തമ്പിയെന്ന പേര് കേട്ട് ഭ്രാന്ത്‌ പിടിക്കുന്ന ഹരി.!! പുതിയ സങ്കടക്കടലിന് തുടക്കമിട്ട് സേതു ; ശിവന്റെ ഇംഗ്ലീഷ് കേൾക്കാൻ ആഘോഷങ്ങൾ വരണം.!! | Santhwanam today episode

Santhwanam today episode: മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ എപ്പിസോഡുകളിൽ പുതിയ കാർ വാങ്ങുന്നതിന്റെ ആഘോഷങ്ങളായിരുന്നു പ്രേക്ഷകർ കണ്ടുകൊണ്ടിരുന്നത്. കാർ വാങ്ങുന്നതിന് മുന്നോടിയായുള്ള ആഘോഷങ്ങൾ ഇപ്പോൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്ന് ഒന്നിച്ച് പുറത്തുനിന്ന് ഭക്ഷണം വാങ്ങി സന്തോഷിച്ചുകഴിക്കുന്ന ഒരു രംഗമാണ് വരുന്ന എപ്പിസോഡിൽ കാണാൻ പോകുന്നത്. ആഘോഷത്തിന് ഒരല്പം ലഹരി പകർന്ന്

ഹരിയും ബാലനും ശിവനുമെല്ലാം ഈ സന്തോഷം നന്നായ് ആഘോഷിക്കുന്നുണ്ട്. ശത്രുവിനെയും ഈ ആഘോഷത്തിൽ കൂടെ കൂട്ടിയിട്ടുണ്ട്. ശത്രു ഹരിയോട് പറയുന്നത് തമ്പി മുതലാളിയുടെ മരുമകനായതുകൊണ്ട് ഹരിക്ക് വലിയ കാറൊക്കെ കിട്ടുമല്ലോ എന്നാണ്. ഇതിനെ തുടർന്ന് ഹരി ശത്രുവിനോട് ദേഷ്യപ്പെട്ട് ഈ സന്തോഷാവസരത്തിൽ അയാളുടെ പേര് ഓർമിപ്പിക്കല്ലേ എന്ന് പറയുന്നുണ്ട്. എന്നാൽ ഹരിയും ബാലനും ശിവനും മദ്യം കഴിച്ചത് വീട്ടിലെ സ്ത്രീകൾക്ക് അത്ര രസിച്ചിട്ടില്ല. അവരോട്

പിണങ്ങിയിരിക്കുന്ന ദേവിയെയും അഞ്ജലിയെയും അപർണയെയും പ്രേക്ഷകർക്ക് കാണാൻ കഴിയും. മദ്യം കഴിച്ചത് ശരിയായില്ല എന്നും ഇവരുടെ ഈ ശീലം തുടരാൻ സമ്മതിക്കരുത് എന്നുമെല്ലാം പറഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കാൻ സ്ത്രീജനം തീരുമാനിക്കുകയാണ്. എന്നാൽ കുടുംബത്തിലെ സ്ത്രീകൾ ആദ്യം ഭക്ഷണം കഴിക്കട്ടെ എന്നെല്ലാം പറഞ്ഞ് ഇവരെ സമാധാനിപ്പിച്ച് ഭക്ഷണത്തിനായി ബാലനും കൂട്ടരും ഇരുത്തുന്നതും വരും എപ്പിസോഡിൽ നമുക്ക് കാണാൻ കഴിയും. ആഘോഷത്തിനിടയിൽ ശിവൻ ഇംഗ്ലീഷ്

പറഞ്ഞത് കണ്ട് എല്ലാവരും അമ്പരക്കുന്ന രംഗവും സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡിൽ കാണാം. കണ്ണനോട് ഇംഗ്ലീഷ് പറയുന്ന ശിവനെ കണ്ട് അഞ്ജലിയും മറ്റുള്ള കുടുംബാംഗങ്ങളും അമ്പരപ്പോടെ നോക്കുന്ന ദൃശ്യങ്ങൾ പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുകയാണ്. ഒരു വശത്ത് കുടുംബത്തിൽ സന്തോഷം നടക്കുമ്പോൾ മറുവശത്ത് സാന്ത്വനം കുടുംബത്തെ തകർക്കാൻ തമ്പിയുടെ പദ്ധതികൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ദേവിയുടെ സഹോദരൻ സേതുവിന്റെ ജീവിതത്തിലും പല പ്രതിസന്ധിഘട്ടങ്ങളും വന്നിരിക്കുന്നു. ഇത് അടുത്ത ഒരു ദുരന്തത്തിനുള്ള സൂചനയാണ്.

Rate this post