കണ്ണൻ പടി ഇറങ്ങിയതും അപ്പുവിന്റെ തനിസ്വഭാവം പുറത്ത്.!! | Santhwanam Today September 15

Santhwanam Today September 15: ഏഷ്യാനെറ്റ് സീരിയൽ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്നു കാണുന്ന സീരിയലാണ് സാന്ത്വനം. സീരിലിൽ വീണ്ടും പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടെങ്കിലും കണ്ണൻ പഠിക്കാൻ ചെന്നൈയിലേക്ക് പോകുന്നതിൻ്റെ ടെൻഷനിലാണ് എല്ലാവരും. കണ്ണന് ഹരി നീണ്ട ഉപദേശങ്ങൾ നൽകുന്നതോടെയാണ് ഇന്നലെ എപ്പിസോഡ് അവസാനിക്കുന്നത്. പോകുന്നതിൻ്റെ വിഷമത്തിൽ കണ്ണനും,

കണ്ണൻ പോകുന്ന വിഷമത്തിൽ ദേവിയും കരയുകയാണ്. അപ്പോഴാണ് ബാലൻ കടയിൽ നിന്നും കണ്ണനെ ബസ് കയറ്റാനായി ശത്രുവിനെ കടയിലാക്കി സാന്ത്വനത്തിലേക്ക് പുറപ്പെടുന്നത്. കണ്ണൻ ഒരുങ്ങിയ ശേഷം അപ്പുവിൻ്റെ റൂമിൽ പോയി വാവയോട് കിന്നാരം പറയുകയും, അപ്പുവിനോട് പോവുന്നതിന് അനുഗ്രഹം വാങ്ങുകയും ചെയ്തു. നീ പഠിച്ച് ഉയർന്ന നിലയിലെത്തണമെന്നും, നീ പോകുന്നതുവരെ ഞാൻ ഒരു പ്രശ്നവുമുണ്ടാക്കില്ലെന്ന് പറയുകയാണ് അപ്പു.

പിന്നീട് എല്ലാവരോടും യാത്ര പറയുകയും, അമ്മയ്ക്ക് ഉമ്മ നൽകുകയും, ശേഷം ശിവേട്ടനെയും, ബാലേട്ടനെയും കാത്തു നിൽക്കുകയായിരുന്നു. അപ്പോഴാണ് ബാലേട്ടൻ കയറി വന്നത്. ശിവൻ ഇനിയും വന്നില്ലെന്ന് ബാലനോട് അവർ പറയുന്നുണ്ട്. ശിവനെ വിളിച്ചിട്ടും കിട്ടാത്തതിനാൽ, കാത്തു നിന്നാൽ ബസ് മിസ്സാവുമെന്ന് കരുതി കണ്ണനെയാത്രയാക്കുകയാണ്. കണ്ണൻ വല്യേടത്തി എപ്പോഴും തരാറുള്ള കൈമടക്കിന് ചോദിക്കുകയാണ്.

അപ്പോഴാണ് അപ്പു പുറത്തേക്ക് വന്നത്. ദേവി പണം കൊണ്ടുവന്ന് കണ്ണന് നൽകുകയും, എല്ലാവരോടും യാത്ര പറഞ്ഞ് കണ്ണൻ പോവാൻ ഒരുങ്ങുകയാണ്. എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി ബാലൻ കണ്ണനെ കെട്ടിപ്പിടിക്കുകയായിരുന്നു. ശേഷം ഹരിയുടെയും, ബാലേട്ടൻ്റെയും കൂടെ കാറിൽ കയറി കണ്ണൻ പോവുകയുമായിരുന്നു. സഹിക്കാനാവാതെ ദേവി പൊട്ടിക്കരയുകയായിരുന്നു. അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് ഇന്നത്തെ സാന്ത്വനം സീരിയലിൽ കാണാൻ കഴിയുന്നത്.

Rate this post