ്പോൾ അനിയ്ക്ക് വലിയ സന്തോഷമാവുകയാണ്.കാരണം നെല്ലു മുളക്കാതിരിക്കാൻ അപ്പച്ചി സ്പ്രെ ചെയ്തതാണ് അനിയുടെ സന്തോഷത്തിന് കാരണം. എല്ലാവരും

അനിയുടെ സന്തോഷം നെല്ല് കിളിർത്തിട്ടുണ്ടാവുമെന്നതാണെന്നാണ് എല്ലാവരും പറയുന്നത്. പുറത്തിരുന്ന ജലജയുടെ അടുത്ത് പോയ അഭി നെല്ല് മുളച്ചാൽ കല്യാണം നടക്കുമെന്ന് പറയുകയാണ്. എന്നാൽ നെല്ല് മുളക്കില്ലെന്നും, കരിഞ്ഞ നെല്ല് കാണാമെന്നും പറയുകയാണ്. ഇനി വരാൻ പോകുന്നവൾ ഈ വീട്ടിൽ വരരുതെന്നും, ഏതെങ്കിലും പാവപ്പെട്ട വീട്ടിലെ പെണ്ണ് വരണമെന്ന് പറയുകയാണ് ജലജ.ശേഷം

പൂജാമുറിയിൽ എത്തിയപ്പോൾ, നയന പൂജ കഴിഞ്ഞ് നെല്ല് തുറന്നു നോക്കുകയാണ്. നല്ല ഭംഗിയായി നെല്ല് മുളച്ചത് കണ്ട് എല്ലാവർക്കും വലിയ സന്തോഷമാവുകയാണ്. എന്നാൽ അനി നെല്ല് മുളച്ചത് കണ്ട് വലിയ നിരാശനാവുകയാണ്. മൂടി തുറക്കുന്നതിന് മുൻപുള്ള സന്തോഷം അനിയുടെ മുഖത്ത് കാണുന്നില്ലെന്ന് പറയുകയാണ് നയന. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.

Rate this post