കാശുകാരായപ്പോൾ എല്ലാം മറന്ന ബാലനും അനിയമ്മാരും.!! ദേവൂട്ടിയിൽ നിന്നും അപ്പു അഹ് വലിയ സത്യം തിരിച്ചറിയുമ്പോൾ; സാന്ത്വനം വീട്ടിൽ വീണ്ടും കോലാഹലം.!! | Santhwanam Today Episode November 15

Santhwanam Today Episode November 15 : മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ നടക്കുന്നത് വളരെ രസകരമായ രംഗങ്ങളാണ്. സാന്ത്വനത്തിലെ കുഞ്ഞുവാവയായ ദേവൂട്ടിയാണ് ഇപ്പോൾ സീരിയലിലെ താരം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടി സ്കൂളിൽ നിന്ന് പ്രസംഗ മത്സരത്തിന് ഒന്നാം സ്ഥാനം നേടി ട്രോഫിയും സർട്ടിഫിക്കറ്റുമായി

വരുന്നതായിരുന്നു. എന്താണ് പ്രസംഗിച്ചതെന്ന് ജയന്തി ചോദിച്ചപ്പോൾ ഞാൻ എൻ്റെ അമ്മയെ കുറിച്ചാണ് പറഞ്ഞതെന്ന് ദേവൂട്ടി പറഞ്ഞു. അപ്പോഴാണ് അപ്പു കയറി വരുന്നത്. അപ്പുവിനെ കണ്ടതും ദേവൂട്ടി മമ്മീ എനിക്ക് പ്രസംഗ മത്സരത്തിന് ഒന്നാം സമ്മാനം കിട്ടിയെന്നും, അമ്മയെ കുറിച്ചാണ് ഞാൻ പ്രസംഗിച്ചതെന്നും പറഞ്ഞു.ഇത് കേട്ടപ്പോൾ അപ്പുവിന് വലിയ

സന്തോഷമാവുകയും,ക്ലാപ്പ് ചെയ്യുകയും ചെയ്തു. പിന്നീട് ജയന്തിയേടത്തിയോട് വിശേഷങ്ങൾ ചോദിച്ച് അപ്പുഓഫീസിൽ നിന്ന് വന്നതിനാൽ വസ്ത്രം മാറാൻ പോവുകയായിരുന്നു. ചായ കുടിക്കുകയായിരുന്ന ജയന്തി പെട്ടെന്ന് തന്നെ അപ്പുവിൻ്റെ റൂമിലേക്ക് പോയി. അപ്പു ജയന്തിയെ റൂമിലിരുത്തിയ ശേഷം, നീ ഓഫീസിലെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയില്ലല്ലോയെന്നും, നിൻ്റെ മകളുടെ കാര്യം നീ നോക്കിയില്ലെങ്കിൽ ദേവിയെ മാത്രം സ്നേഹിച്ച് അവൾ വളരുമെന്നും തുടങ്ങി അപ്പുവിൻ്റെ മനസിനെ വേദനിപ്പിക്കുന്ന

കുറച്ച് കാര്യങ്ങൾ പറഞ്ഞു. എന്നാൽ അപ്പു ജയന്തിയുടെ വാക്കുകൾ ഒന്നും കേൾക്കാതെ ജയന്തിയോട് പൊട്ടിത്തെറിക്കുകയായിരുന്നു. നിങ്ങളുടെ സംസാരം കേട്ടപ്പോഴെ എനിക്ക് തോന്നിയെന്നും, നിങ്ങൾ ഇനി അധികമൊന്നും പറയേണ്ടെന്നും പറഞ്ഞു കൊണ്ട് അപ്പു ദേഷ്യത്തിൽ പറയുന്നത് കേട്ട്, ഉടൻ തന്നെ ജയന്തി ദേവി ഞാൻ പോവുകയാണെന്ന് പറഞ്ഞ് പോവുകയായിരുന്നു. ജയന്തിയേടത്തി എന്താ പെട്ടെന്ന് പോയതെന്ന് അപ്പുവിനോട് ചോദിച്ചപ്പോൾ, ഞാൻ നല്ല ഡോസ് കൊടുത്തെന്ന് പറയുകയാണ് അപ്പു. പിന്നീട് അപ്പു ദേവൂട്ടിയെ പഠിപ്പിക്കുകയായിരുന്നു. ജയന്തി പറഞ്ഞ കാര്യങ്ങൾ അപ്പുവിൻ്റെ മനസിൽ ചെറിയൊരു ചാഞ്ചാട്ടം ഉണ്ടാക്കിയതിനാൽ, ദേവൂട്ടിയോട് നീ മമ്മിയുടെ മോളല്ലേ

എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ ഞാൻ അമ്മയുടെ മോളാണെന്ന് ദേവൂട്ടി പറഞ്ഞപ്പോൾ ചെറിയൊരു മന:പ്രയാസം അപ്പുവിന് ഉണ്ടാവുന്നു. അപ്പോഴാണ് എല്ലാവരും ജോലി കഴിഞ്ഞ് വരുന്നത്. സോഫയിൽ ഇരുന്ന് ബാലേട്ടനും, ഹരിയും പല കാര്യങ്ങളും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ശിവനും അഞ്ജുവും വരുന്നത്. പിന്നീട് എല്ലാവരും കുളിയൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നു. ജയന്തി വന്ന കാര്യമൊക്കെ പറഞ്ഞതിനു ശേഷം, നാളത്തെ ദിവസത്തിൻ്റെ പ്രാധാന്യം എന്താണെന്ന് ദേവി വിഷമത്തോടെ എല്ലാവരോടും ചോദിച്ചപ്പോൾ, എല്ലാവരും മുഖത്തോട് മുഖം നോക്കി. പിന്നീട് നാളെ എന്താണ് ദേവിയേടത്തി എന്ന് ശിവൻ ചോദിച്ചപ്പോൾ നാളത്തെ ദിവസം എല്ലാവരും മറന്നല്ലേയെന്നും, അമ്മ മരിച്ച ദിവസമാണെന്നും പറഞ്ഞ് ദേവി വിഷമത്തോടെ റൂമിലേക്ക് പോയി. അത് കേട്ടപ്പോൾ എല്ലാവർക്കും വിഷമമായി. നമ്മുടെ അമ്മയുടെ കാര്യം നമ്മൾ എങ്ങനെ മറന്നെന്നാണ് എല്ലാവരും ആലോചിക്കുന്നത്.ദേവി റൂമിൽ പോയി ദേവൂട്ടിയെ ഉറക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post