13 വർഷം നിങ്ങളോടൊപ്പം.!!കുട്ടി കളായിരിക്കുന്നതിൽ നിന്ന് ഇപ്പോൾ ഒരു അത്ഭുതകരമായ പെൺകുട്ടിയുടെ മാതാപിതാക്കളായി.!! | Prithviraj And Supriyamenon 13th Wedding Anniversary

Prithviraj And Supriyamenon 13th Wedding Anniversary: മലയാളികളെ സംബന്ധിച്ചിടത്തോളം എന്നും അഭിമാനിക്കാവുന്ന താരദമ്പതിമാരാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ പൃഥ്വിരാജും. വളരെ വ്യത്യസ്തമായ രണ്ട് തലത്തിൽ നിന്ന് വന്നവർ ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് അഭിമാനിക്കാൻ തക്കവണ്ണം ഉള്ള ഒരുപിടി മികച്ച സിനിമകളും ധന്യമായ മുഹൂർത്തങ്ങളും ലഭിക്കുകയുണ്ടായി.

ജേർണലിസ്റ്റ് എന്ന നിലയിൽ നിന്ന് സിനിമ നായകന്റെ ഭാര്യ എന്ന നിലയിലേക്ക് വ്യക്തിജീവിതത്തിലേക്ക് കടന്ന സുപ്രിയ വളരെ അവിചാരിതമായാണ് പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ട് ഇറങ്ങിയത്. ആദ്യ സംവിധാന ചിത്രമായ ലൂസിഫർ മുതൽ ഇങ്ങോട്ട് വളരെയധികം മികച്ച ഒരുപിടി നേട്ടങ്ങളാണ് മലയാള സിനിമയ്ക്ക് ഈ താരദമ്പതിമാർക്കിടയിൽ നിന്ന് പുറത്തുവന്നിട്ടുള്ളത്. പൃഥ്വിരാജിനെ എന്നും മലയാള സിനിമ കുറച്ച് അസൂയയോടെയാണ് നോക്കി കണ്ടിട്ടുള്ളത്

കൈവച്ച മേഖലകൾ ഒക്കെ ഒന്നിനൊന്നായി മികച്ചതാക്കി പുറത്തുവന്നപ്പോഴും അഭിനേതാവ് എന്ന നിലയിലുള്ള തന്റെ പ്രശസ്തി ചോർന്നുപോകുവാൻ ഒരിക്കൽപോലും താരം സമ്മതിച്ചിട്ടില്ല. ഓരോ കഥാപാത്രത്തിലും വ്യത്യസ്തമായ അഭിനയമാണ് താരം കാഴ്ച വെച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആടുജീവിതത്തിൽ അടക്കം പൃഥ്വിരാജ് എന്ന താരത്തിന്റെ കഴിവ് എത്രത്തോളം ഉണ്ടെന്ന് മലയാളികൾ നേരിട്ട് കണ്ടറിഞ്ഞവയാണ്. ഇന്ന് മ്യൂസിക് ഡയറക്ടർ ദീപക്ദേവ് തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ആളുകൾക്കിടയിലെ സംസാര വിഷയം

സുപ്രിയയും പൃഥ്വിരാജും ഇന്ന് തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇതിന്റെ സന്തോഷമാണ് ഒരു വീഡിയോയിലൂടെ ദീപക് ദേവ് പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജും സുപ്രീയയും അടങ്ങുന്ന ഒരുപിടി ധന്യമായ മുഹൂർത്തങ്ങൾ വീഡിയോ രൂപത്തിൽ കോർത്തിണക്കിയാണ് ദീപക് വിവാഹ വാർഷിക ആശംസകൾ ഇരുവർക്കും നേർന്നിരിക്കുന്നത്. ഹാപ്പി ആനിവേഴ്സറി ഡയറക്ടർ സാർ ആൻഡ് സുപ്രിയ എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി പേർ താരദമ്പതികൾക്ക് വിവാഹ വാർഷിക ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടും ഉണ്ട്.

Rate this post