ശിവാജ്ഞലിമാരെ കുറിച്ചുള്ള ആ ദു രന്ത വർത്തയറിഞ്ഞു വീണ് ശങ്കരൻമാമ; ഉറഞ്ഞുതുള്ളിയ അപ്പുവിനുള്ളത് കൊടുത്ത് ദേവി.!! | Santhwanam Today July 28 Malayalam
Santhwanam Today July 28 Malayalam : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ സാന്ത്വനം സീരിയലിൽ ശിവാഞ്ജലിമാരുടെ സങ്കടകരമായ അവസ്ഥയാണ് കടന്നു പോകുന്നത്. ശിവൻ ചെയ്ത ചതി അറിഞ്ഞ് എല്ലാവരും ശിവനെ കുറ്റപ്പെടുത്തിയപ്പോഴും ശിവൻ ആരെയും ചതിക്കാനാവില്ലെന്ന് ചിന്തിക്കാൻ ഏട്ടൻമാർക്ക് കഴിയാത്തതിലായിരുന്നു ശിവൻ്റെ സങ്കടം മുഴുവൻ. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവി അപ്പുവിനെ ഉപദേശിക്കുന്നതായിരുന്നു. പല പ്രതിസന്ധികളും ജീവിതത്തിൽ
ഉണ്ടാവുമെന്നും അത് തരണം ചെയ്ത് ജീവിക്കാൻ നമുക്ക് സാധിക്കണമെന്നാണ് ദേവി അപ്പുവിനോട് പറയുന്നത്. പിന്നീട് ദേവിഹാളിലിരുന്ന് അമ്മയുമായി സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ശങ്കരൻ മാമ അവിടേക്ക് വന്നത്.ബാലനോട് നിങ്ങൾ അറിയാതെയാണ് ശിവനും അഞ്ജുവും ആ പണം എടുത്തതെന്ന് അറിയില്ലെന്നും, ബാലൻപറഞ്ഞപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞതെന്നും അതിനാലാണ് നിന്നോട് ഞാൻ ഒന്നും പറയാതിരുന്നതെന്നും
ശങ്കരമാമ പറഞ്ഞു. പിന്നീട് കണ്ണനോട് ശിവനെയും അഞ്ജലിയെ വിളിക്കാൻബാലൻപറഞ്ഞു.
റൂമിൽ പോയപ്പോൾരണ്ടുപേരും റൂമിൽ ഉണ്ടായിരുന്നില്ല.അപ്പോഴാണ് മേശപ്പുറത്ത് ഒരു കത്ത് കാണുന്നത്.അത് കണ്ട് ഞെട്ടിയ കണ്ണൻ ബാലേട്ടൻ്റെ അടുത്തേക്ക് ഓടിപ്പോയി കത്തു നൽകുകയായിരുന്നു. കത്തിൽ ശിവൻ എഴുതിയിരിക്കുന്നത് ഇങ്ങനെയായിരുന്നു. ഞാൻ ചതിച്ചതല്ലെന്നും, എല്ലാവരാലും വെറുക്കപ്പെട്ട് ഇവിടെ ജീവിക്കാൻ പറ്റില്ലെന്നും, അതിനാൽ ഈ കടമൊക്കെ തീർക്കുന്നതു വരെ ഞങ്ങൾ ഇവിടെ വരില്ലെന്നും ഞങ്ങൾ പോവുകയാണെന്ന് പറഞ്ഞായിരുന്നു എഴുതിയിരിക്കുന്നത്. ഇത് കണ്ട മാത്രയിൽ ബാലൻ ഫോണെടുത്ത് ശിവനെ വിളിക്കുകയായിരുന്നു.
ശിവൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ശേഷം രണ്ടുപേരെയും അന്വേഷിക്കാൻ വേണ്ടിമൂന്നുപേരും പോവാൻ ഒരുങ്ങി.അപ്പോഴാണ് ശങ്കരൻ മാമ തളർന്നു വീഴുന്നത്. അമ്മാമ്മയുടെ ക്ഷീണം മാറിയതിനു ശേഷം ബാലനും ഹരിയും കണ്ണനും കൂടി രണ്ടുപേരെയും അന്വേഷിക്കാൻ പുറപ്പെട്ടു. ശിവൻപോവാൻ സാധ്യതമുള്ള സ്ഥലങ്ങളിലും, ഓട്ടോ സ്റ്റാൻഡിലുമൊക്കെ അന്വേഷിച്ചു നോക്കി. എവിടെയും രണ്ടുപേരെയും കണ്ടില്ല. പിന്നെയും മൂന്നു പേരും കൂടി പലഭാഗങ്ങളിലായി ശിവനെയും അഞ്ജുവിനെയും അന്വേഷിക്കുകയായിരുന്നു. ഇങ്ങനെയാണ് ഇന്നത്തെ എപ്പിസോഡിൻ്റെ പ്രൊമോ അവസാനിക്കുന്നത്. രണ്ടു പേരും എവിടെ പോയെന്നും, ഇവർക്ക് അന്വേഷിച്ചാൽ കണ്ടെത്താൻ പറ്റുമോ എന്നൊക്കെ അടുത്ത എപ്പിസോഡിൽ നമുക്ക് കാണാം.