മുല്ലക്ക് വിവാഹം വന്നെത്തി.!! മീരയുടെ മെഹന്തി കളറാക്കി നസ്രിയ ഉൾപ്പെടെയുള്ള താരങ്ങൾ.!! | Actress Meera Nandhaan Mehandi Function

Actress Meera Nandhaan Mehandi Function: മലയാള സിനിമ മേഖലയിലേക്ക് അവതാരികയായി കടന്നുവന്ന താരമാണ് മീരാനന്ദൻ. മലയാളികളുടെ ഇഷ്ടപ്പെട്ട അഭിനേത്രി എന്നതിലുപരിയായി മീര ഒരു ഗായിക കൂടി ആണ്. മീര ആദ്യമായി മിനിസ്ക്രീനിലേക്ക് എത്തിയത് സ്റ്റാർ സിംഗറിലൂടെയാണ്. അഭിനയത്തിന് പുറമേ താരമിപ്പോൾ റേഡിയോ ആർ ജെ ആയും ദുബായിൽ തിളങ്ങുകയാണ്.ദിലീപിന്റെ നായികയായി മുല്ല എന്ന സിനിമയിലൂടെയാണ് മീര സിനിമാലോകത്തെത്തിയത്. നിലവിൽ സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ് താരം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ

താരത്തിന് സാധിച്ചു. ഇപ്പോൾ താരത്തിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ് കഴിഞ്ഞവർഷം താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു.ലണ്ടനിൽ അക്കൗണ്ടെന്റ്റ് ആയി ജോലി ചെയ്യുന്ന ശ്രീജു ആണ് താരത്തിന്റെ വരൻ. അടുത്തിടെ താരം സുഹൃത്തുക്കളോടൊപ്പം സെർബിയിൽ പോയി ബ്രയിഡ് ടു ബി ചിത്രങ്ങൾ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കൊണ്ടിരിക്കുന്നത് താരത്തിന്റെ അക്കൗണ്ടിൽ പങ്കുവെച്ച ഏറ്റവും പുതിയ

ചിത്രങ്ങളുടെ വിശേഷങ്ങൾ തന്നെയാണ്. ഇപ്പോൾ തരത്തിന്റെ മെഹന്ദി ചടങ്ങുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ താര സുന്ദരിമാർ ഓടി എത്തിയിരിക്കുകയാണ്. വീട്ടുകാരുടെ സമ്മതത്തോടെയുള്ള അറേഞ്ച്ഡ് മാരേജ് ആണ് മീരയുടേത്.മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെടുകയും തുടർന്ന് കുടുംബത്തെ സംബന്ധത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു എന്ന് താരം മുൻപ് പറഞ്ഞിരുന്നു. മീരയുടെ ഏറ്റവും അടുത്ത കൂട്ടുകാരായ നസ്രിയ നസീം, ആൻ അഗസ്റ്റിൻ, സൃന്ദ

എന്നിവരെയാണ് പങ്കുവെച്ച മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളിൽ കാണാനാവുന്നത്. അതോടൊപ്പം സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ ഉണ്ണി പി എസ് സജിത്ത് ആൻഡ് സുജിത് എന്നിവരും ഈ ചിത്രങ്ങളിൽ ഉണ്ട്. അവരോടൊപ്പം താരങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളെയും ചിത്രത്തിൽ കാണാം. മീരയോടൊപ്പം കൂട്ടുകാരും കയ്യിൽ മെഹന്ദി ഡിസൈനുകൾ ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയത്.

Rate this post