ഹരിയുടെ വാക്കുകൾ കേട്ട് ബാലൻ ഞെട്ടിത്തരിച്ചു.!! | Santhwanam Today September 7
Santhwanam Today September 7മിനിസ്ക്രീൻ പ്രേക്ഷകർ കാത്തിരിക്കുന്ന എപ്പിസോഡുകളാണ് സാന്ത്വനത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലത്തെ എപ്പിസോഡിൻ ശിവൻ്റെ ഊട്ടുപുരയുടെ ഉദ്ഘാടനം നടക്കുകയായിരുന്നു. ആരും അറിയാതെ ശിവൻ്റെ കടയിൽ എത്തിയ ഹരി മസാല ദോശ കഴിച്ച് മടങ്ങാൻ പോകുമ്പോഴാണ് കണ്ണൻ വന്നത്. കണ്ണനെ കണ്ടതും ഇതിനാണോ നീ സുഹൃത്തിനെ കാണാൻ പോകണമെന്ന് പറഞ്ഞ് പുറപ്പെട്ടതെന്ന് പറയുകയാണ്. ശേഷം അഞ്ജു ദേവിക്കും,
അമ്മയ്ക്കും, ഹരിയ്ക്കും നൽകിയ മസാല ദോശയുമായി സാന്ത്വനത്തിലേക്ക് പുറപ്പെട്ടു.ദേവി അപ്പുവിനോട് ഞാൻ വീടുവരെ പോയിട്ട് വരുന്നെന്ന് പറഞ്ഞ് ശിവൻ്റെ കടയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ അപ്പുവിന് ദേവി കടയിലേക്കാണോ പോകുന്നത് എന്നൊരു സംശയമുണ്ട്. അപ്പോഴാണ് ഹരി എത്തുന്നത്. പുറത്തിരിക്കുന്ന ലക്ഷ്മി അമ്മയുടെ അടുത്തേക്കാണ് ഹരി കയറി ചെന്നത്. നീ ശിവൻ്റെ കടയിൽ പോയിരുന്നോ എന്ന് ലക്ഷ്മി അമ്മ ചോദിച്ചപ്പോൾ,
എല്ലാവരെയും നോക്കി പതുക്കെ പോയിരുന്നെന്നും, അവൻ തന്നു വിട്ട മസാല ദോശയാണെന്നും പറഞ്ഞ് ദോശയുമെടുത്ത് അമ്മയെ കൂട്ടി അകത്ത് പോയി ദോശ കൊടുക്കുന്നു. അപ്പോഴാണ് ദേവിയും അപ്പുവും വരുന്നത്. ദോശ ദേവിക്കും അപ്പുവിനും നൽകുകയും, നല്ല രുചിയുണ്ടെന്നും, ഈ കട നടത്തുന്നയാൾ വിജയിക്കുമെന്നും പറയുകയായിരുന്നു ദേവി. അങ്ങനെ ദേവി കടയിലേക്ക് പോകാൻ പുറപ്പെട്ടു.ഓട്ടോയിൽ കടയിലെത്തിയ ദേവിയെ ശിവനും അഞ്ജുവും സ്വീകരിക്കുകയും, ഹരി വന്ന കാര്യവും,
കണ്ണൻ ഇവിടെ ഉണ്ടെന്നും പറയുന്നു. ദേവിയെ കണ്ട് ഒളിച്ചിരിക്കുകയായിരുന്നു കണ്ണൻ. ഹരി പണിയൊന്നും ഇല്ലാത്തതിനാൽ കാറൊക്കെ കഴുകുകയായിരുന്നു. അപ്പോഴാണ് അപ്പു വരുന്നത്. ശിവൻ്റെ കടയിൽ പോയ കാര്യമൊക്കെ ഹരി അപ്പുവിനോട് പറയുന്നു. അപ്പുവിന് അതൊക്കെ കേട്ട് സന്തോഷമാണുണ്ടാവുന്നത്. ദേവിയേടത്തിയും അവിടെയാണോ പോയതെന്ന് അപ്പു ഹരിയോട് സംശയം പറയുന്നു. അപ്പോഴാണ് ബാലേട്ടൻ വരുന്നത്. ബാലേട്ടനെ കണ്ടതും രണ്ടു പേരും ഞെട്ടുകയായിരുന്നു. ദേവി ഇല്ലാത്തതിനാൽ എന്തു പറയുമെന്നാണ് അപ്പു കരുതുന്നത്. ദേവി എന്ന് ഉമ്മറത്തിരുന്ന് വിളിക്കുന്ന ബാലനോട് എന്തു പറയുമെന്നറിയാതെ ഹരിയും അപ്പുവും നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.