നയൻതാരയുടെ അമ്മയ്ക്ക് പിറന്നാൾ സർപ്രൈസുമായി മരുമകൻ വിക്കി.!! അത്ത അമ്മാവെ ചേർത്തു് പിടിച്ച് വിക്കി.!! | Nayanthaara Mother Birthday Surprise

Nayanthaara Mother Birthday Surprise : തെന്നിന്ത്യൻ താരം നയൻതാരയുടെ ഓരോ വാർത്തകളും പ്രേക്ഷകർക്ക് വളരെ പ്രധാനപ്പെട്ടതാണ്. നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവയുമായുള്ള വിവാഹമൊക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പിന്നീടാണ് താരങ്ങൾക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. കുഞ്ഞുങ്ങൾ പിറന്നതിനു ശേഷം സിനിമാ തിരക്കുകളിൽ നിന്ന് വിട്ട് നിന്ന നയൻതാര കുട്ടികളുമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ്.

കുഞ്ഞുങ്ങൾ പിറന്നതിനു ശേഷം ഓരോ ആഘോഷവേളയിലും താരം ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ടെങ്കിലും, ഈ ആഗസ്തിലാണ് കുഞ്ഞുങ്ങളുടെ മുഖം കാണിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താരത്തിൻ്റെ വിവാഹം വളരെ ഗംഭീരമായി നടന്നെങ്കിലും, അച്ഛന് അസുഖമായതിനാൽ അമ്മയും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ രക്ഷിതാക്കളെ കാണാൻ കേരളത്തിലെത്തിയിരുന്നു. നയൻതാരയുടെ രക്ഷിതാക്കളുമായി വിഘ്നേഷ് ശിവനും

നല്ല ബന്ധമാണുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നയൻതാരയുടെ അമ്മ ഓമനകുര്യൻ്റെ പിറന്നാൾ ദിവസം വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ്. എത്ര തിരക്കുകൾക്കിടയിലും അമ്മയുടെ പിറന്നാൾ ആഘോഷമാക്കാറുണ്ട് നയൻതാര. ഓമനകുര്യൻ നയൻതാരയുടെ കൂടെയിരിക്കുന്ന ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് നയൻതാരയുടെ അമ്മയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

” ഹാപ്പി ബർത്ത്ഡേ ഓമനകുര്യർ, എൻ്റെ അത്ത അമ്മ, നിങ്ങളെ ഒരു പാട് സ്നേഹിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ബലം. ഞങ്ങളുടെ ജീവിതം സുന്ദരമാവാൻ കാരണം നിങ്ങളുടെ പ്രാർത്ഥനയും ആശംസകളുമാണ്. നിങ്ങൾ എന്നും സുഖമായി ജീവിക്കട്ടെ. നയൻ്റെയും, ഉയിരിൻ്റെയും, ഉലകിൻ്റെയും, എൻ്റെയും പിറന്നാൾ ആശംസകൾ”. ഈ പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവും വിഘ്നേഷ് ശിവൻ ഓമനകുര്യന് ആശംസകളുമായി എത്തിയിരുന്നു.

Rate this post