ട്വിസ്റ്റ്.!! അവസാന വെളിപ്പെടുത്തലുമായി ഹരിക്കു മുന്നിൽ മഞ്ജിമ.!! സാന്ത്വനം ഇന്ന്.!! | Santhwanam Today Episode July 27 Malayalam

Santhwanam Today Episode July 27 Malayalam : ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരിക്കുകയാണ് സാന്ത്വനത്തിലെ ഓരോ എപ്പിസോഡിനും വേണ്ടി. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ എല്ലാവരും സത്യങ്ങളറിഞ്ഞ് ശിവനെയും അഞ്ജുവിനെയും തള്ളിപ്പറയുകയായിരുന്നു. രണ്ടു പേരും ആകെ തകർന്ന് മുറിയിലിരുന്ന് പൊട്ടിക്കരഞ്ഞ് ഓരോരോ കാര്യങ്ങൾ പറയുകയായിരുന്നു. അവസാനം രണ്ടു പേരും ജീവിക്കുന്നുണ്ടെങ്കിൽ ഒരുമിച്ച് മരിക്കുന്നെങ്കിൽ ഒരുമിച്ച് എന്ന് പറയുകയായിരുന്നു.

ശിവനെ ഏട്ടന്മാരും അമ്മയും തള്ളിപ്പറഞ്ഞപ്പോൾ ശിവന് ഇനി ജീവിക്കേണ്ട എന്നു വരെ തോന്നുകയുണ്ടായി. പിറ്റേ ദിവസം മഞ്ജിമയെ ഹരി വിളിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ നടന്ന കാര്യങ്ങളൊക്കെ മഞ്ജിമയോട് ഹരി പറയുകയായിരുന്നു. ഹരിയെ മഞ്ജിമ സമാധാനിപ്പിക്കുകയായിരുന്നു. ഞാൻ ജോലി രാജിവെച്ചെന്നും, നമുക്ക് ആ പുതിയ ബിസിനസ് തുടങ്ങണമെന്നും, നിങ്ങൾ വിചാരിച്ചാൽ അത് സാധിക്കുമെന്നും പറയുകയായിരുന്നു മഞ്ജിമ. ഇതൊക്കെ കേട്ട് ഹരി ഞെട്ടുകയായിരുന്നു.

കാരണം മഞ്ജിമ ഇതൊന്നും വലിയ കാര്യമാക്കിയിരുന്നില്ല. എല്ലാം ശരിയാവുമെന്നും, നമ്മുടെ ബിസിനസ് തുടങ്ങാൻ കഴിയുമെന്നും പറഞ്ഞ് മഞ്ജിമ ആശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് കാണുന്നത് കണ്ണനോട് പരാതികൾ പറയുന്ന ദേവിയെയാണ്. ഇത് കേട്ട് കൊണ്ട് ബാലനും വരുന്നു. ശേഷം ദേവി അടുക്കളയിൽ വന്ന് ബാലേട്ടന്ചായകൊടുത്തു.രണ്ടുപേരുംപലതുംസംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ പറഞ്ഞത് കുറച്ച് അധികമായിപ്പോയെന്നും,

ശിവനെ ഇത്രയൊക്കെപറയേണ്ടതില്ലായിരുന്നുവെന്നും ദേവി ബാലനോട് പറഞ്ഞു. ഇനി പ്രശ്നം രൂക്ഷമാകാതെ എങ്ങനെയെങ്കിലും എല്ലാം പരിഹരിക്കണമെന്നും ദേവി പറഞ്ഞു. ശേഷം ദേവി അപ്പുവിന് ചായയൊക്കെ കൊണ്ടു കൊടുത്ത് അവിടെ നിന്ന് സംസാരിക്കുകയായിരുന്നു. പ്രശ്നങ്ങളൊക്കെ കഴിഞ്ഞിട്ടും ദേവി എല്ലാ ദിവസത്തേയും പോലെ പെരുമാറുന്നത് കണ്ട് അപ്പു അത്ഭുതപ്പെടുകയായിരുന്നു. അത് ദേവിയോട് പറഞ്ഞപ്പോൾ ജീവിതം അങ്ങനെയാണെന്നും എല്ലാം തരണം ചെയ്യണമെന്നും ദേവി പറയുകയായിരുന്നു. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ ഉള്ളത്.

5/5 - (1 vote)