ആടി പാടി സാന്ത്വനം കണ്ണനും അച്ചുവും !! ശിവാജ്ഞലിക്ക് അടിയോ ? ന്യൂ ഓൺസ്‌ക്രീൻ പ്രണയജോഡികൾ| Santhanam kannan achu new reel Malayalam

Whatsapp Stebin

Santhanam kannan achu new reel Malayalam: മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. കുടുംബബന്ധത്തിന്റെ സ്നേഹവും ഐക്യവും കാണിക്കുന്ന പരമ്പരയിൽ ഇപ്പോൾ കണ്ണന്റെയും അച്ചുവിന്റെയും . പ്രണയത്തിന് തുടക്കം കുറിക്കാൻ പോവുകയാണ്. സാന്ത്വനം വീട്ടിൽ അപ്പുവും ഹരിയും കുഞ്ഞതിഥിയെ വരവേൽക്കാൻ കാത്തിരിക്കുകയാണ്. ശിവന്റെയും അഞ്ജലിയുടെയും പ്രണയമുഹൂർത്തങ്ങൾ കഴിഞ്ഞ എപ്പിസോഡുകളിലായി പ്രേക്ഷകരെ കാണിച്ചിരുന്നു.

ശിവാഞ്‌ജലി പ്രണയജോഡി ഇതുവരെ മലയാളം പരമ്പരയിൽ കണ്ടിട്ടില്ലാത്ത വിധം ഏറെ ക്യൂട്ട് ആണെന്നും പ്രേക്ഷകർ പറയുന്നു. സാന്ത്വനത്തിൽ ഇനി കണ്ണന്റെയും അച്ചുവിന്റെയും പ്രണയനിമിഷങ്ങളാകും പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. അച്ചുവിന്റെയും കണ്ണന്റെയും പ്രണയം കാണാൻ കാത്തിരിക്കുന്ന സാന്ത്വനം പ്രേക്ഷകരുടെ മുൻപിലേക്ക് ഇനി വരുന്ന എപ്പിസോഡുകൾ ഓരോന്നും ഏറെ വ്യത്യസ്തതയാർന്ന പ്രണയമുഹൂർത്തങ്ങളാൽ മനോഹരമായവയായിരിക്കും. അച്ചുവും കണ്ണനും അഞ്ജുവും ശിവനും അപ്പുവും ഹരിയും ഇവരുടെ പ്രണയനിമിഷങ്ങൾകൊണ്ട് പരമ്പര ഇനി

വേറെ ലെവലിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പ്രേക്ഷകർ മനസിലാക്കിക്കഴിഞ്ഞു. കണ്ണനായി അഭിനയിക്കുന്ന അച്ചു സുഗന്തും അച്ചുവായ് അഭിനയിക്കുന്ന മഞ്ജുഷ മാർട്ടിനും ലൊക്കേഷൻ തിരക്കുകൾക്കിടയിൽ കിട്ടുന്ന ചെറിയ ഇടവേളകൾ മനോഹരമാക്കാൻ ചെയ്യുന്ന രസകരമായ റീൽസ് പ്രേക്ഷകരുമായി ഇൻസ്റ്റാഗ്രാം വഴി പങ്കുവെക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ തരംഗമായിക്കഴിഞ്ഞു.

ഏറെ പ്രണയാർദ്രമായ ‘കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരി’ എന്ന പാട്ടിൽ അഭിനയിച്ചുകൊണ്ടാണ് ഇവർ പുതിയ റീൽ പങ്കുവെച്ചിട്ടുള്ളത്. ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും സമർപ്പിച്ചുകൊണ്ട് എന്നുള്ള തലക്കെട്ടോടുകൂടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. വളരെ പെട്ടെന്ന് പ്ലാൻ ചെയ്തെടുത്തിട്ടുള്ള വീഡിയോയാണ് ഇതെന്നും കൂടി പ്രത്യേകം മെൻഷൻ ചെയ്തിട്ടുണ്ട്. ഇരുവരുടെയും വീഡിയോയ്ക്ക് ഒരുപാട് ലൈക്കും ഷെയറും കമന്റുമാണ് പ്രേക്ഷകർ നൽകിയിട്ടുള്ളത്. ഇനിയും ഇത്തരത്തിലുള്ള രസകരമായ വീഡിയോകൾ ഞങ്ങളുമായി പങ്കുവെക്കണമെന്നും പ്രേക്ഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.

Rate this post