നീലന് ഒരു നുള്ള് സ്നേഹം; കുഞ്ഞിനെ മാമുണ്ണിക്കാൻ ഉണ്ണിക്കണ്ണനുമുന്നിലെത്തി നടി മൈഥിലി.!! | Mythili Son Happy News Viral Entertainment

Mythili Son Happy News Viral Entertainment : മലയാള സിനിമയിൽ വ്യത്യസ്തമായ അഭിനയശൈലിയുമായെത്തിയ നടിയായിരുന്നു മൈഥിലി. പാലേരി മാണിക്യം ‘ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പത്തനംതിട്ടയിലെ കോന്നിയാണ് താരത്തിൻ്റെ സ്വദേശം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് താരത്തിൻ്റെ യഥാർത്ഥ പേര്. മലയാളത്തിൽ 37 ഓളം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും

ആഗ്രഹിച്ച റോൾ ലഭിച്ചിട്ടില്ലെന്ന് താരം പറയുകയുണ്ടായിരുന്നു. മോഹൻലാൽ ചിത്രമായ ‘ലോഹ ‘ത്തിൽ താരം ഒരു ഗായികയാണെന്ന് കൂടി തെളിയിച്ചിരുന്നു. ‘കനക മൈലാഞ്ചി നിറയെവിരൽ ചോപ്പിച്ചു ഞാൻ ‘ എന്നു തുടങ്ങുന്ന ഗാനമാണ് താരം പാടിയത്. എന്നാൽ 2019 ന് ശേഷം സിനിമാരംഗത്തു നിന്നും മാറി നിന്നിരുന്നു മൈഥിലി. തനിക്ക് സിനിമാ സംവിധാനത്തോടാണ് താൽപര്യമെന്ന് താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

2022 ഏപ്രിൽ ആയിരുന്നു മൈഥിലിയുടെ വിവാഹം. ആർക്കിടെക്റ്റായ സമ്പത്തായിരുന്നു വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ വർഷത്തെ തിരുവോണദിനത്തിലായിരുന്നു മൈഥിലി താൻ ഒരു അമ്മയാകാൻ പോകുന്നുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു താരം ഈ സന്തോഷ വാർത്ത പ്രേക്ഷകരിലേക്ക് എത്തിച്ചത്. 2023 ജനുവരി നാലിനായിരുന്നു മൈഥിലി അമ്മയായ വിവരം താരത്തിൻ്റെ

ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുഞ്ഞിൻ്റെ കൈയുടെ ചിത്രം വച്ച് ഞങ്ങൾക്കൊരു ആൺകുഞ്ഞ് പിറന്നിരിക്കുന്നുവെന്ന വിവരം താരത്തിൻ്റെ ആരാധകർക്കായി പങ്കുവെച്ചിരുന്നത്. പിന്നീട് കുഞ്ഞിന് നീൽ സമ്പത്ത് എന്ന് പേരിട്ട വിവരവും താരം സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കിട്ട ഒരു വീഡിയോയാണ് വൈറലാകുന്നത്. മകൻ്റെയും ഭർത്താവ് സമ്പത്തിൻ്റെയും കുടുംബത്തിൻ്റെയും കൂടെ ഗുരുവായൂർ ക്ഷേത്രത്തിൽ കുഞ്ഞിന്റെ ചോറൂണ് നടത്താൻ എത്തിയ വീഡിയോയായിരുന്നു അത്. മലയാളികളുടെ പ്രിയ നടിയുടെ ഓരോ വാർത്തയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.

Rate this post