തമ്പിയുടെ കുതന്ത്രം ഹരിയുടെ അടുത്ത് നടക്കുമോ ? ഹരി അമരാവതിയിൽ സ്ഥിര താമസമാക്കുമോ ? | Santhwanam today episode

Whatsapp Stebin

Santhwanam today episode: കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ അരങ്ങേറുന്നത് തമ്പിയുടെയും ഹരിയുടെയും പരസ്പരമുള്ള സ്നേഹാഭിനയമാണ്. വളരെ രസകരമായ മുഹൂർത്തങ്ങളാണ് സാന്ത്വനത്തിൽ കാണാൻ കഴിയുന്നത്. ശിവനും അഞ്ജലിയുമായി പഠനത്തിന്റെ കാര്യത്തിൽ വഴക്കിട്ടും പിന്നെ ഇണങ്ങിയും പരസ്പരം സ്നേഹിച്ചും ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോൾ ഹരി അപ്പുവിനൊപ്പം അമരാവതിയിൽ പെട്ടുപോയിരിക്കുകയാണ്. തമ്പിയുടെ അഭിനയത്തിനുമുൻപിൽ ഹരി വീണുപോകുമോ

എന്നാണ് പ്രേക്ഷകരുടെ പേടി. ഹരി തമ്പിയെ സഹായിക്കുന്നത് കണ്ട് അപ്പുവിനും അമ്മയ്ക്കും വളരെ സന്തോഷമാകുന്നുണ്ട്. എന്നാൽ ഹരി അപ്പുവിനോട് പറയുന്നുണ്ട്, ഡാഡിയുടെ സ്ഥാനത്ത് വേറെ ആരായിരുന്നാൽ പോലും ഞാൻ സഹായിക്കുമെന്ന്. അപ്പുവിന് വേണ്ടിയാണ് ഹരി തമ്പിയുടെ മുൻപിൽ ഇത്രയും അഡ്ജസ്റ്റ് ചെയ്ത് പോകുന്നത്. ഹരിയുടെ സ്നേഹം പിടിച്ചുപറ്റാൻ തമ്പി സ്വന്തം സഹോദരിമാരെ വരെ തള്ളി പറയുന്നുണ്ട്. എന്നാൽ ഇതൊക്കെ തമ്പിയുടെ തന്ത്രമാണെന്ന് ഹരിക്ക് മനസിലായിട്ടുണ്ട്. ഇതെല്ലാം

ഡാഡി മനസറിഞ്ഞുപറഞ്ഞതാണെന്ന് വിശ്വസിച്ചാണ് പാവം അപ്പു സന്തോഷിക്കുന്നത്.അപ്പു ഹരിയെ തമ്പിയുടെ പരിചാരകൻ ആക്കിമാറ്റുകയാണോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഹരിയുടെ പ്രശ്നങ്ങൾ ഒരു വഴിക്ക് മുൻപോട്ട് പോകുമ്പോൾ മറുവശത്ത് ശിവൻ തന്റെ പഠനവുമായി മുന്നേറുകയാണ്. ദേവിയേട്ടത്തിയുടെ കയ്യിൽ നിന്നും ശിവന് പഠന മികവിന് ലഭിച്ച ഷീൽഡ് അഞ്ജു വാങ്ങുകയും ഒരുപാട് സന്തോഷത്തോടെ അതിനെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തശേഷം ആ ഷീൽഡ് തങ്ങളുടെ റൂമിൽ

കൊണ്ട് വെക്കുന്നുമുണ്ട്. ഇത് ശിവനോട് അഞ്ജുവിന് എത്രത്തോളം സ്നേഹമുണ്ടെന്ന് മനസിലാക്കിത്തരുന്ന സീനാണ്. അഞ്ജു ടീച്ചറുടെ ശിക്ഷണത്തിൽ ശിവൻ പഠിച്ചുവലിയ നിലയിൽ എത്തുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. അത് സാന്ത്വനത്തിൽ വലിയ സന്തോഷവും മറ്റുള്ളവർക്ക് ഒരു സർപ്രൈസും ആയിരിക്കുമെന്നാണ് അവർ പറയുന്നത്. ശിവാഞ്ജലി പ്രണയവും തമ്പിയുടെയും ഹരിയുടെയും കൂടുതൽ അഭിനയങ്ങളും പ്രേക്ഷകർ ഇനിയും കാണാൻ ഇരിക്കുന്നേയുള്ളൂ..

Rate this post