ട്വിസ്റ്റ്.!! ശങ്കരമ്മാമയുടെ തനിനിറം കണ്ട് കണ്ണുതള്ളി ബാലൻ; സൂസന്റെ ചതിയിൽ ഞെട്ടി തരിച്ചു അഞ്ജലിയും ശിവനും.!! | Santhwanam Today July 21 Malayalam

Santhwanam Today July 21 Malayalam : മിനിസ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം കൈ നീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഏഷ്യാനെറ്റിലെ സാന്ത്വനം. ഇന്നത്തെക്കാലത്ത് നമ്മുടെ സമൂഹത്തിൽ നടക്കാത്ത ഒരു കാര്യമാണ് സീരിയലിൽ കാണാൻ കഴിയുന്നത്. വളരെ സ്നേഹത്തിൽ കഴിയുന്ന ചേട്ടാനുജന്മാരുടെ കഥയായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ആ ബന്ധത്തിൽ വിള്ളൽ വീഴുമോ എന്ന അവസ്ഥയിലേക്കാണ് കഥ പോകുന്നത്.

ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അഞ്ജുവും ശിവനും കൂടി എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയായിരുന്നു. അപ്പോഴാണ് അഞ്ജു പറയുന്നത് സൂസനെ കണ്ട് പറഞ്ഞ് നമുക്ക് ആ എട്ട് ലക്ഷം തിരിച്ചു വാങ്ങിക്കാമെന്ന്. അങ്ങനെ രണ്ടു പേരും കൂടി സൂസനെ കാണാൻ പോകുന്നു. സൂസനോട് പണത്തിൻ്റെ ആവശ്യത്തെ കുറിച്ചും, ഹരിയുടെ ബിസിനസിനെ കുറിച്ചൊക്കെ പറയുന്നു. എല്ലാം വർക്കിന് വേണ്ടി കൊടുത്തെന്നും, ആകെ എൻ്റെ അടുത്ത് ഉള്ളത് കാർ മാത്രമാണെന്നും, അത് വിറ്റ് കിട്ടുന്ന കാശ് മതിയോ എന്ന് ചോദിക്കുന്നു.

അത് വേണ്ടെന്നും വേറെ വഴി നോക്കട്ടെ എന്ന് പറഞ്ഞു ശിവനും അഞ്ജുവും പോകുന്നു. പിന്നീട് കാണുന്നത് സാന്ത്വനം വീടാണ്. ദേവിയുടെ മുഖഭാവം കണ്ട് അമ്മ പറയുന്നത് ദേവിക്കെന്തോ വിഷമം ഉണ്ടെന്നാണ്. അപ്പോൾ കണ്ണൻ പറയുന്നു കുഞ്ഞിൻ്റെ പേരിടൽ ചടങ്ങിന് ഭക്ഷണം ഉണ്ടാക്കുന്നതിനെ കുറിച്ചൊക്കെ ഓർത്താവും എന്ന്. അതൊന്നും ദേവിക്ക് ഒരു പ്രശ്നമല്ലെന്ന് അമ്മ പറഞ്ഞപ്പോൾ എങ്കിൽ ദേവിയേടത്തി ഒരു കാറ്ററിംഗ് ബിസിനസ് തുടങ്ങട്ടെ എന്ന് കണ്ണൻ പറഞ്ഞു. ഇത് കേട്ട് വന്ന ദേവി കണ്ണനെ ശകാരിക്കുന്നു. പിന്നെ കാണുന്നത് ബാലനെയാണ്. ശങ്കരമ്മാവനെ കണ്ട് 8 ലക്ഷത്തിൻ്റെ കാര്യം പറഞ്ഞു. പക്ഷെ അമ്മാമ സാവിത്രിയോട് കൂടി ചോദിക്കണമെന്ന് പറഞ്ഞപ്പോൾ

ബാലനാകെ തകർന്നു പോയി. പക്ഷേ, ശിവൻ അത് ബാങ്കിൽ നിന്നെടുത്തത് ബാലനറിയാതെ ആണോ എന്ന് മനസിലാവാത്തതു കൊണ്ടാണ് അമ്മാമൻ അങ്ങനെ പറഞ്ഞ് ഒഴിഞ്ഞുകളഞ്ഞത്. അങ്ങനെയിരിക്കെ ആണ് ഹരി മഞ്ജിമയെ വിളിക്കുന്നത്. പണം ഒക്കെ ഓക്കേയായോ എന്ന് ചോദിക്കുന്നു. ഏട്ടൻ 10 ലക്ഷം സംഘടിപ്പിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്. മോളുടെ പേരിടൽ ചടങ്ങ് ദിവസം ആ കാര്യം അനൗൺസ് ചെയ്യാമെന്നും മഞ്ജിമയോട് പറയുന്നു. പിന്നെ പേരിൻ്റെ കാര്യമൊക്കെ പറഞ്ഞ് രണ്ടു പേരും ഫോൺ വയ്ക്കുന്നു. പിന്നെ ബാലേട്ടൻ കടയിൽ വന്ന് തരിച്ചിരിക്കുകയാണ്. അത് കണ്ട് ശത്രു ചോദിച്ചു. എന്താ പറ്റിയതെന്ന്. ശങ്കരൻ മാമയുടെ പെരുമാറ്റം ബാലനെ തളർത്തികളഞ്ഞു. അങ്ങനെയൊക്കെയാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.

Rate this post