അച്ഛന്റെ പൊന്നോമനയ്ക്കു ചോറൂണ്; ദ്വിജ മോൾക്ക് ചോറ്റാനിക്കര അമ്മയ്ക്കു മുന്നിൽ ചോറൂണ് നടത്തി ഗിന്നസ് പക്രു.!! | Guinnes Pakru Family Happy News Viral

Guinnes Pakru Family Happy News Viral : മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറസാന്നിധ്യമായി നിൽക്കുന്ന താരത്തിന് അടുത്തിടെയാണ് രണ്ടാമതൊരു പെൺകുഞ്ഞ് പിറന്നത്. താരത്തിന്റെ പതിനേഴാം വിവാഹ വാർഷിക ദിനത്തിലാണ് ഗിന്നസ് പക്രുവിനും ഗായത്രിയും രണ്ടാമത്തെ കുഞ്ഞിനെ ലഭിച്ചത്.

മൂത്തമകൾ ദീപ്ത കീർത്തിയും രണ്ടാമത്തെ മകൾ ദ്വിജയും തമ്മിൽ ഏതാണ്ട് പത്ത് വയസ്സ് പ്രായവ്യത്യാസമാണ് ഉള്ളത്. അതുകൊണ്ടുതന്നെ മൂത്ത ചേച്ചിയുടെയും അമ്മയുടെയും സ്ഥാനമാണ് ദീപ്തയ്ക്ക് എന്ന് മുൻപ് ഗിന്നസ് പക്രു തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.2006 മാർച്ചിലാണ് ഗായത്രി മോഹനെ താരം വിവാഹം ചെയ്തത്. ഇന്ന് അഭിനയരംഗത്തും റിയാലിറ്റി ഷോകളുടെ ജഡ്ജ് ആയും ഗിന്നസ് പക്രു സജീവസാന്നിധ്യമാണ്. മൂത്ത മകൾ ദീപ്ത കീർത്തിക്കൊപ്പം പുതിയ അംഗത്തെ കയ്യിൽ എടുത്തു കൊണ്ട് നിൽക്കുന്ന

ചിത്രം താരം തന്നെയാണ് തൻറെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പിന്നീട് മകളുടെ പേരിടിൽ ചടങ്ങ് ഉൾപ്പെടെയുള്ള കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടവും താരം സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിച്ചിരുന്നു. മകളുടെ ചോറൂണിൽ വിശേഷമാണ് താരത്തിന് ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാനുള്ളത്. ചോറ്റാനിക്കര അമ്മയുടെ നടയിൽ വെച്ച് ഇന്ന് ദ്വിജയ്ക്ക് ചോറൂണ്

എന്ന് പറഞ്ഞുകൊണ്ടാണ് ഗിന്നസ് പക്രു കുടുംബത്തോടൊപ്പം ഉള്ള ചിത്രം തൻറെ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ചിരുന്നത്.പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. അതുപോലെതന്നെ നിരവധി പേരാണ് ദ്വിജയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ചേച്ചി അമ്മ എന്ന അടിക്കുറിപ്പോടെയാണ് എറണാകുളം അമൃത ഹോസ്പിറ്റലിൽ നിന്ന് മൂത്തമകൾക്കും ഇളയ കുട്ടിക്കും ഒപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഗിന്നസ് പക്രു പങ്കുവെച്ചത്.

Rate this post