ഒന്നായി രണ്ടു വർഷങ്ങൾ .!! ഗായിക മഞ്ജരിക്കും ജെറിനും വിവാഹ മംഗളാശംസകൾ നേർന്ന് ആരാധകർ.!! |Singer Manjeri And Jerin Wedding Anniversary

Singer Manjeri And Jerin Wedding Anniversary : വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാളം ചലച്ചിത്ര പശ്ചാത്തല സംഗീത രംഗത്ത് തന്റേതായ ഒരു വ്യക്തി മുദ്ര പതിച്ച വ്യക്തിയാണ് മഞ്ജരി . 2022 ഇൽ വിവാഹിതരായ ഇവർ തങ്ങളുടെ രണ്ടാം വിവാഹ വാർഷിക ആഘോഷത്തിൽ ആണ്. മഞ്ചരി തന്റെ ബാല്യകാല സുഹൃത്തായ ജെറിയുമായി വിവാഹിതയായിട്ട് ഇന്നേക്ക് രണ്ടുവർഷം പിന്നിട്ടു.

2022 ജൂൺ 24ന് രാവിലെ തിരുവനന്തപുരത്ത് ആയിരുന്നു ഇരുവരും വിവാഹിതരായത്.
മഞ്ചരിക്കും ജെറിനും വളരെ ചെറുപ്പത്തിലെ പരസ്പരം അറിയാം.ഒന്നാം ക്ലാസ് മുതൽ മസ്കറ്റിൽ ഒരുമിച്ച് സ്കൂളിൽ പോയിരുന്ന ഇവർ അന്നുമുതൽ സുഹൃത്തുക്കളാണ്. പത്തനംതിട്ട സ്വദേശിയായ ജെറിൻ ബാംഗ്ലൂരിൽ എച്ച് ആർ മാനേജർ ആയി ജോലി ചെയ്യുന്നു.

2005-ൽ പുറത്തിറങ്ങിയ ‘അച്ചുവിൻ്റെ അമ്മ’ എന്ന ചിത്രത്തിന് ഇളയരാജയുടെ സംഗീതസംവിധാനത്തിൽ പിറന്ന ഗാനം ആലപിച്ചാണ് മഞ്ജരി സിനിമയിൽ തൻ്റെ കരിയർ ആരംഭിച്ചത്. മികച്ച പിന്നണി ഗായികയ്ക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മഞ്ജരി, രമേഷ് നാരായണൻ, ഇളയരാജ, എം ജി രാധാകൃഷ്ണൻ, കൈതപ്രം വിശ്വനാഥൻ, വിദ്യാസാഗർ, എം ജയചന്ദ്രൻ, ഔസേപ്പച്ചൻ, മോഹൻ സിത്താര, രവീന്ദ്രൻ മാസ്റ്റർ , ജോൺസൺ മാസ്റ്റർ എന്നിവരുൾപ്പെടെയുള്ള പ്രമുഖ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മലയാളം,തമിഴ്,തെലുങ്ക് സിനിമകളിലായി 500 ലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.

മേക്കപ്പ് ആർട്ടിസ്റ്റും ബ്യൂട്ടി കൺസൾട്ടന്റും ഒക്കെയായ നിതിൻ സുരേഷാണ് ഏവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ” എന്റെ സഹോദരിക്കും സഹോദരനും ഒരു ആയുഷ്കാലത്തേക്ക് സന്തോഷവും സ്നേഹവും നിറഞ്ഞ വിവാഹവാർഷിക ആശംസകൾ നേരുന്നു” എന്നതായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ.
ചുവന്ന കല്യാണസാരിയുടുത്ത് മഞ്ചരിയും, ചുവന്ന കുർത്തയും വെള്ള ദോത്തീസും അണിഞ്ഞ് വരനായ ജെറിയും ഉൾപ്പെടുന്ന വിവാഹസമയത്ത് എടുത്ത കുറച്ച് ഫോട്ടോകളാണ് വീഡിയോയുടെ ഉള്ളടക്കം. മഞ്ചരിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് നിതിൻ സുരേഷ്. നിരവധി സിനിമ സെലിബ്രിറ്റികളുടെ കൂടെ വർക്ക് ചെയ്യാനും മികച്ച മേക്കപ്പ് ആർട്ടിസ്റ്റായി തിളങ്ങാനും ഇക്കാലം കൊണ്ട് ഇദ്ദേഹത്തിന് സാധിച്ചു.

Rate this post