ഐശ്വര്യയുടെ വിവാഹം കഴിഞ്ഞ രാത്രി സർപ്രൈസായി അവിടെ എത്തിയവരെ കണ്ട് ഞെട്ടി ഐശ്വര്യ.!! | Star Magic Aiswarya Rajeev First Night Suprise Visit Alice Christy

Star Magic Aiswarya Rajeev First Night Suprise Visit Alice Christy: ബാലതാരമായി ടെലിവിഷൻ രംഗത്തേക്ക് എത്തിയതാരമാണ് ഐശ്വര്യ രാജീവ്. പിന്നീട് നിരവധി പരമ്പരകളിലും, സിനിമകളിലും അഭിനയിക്കുകയുണ്ടായി. ഭാഗ്യലക്ഷ്മി, പൊന്നമ്പിളി, മാനസമൈന തുടങ്ങിയ സീരിയലുകളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള താരം ഫ്ലവേഴ്സിലെ സ്റ്റാർമാജിക് എന്ന പ്രോഗ്രാമിൽ എത്തിയപ്പോഴാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സ്റ്റാർ മാജിക്കിൽ സജീവ സാന്നിധ്യമായിരുന്നു ഐശ്വര്യ.

ഇന്നലെയായിരുന്നു ഐശ്വര്യയുടെ ജീവിതത്തിലെ ഒരു സുപ്രധാന വിശേഷം. ഹൈദരാബാദിൽ എഞ്ചിനീയറായ രാജീവാണ് വരൻ. സ്റ്റാർമാജിക് താരങ്ങളും നിരവധി ടെലിവിഷൻ താരങ്ങളും പങ്കെടുത്ത വിവാഹമായിരുന്നു. ഐശ്വര്യയുടെ വിവാഹ ചിത്രങ്ങളും, വീഡിയോകളൊക്കെ ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചുവന്ന പട്ടുസാരിയും, ഗോൾഡൻ ത്രെഡ് വർക്കിലുള്ള

ബ്ലൗസുമായിരുന്നു വിവാഹ വേഷം.മാട്രിമോണി വഴി പരിചയപ്പെട്ട ശേഷം കുടുംബങ്ങൾ ചേർന്ന് തീരുമാനിച്ചതാണ് വിവാഹമെന്ന് താരം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വൈറലാകുന്നത്, ഐശ്ചര്യയുടെ സുഹൃത്തായ ആലിസ് താരത്തിൻ്റെ യുട്യൂബ് ചാനലായ ‘ആലിസ് ക്രിസ്റ്റിയിൽ ‘പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറുന്നത്.

ഐശ്വര്യയുടെ വിവാഹം കഴിഞ്ഞ രാത്രി ആദ്യരാത്രിക്കുള്ള ഫ്രൂട്ട്സുമായാണ് ആലിസ് അവിടേയ്ക്ക് പോകുന്നത്. അമ്മക്കുട്ടിയായ ഐശ്ചര്യ വലിയ വിഷമത്തിലാവുമെന്ന് പറയുകയാണ് ആലിസ്.വിവാഹത്തിൻ്റെ വീഡിയോകളിൽ ഐശ്വര്യ യാത്ര പറയുമ്പോൾ പൊട്ടിക്കരയുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാത്രി ഒൻപത് മണിയായപ്പോഴാണ് ആലിസ് അവിടെ എത്തിയത്. അവിടെ എത്തിയ ശേഷം പഴങ്ങൾ നൽകുകയും, ചായ കുടിച്ച് അവൾക്ക് ആശംസകൾ അറിയിച്ച് ആലിസും ഭർത്താവും മടങ്ങുകയും ചെയ്തു.

Rate this post