വിവാഹം മുടക്കാൻ സിദ്ധു.!! സുമിത്ര ഉറച്ച തീരുമാനത്തിൽ തന്നെ.; ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ട് സിദ്ധാർത്ഥ് വീണ്ടും കല്യാണം മുടക്കുന്നു. ; |kudumbavilakku today episode

kudumbavilakku today episode: സുമിത്രയുടെ വിവാഹം മുടക്കാൻ പുതിയ അടവുമായി സിദ്ധാർഥ് എത്തുമ്പോൾ ഇനി കുടുംബവിളക്കിൽ നടക്കാൻ പോകുന്നത് എന്തെന്നറിയാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സീരിയൽ പ്രേക്ഷകർ. മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപരമ്പരയായ കുടുംബവിളക്കിൽ സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ ഈ വിവാഹം മുടക്കാൻ വീണ്ടും വീണ്ടും പല അടവുകളും എടുത്തുകൊണ്ട് സിദ്ധാർത്ഥിന്റെ പുത്തൻ നീക്കങ്ങൾ. തന്റെ

അടവുകളോരോന്നും പരാജയപ്പെടുന്തോറും സിദ്ധാർഥ് വീണ്ടും ശക്തനായി പുതിയ നീക്കങ്ങളിലേക്ക് മാറുന്നു. സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം എന്നത് പ്രേക്ഷകരുടെ വെറും സ്വപ്നം മാത്രമായി മാറുമോ എന്നുള്ളതാണ് ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യം. വിവാഹം വരുന്ന അഞ്ചാം തീയതി ആണെന്ന് പറഞ്ഞ് ശിവദാസമേനോൻ സിദ്ധാർത്ഥിനെയും വേദികയെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ഈ ക്ഷണം സിദ്ധാർത്ഥ് സ്വീകരിച്ച് സുമിത്രയുടെ വിവാഹത്തിന് എത്തുമോ എന്നതും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

ഒരായുസ്സ് മുഴുവൻ സുമിത്ര വേദനിച്ചുതീരുന്നതിനേക്കാളും നല്ലത് രോഹിത്തിനോടൊപ്പം സന്തോഷത്തോടെ ജീവിച്ചുതീർക്കുന്നതാണ് എന്നാണ് പ്രേക്ഷകരും പറഞ്ഞുവെക്കുന്നത്. ഒന്നോ രണ്ടോ ആളുകളുടെ മാത്രം എതിർപ്പിന്റെ പേരിൽ ഈ വിവാഹം ഒരിക്കലും നടക്കാതിരിക്കില്ല. സുമിത്രയെ സ്നേഹിക്കുന്ന, സുമിത്ര സ്നേഹിക്കുന്ന എല്ലാവരും സുമിത്രയും രോഹിത്തും ഒന്നിക്കുന്ന ആ ദിവസം വരാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. വിവാഹം മുടക്കാൻ വേണ്ടി

വിവാഹത്തിന് ബുക്ക്‌ ചെയ്തിരിക്കുന്ന ഓഡിറ്റോറിയത്തിൽ ചെന്ന് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ട് സിദ്ധാർത്ഥ് വീണ്ടും തന്റെ അടുത്ത അടവ് പുറത്തെടുത്തിരിക്കുകയാണ്. പിന്മാറ്റത്തിന്റെ കാര്യം അവർ സിദ്ധുവിന്റെ അച്ഛനെ വിളിച്ച് പറയുന്നുമുണ്ട്. ഈ കാര്യങ്ങളെല്ലാം ചെയ്തിട്ട് സിദ്ധാർഥ് സുമിത്രയെ കാണാൻ ഓഫീസിൽ എത്തുന്നുണ്ടെങ്കിലും സിദ്ധാർത്ഥിനോട് സുമിത്ര ബോൾഡായി സംസാരിക്കുന്നത് കണ്ട് പ്രേക്ഷകർ കയ്യടിക്കുകയാണ്.

Rate this post