സേതു ഒരു വേദനയാകുന്നുവോ? ദേവിയേടത്തി സങ്കടത്തിലാണ്.!! കാർ വാങ്ങുന്ന സന്തോഷത്തിൽ സാന്ത്വനത്തിലെ മരുമക്കൾ.; തന്റെ തനിസ്വഭാവം വീണ്ടും പുറത്തെടുത്ത് തമ്പി.; | Santhwanam today episode

Santhwanam today episode: പുതിയ കാർ വാങ്ങുന്ന സന്തോഷം ആഘോഷിച്ച് സാന്ത്വനം കുടുംബം. നിർത്താതെ പിന്തുടരുന്ന ഓരോ കുടുംബപ്രശ്നങ്ങൾക്കിടയിലും കുടുംബത്തിന് മുഴുവൻ സന്തോഷം കിട്ടാൻ വേണ്ടി ബാലനും ദേവിയും ഒരു പുത്തൻ കാർ വാങ്ങാനൊരുങ്ങിയത് കുടുംബത്തിൽ വലിയ ആഘോഷമാകുകയാണ്. അഞ്‌ജലിക്കും അപർണയ്ക്കും അടങ്ങാത്ത സന്തോഷമാണ്. ഇരുവരും ഈ വാർത്ത ദേവിയേത്തി പറഞ്ഞറിഞ്ഞ സമയം തൊട്ട് വളരെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ്. ഈ സന്തോഷവാർത്ത ആഘോഷിക്കണമെന്ന്

തന്നെയാണ് അഞ്ജലിയും അപർണയും പറയുന്നത്. സാന്ത്വനം കുടുംബത്തിന് ഒന്നിച്ച് സഞ്ചരിക്കാൻ ഒരു കാർ വാങ്ങാൻ ബാലേട്ടൻ തീരുമാനിച്ചത് നല്ല കാര്യമാണെന്നാണ് അഞ്ജുവും അപ്പുവും പറഞ്ഞത്. ഈ സന്തോഷത്തിൽ പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്യണമെന്ന് ബാലൻ പറഞ്ഞത് കേട്ട് അഞ്ജലിയും അപർണയും ഓൺലൈൻ വഴി കുടുംബത്തിൽ എല്ലാവർക്കും ഫുഡ് ഓർഡർ ചെയ്യുകയാണ്. ഹരിയെ വിളിച്ച് ഭക്ഷണത്തിന്റെ ലിസ്റ്റ് എല്ലാം കൊടുത്തിട്ടുണ്ട്. അപർണയുടെയും അഞ്ജലിയുടെയും ഈ

സന്തോഷവും ഭക്ഷണം ഓർഡർ ചെയ്യുന്ന രീതിയും കണ്ട് ബാലന് അത്ഭുതമാണ്. സാന്ത്വനം വീട്ടിൽ കാർ വാങ്ങുന്ന വിവരം അറിഞ്ഞാലുള്ള തമ്പിയുടെ പ്രതികരണം എങ്ങനെയാണെന്ന് പ്രേക്ഷകരെല്ലാം ചോദിക്കുന്നുണ്ട്. സാന്ത്വനം കുടുംബത്തിന് ഒരു നല്ല കാലം വരുന്നത് തമ്പിക്ക് ഒരിക്കലും സഹിക്കാൻ കഴിയാത്ത കാര്യമാണ്. തന്റെ മകളും മരുമകനും ഒഴിച്ച് ആ വീട്ടിലെ ബാക്കിയെല്ലാവരും തകർച്ചയിലേക്ക് എത്തണമെന്നാണ് തമ്പിയുടെ ആഗ്രഹം. അപ്പുവിന്റെ മുൻപിൽ നല്ലപിള്ള ചമഞ്ഞ് അനീഷിന് കട

കൊടുത്ത തമ്പിയുടെ സ്വഭാവം വീണ്ടും മാറും. വീട്ടിലെത്തിയ അനീഷിനോട് എണീക്കെടാ എന്നു പറഞ്ഞ് ദേഷ്യപ്പെടുന്ന തമ്പിയെ പ്രേക്ഷകർക്ക് കാണാം. അതേസമയം തന്റെ സഹോദരനെക്കുറിച്ചാലോചിച്ച് സങ്കടപ്പെട്ട് ജയന്തിയെ വിളിച്ച് കാര്യം അന്വേഷിക്കുന്ന ദേവിക്ക് ജയന്തിയുടെ വക നല്ല വഴക്ക് കേൾക്കുന്നുണ്ട്. ഒരു വശത്ത് സന്തോഷം, എന്നാൽ മറ്റൊരു വശത്ത് വീണ്ടും പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്.

Rate this post