സിദ്ധുവിന് വേർപിരിയലും സുമിത്രക്ക് കല്യണവും; ഒരു ഭ്രാന്തനെപ്പോലെ സുമിത്രയുടെ പിന്നാലെ സിദ്ധു. സമ്പത്തിന്റെ വരവ് എന്തിനുവേണ്ടിയെന്ന് പ്രേക്ഷകർ ; | Kudumbavilakku today episode

Kudumbavilakku today episode: സിദ്ധാർത്ഥിന്റെയും സമ്പത്തിന്റെയും ഈ കൂടിക്കാഴ്ച എന്തിനുവേണ്ടിയാണ് എന്നുള്ള ചോദ്യവുമായി കുടുംബവിളക്ക് പരമ്പര മുൻപോട്ടുപോവുകയാണ്. സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹത്തിനുള്ള ദിവസം അടുത്തുവരുമ്പോൾ പുതിയ ഓരോ പ്രശ്നങ്ങൾ സുമിത്രയുടെ ജീവിതത്തിലേക്ക് കടന്നുവരികയാണ്. സുമിത്രയെ വീണ്ടും തിരികെ ലഭിക്കാൻ വേണ്ടി സിദ്ധാർത് നടത്തുന്ന ഓരോ നാടകങ്ങളും വിജയം കാണാതെ തകർന്നടിയുമ്പോൾ വേദികയുടെ മുൻ ഭർത്താവ് സമ്പത്തിനെ വിളിച്ച്

വരുത്തി നേരിട്ടുകണ്ട് കാര്യങ്ങളെല്ലാം സംസാരിക്കുന്ന സിദ്ധാർത്ഥിനെ പ്രേക്ഷകർക്ക് കാണാം. വേദികയെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി സുമിത്രയെ തന്നെ വീണ്ടും വിവാഹം കഴിക്കാനാണ് സിദ്ധാർദ്ധ് ഇപ്പോൾ ആഗ്രഹിക്കുന്നത് എന്ന് പറയുന്നുണ്ട്. സിദ്ധാർത്ഥിന്റെ ഈ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല എന്നാണ് സുമിത്രയുടെ ഭാഗത്തുനിന്നുള്ള ഉറച്ച മറുപടി. ഈ മറുപടിക്ക് മുൻപിൽ പതറാതെ വീണ്ടും വീണ്ടും സുമിത്രയുമായി ഒന്നിക്കാൻ ഓരോ വഴികളും തിരഞ്ഞുകൊണ്ട് ഒരു ഭ്രാന്തനെപ്പോലെ

സഞ്ചരിക്കുകയാണ് സിദ്ധാർത്ഥിപ്പോൾ. വേദിക സമ്പത്തിനെ വിളിക്കാറുണ്ടോ എന്നൊക്കെ വേദികയോട് ചോദിച്ച സിദ്ധാർത്ഥിന് തക്ക മറുപടി കൊടുത്തുകൊണ്ട് വാ അടപ്പിച്ചിരിക്കുകയാണ് വേദിക. സമ്പത്ത് നാട്ടിലെത്തിയ വിവരമറിഞ്ഞ് വേദിക അമ്മയെ വിളിക്കുകയും മകനായ നീരവിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. അമ്മയുടെ ഭാഗത്ത് നിന്ന് വേദികയ്ക്ക് പ്രതീക്ഷിച്ച മറുപടിയൊന്നും ലഭിച്ചിട്ടില്ല, പകരം ശകാരമാണ് ലഭിച്ചത്. മകളുടെ സംസാരത്തിൽ അമ്മയ്ക്കും സംശയമുണ്ട്.

സിദ്ധാർത്ഥിന്റെയും വേദികയുടെയും ജീവിതം ഒരു വശത്ത് തകർന്നടിയുമ്പോൾ സുമിത്രയും രോഹിത്തും പുതിയ ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങുകയാണ്. കേരളത്തിലെ എല്ലാ ടെലിവിഷൻ പ്രേക്ഷകരും ഒരേപോലെ കാത്തിരുന്ന കാര്യം… അതെ, സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം. ഇതേ സമയം തന്നെ ഉപേക്ഷിച്ചുപോകാൻ ശ്രമിക്കുന്ന സിദ്ധാർത്തിന് വേദിക നൽകുന്ന കൂറ്റൻ തിരിച്ചടി എന്തായിരിക്കും എന്നറിയാനും പ്രേക്ഷകർക്ക് ആകാംക്ഷയുണ്ട്.

Rate this post