ട്വിസ്റ്റ് ; സാന്ത്വനം വീട് വഴി പിരിയുന്നു.. ശിവാജ്ഞലിമാർ ഇനി സാന്ത്വനം വീട്ടിലില്ല; അപ്പുവിന്റെ മാസ്സ് ഡയലോഗ്.!! | Santhwanam Today July 25 Malayalam

Santhwanam Today July 25 Malayalam : സാന്ത്വനം പ്രേക്ഷകരെ തീരാ ദു:ഖത്തിലാഴ്ത്തിക്കൊണ്ടാണ് പുതിയ എപ്പിസോഡുകൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലൻ ശിവൻ ചെയ്ത എല്ലാ കാര്യങ്ങളും അറിഞ്ഞ് മനസ്സ് തകർന്നായിരുന്നു വന്നിരുന്നത്. എന്നാൽ ഇന്ന് സാന്ത്വനം വീട്ടിൽ ആ സത്യങ്ങളൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് ബാലൻ.

ശിവൻ എന്നെയും, നിങ്ങളെയും ചതിച്ചെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബാലൻ എല്ലാവരോടും സത്യങ്ങൾ പറഞ്ഞത്. 20 ലക്ഷം വീടിൻ്റെ പ്രമാണം വച്ച് വീണ്ടും കടം വാങ്ങിയതും, 8 ലക്ഷം സഹകരണ ബാങ്കിൽ നിന്നെടുത്തതുമെല്ലാം ബാലൻ പറഞ്ഞു. എല്ലാവരും ഇത് കേട്ട് ഞെട്ടിതരിച്ചു പോയി. ആദ്യമായി ബാലൻ ചതിയൻ എന്നു വിളിച്ച് ശിവൻ്റെ മുഖത്ത് ത ല്ലു കയുണ്ടായി. ഇത് കണ്ട് എല്ലാവരും തകർന്നു പോയി.ശേഷം ഹരിയോട് ബാലൻ മാപ്പ്

പറയുകയാണ് ഉണ്ടായത്. പിന്നീട് ബാലൻ റൂമിൽ പോയി ഭ്രാന്തനെപ്പോലെ കുഞ്ഞുവാവയോട് മാപ്പ് ചോദിക്കുകയായിരുന്നു. ആകെ തകർന്നിരിക്കുന്നശിവനും അഞ്ജുവും പുറത്ത് തന്നെ നിന്നു. അപ്പോൾ അപ്പു വന്ന് ശിവനോട് പരാതികൾ പറയുകയായിരുന്നു. നിന്നെ ജീവന് തുല്യം സ്നേഹിച്ച നിൻ്റെ ചേട്ടനെ നീ ചതിച്ചത് വളരെ മോശമായിപ്പോയെന്ന് ശിവനോട് പറഞ്ഞ ശേഷം അഞ്ജുവിനോടും അപ്പു പരാതികൾ

പറയുന്നുണ്ടായിരുന്നു. നിന്നെ കൂടെ പിറപ്പിനെപ്പോലെ കരുതിയതാണ് ഞാൻ. എന്നിട്ടും നീയും ശിവനും ഞങ്ങളുടെ സ്വപ്നങ്ങൾ തകർക്കുകയാണ് ചെയ്തത്. നീ ഇങ്ങനെയാണെന്ന് ഞാൻ ഒട്ടും കരുതിയില്ല. അങ്ങനെ കുറേ കാര്യങ്ങൾ പറഞ്ഞ് അപ്പു അകത്ത് കയറിപ്പോയി. ഇതൊക്കെ കേട്ടും സഹിച്ചും നമ്മൾ ചെയ്ത തെറ്റുകളെക്കുറിച്ചോർത്ത് അഞ്ജുവും ശിവനും കരഞ്ഞുകൊണ്ട് ഉമ്മറത്ത് തന്നെ നിന്നു പോയി. ഇങ്ങനെ പ്രേക്ഷകരെ വേദനിപ്പിക്കുന്ന രീതിയിലാണ് ഇന്നത്തെ പ്രൊമോ അവസാനിച്ചിരിക്കുന്നത്.

Rate this post