സ്റ്റാർ മാജിക് താരം ഐശ്വര്യ രാജീവ്‌ വിവാഹിതയായി.!! ഇതാണ് എന്റെ കല്യാണ ചെക്കൻ മനസ്സ് തുറന്ന് ഐശ്വര്യ പറഞ്ഞത് കേട്ടോ?.!! | Star Magic Aiswarya Rajeev Marriage News

Star Magic Aiswarya Rajeev Marriage News: പ്രമുഖ സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. താരം വിവാഹം കഴിച്ചത് ഹൈദരാബാദ് സ്വദേശി അർജുനെ ആണ്. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും സിനിമാ സീരിയൽ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകരും വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഐശ്വര്യയുടെ വിവാഹ ചിത്രങ്ങളും വീഡിയോസുമാണ്.ചുവന്ന പട്ടുസാരിയൊക്കെ ഉടുത്ത് അതിമനോഹരിയായി ആണ് ഐശ്വര്യ എത്തിയത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ താരത്തിന്റെ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

തന്റെ വരനെ കണ്ടെത്തിയത് മാട്രിമോണി വഴിയാണ് എന്നാണ് ഐശ്വര്യ പറഞ്ഞിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിയായ അർജുൻ ഒരു എൻജിനീയറാണ്. കൂടാതെ താരത്തിന്റെ വിശേഷങ്ങളും വിവാഹിതയായതിലുള്ള സന്തോഷവും താരം പങ്കുവെച്ചു.വരനെ കാത്തു കാറിനുള്ളിൽ ഇരിക്കുമ്പോഴാണ് താരം ഈ കാര്യം പറഞ്ഞത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് ചുവടെ താരത്തിന് വിവാഹ ആശംസകൾ നേർന്ന് കമന്റുകളുമായി എത്തിയത്. നിലവിൽ സ്റ്റാർ മാജിക്കൽ സജീവ സാന്നിധ്യമാണ്

ഐശ്വര്യ. അടുത്തിടെ താരം തന്റെ വിവാഹം ഉടനെ തന്നെ ഉണ്ടാകും എന്ന് സ്റ്റാർ മാജിക് എപ്പിസോഡിൽ പ്രേക്ഷകാരുമായി പങ്കുവെച്ചിരുന്നു. കൂടാതെ തന്നെ വിവാഹത്തിന് ശേഷവും സാർ മാജിക്കൽ സജീവമായി ഉണ്ടാകും എന്ന് താരം പറഞ്ഞു. ടെലിവിഷൻ രംഗത്തേക്ക് ബാലതാരമായി ആണ് ഐശ്വര്യ എത്തിയത് കൂടാതെ ഐശ്വര്യ നിരവധി സിനിമകളിലും അഭിനയ മികവ് കാഴ്ച വച്ചിട്ടുണ്ട്.മാനസമൈന, ഭാഗ്യലക്ഷ്മി എന്നിവയാണ് ഐശ്വര്യ അഭിനയിച്ച് ശ്രദ്ധേയമായ സീരിയലുകൾ. തന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ

തുടങ്ങിയപ്പോൾ മുതൽ താരം തന്റെ instagram അക്കൗണ്ടിലൂടെ ആരാധകരെ എല്ലാം അറിയിച്ചിരുന്നു. ഗോൾഡ് എടുക്കാൻ പോയത് മുതൽ ഹൽദി ആഘോഷം വരെ എല്ലാം ഗംഭീരമായി നടത്തി. തുടർന്ന് വിവാഹത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി താരത്തിന്റെ മേക്കപ്പ് ചെയ്യുന്ന വീഡിയോയും താരം യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു. കല്യാണം ഒരുക്കങ്ങൾ കൊണ്ട് താരം മൂന്നുമണിക്ക് ഉണർന്നു തുടർന്ന മേക്കപ്പ് ആരംഭിച്ചു എന്നും താരം വീഡിയോയിലൂടെ പറഞ്ഞിരുന്നു .

Rate this post