അവസാനം അത് തന്നെ സംഭവിച്ചു.!! കുഞ്ഞുമായി നടുറോഡിൽ ആയ സരയുവിനെ അകത്താക്കി പോലീസ്.!! | Mounaragam Today Episode November 15
Mounaragam Today Episode November 15 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പര മൗനരാഗത്തിൽ ഇന്നലെ നടന്നത് രസകരമായ സംഭവമായിരുന്നു. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയുടെ വീട്ടിൽ കിരണും കല്യാണിയും സോണിയും രൂപയുടെ വീട്ടിൽ വന്നതായിരുന്നു. അപ്പോഴാണ് രാഹുലും ശാരിയും സരയുവും രൂപയുടെ വീട്ടിൽ വരുന്നത്. അവരെ കണ്ടതും എന്തിനാണ് വന്നതെന്നും,
ജന്മനാ ശബ്ദമില്ലാത്ത നീ ഇനി സംസാരിക്കാൻ പോകുന്നില്ലെന്ന് ശാരി പറയുകയായിരുന്നു. ഇത് കേട്ടതും എൻ്റെ മരുമകൾക്ക് ശബ്ദം കിട്ടുമെന്നും, നിങ്ങളൊക്കെ അവൾ സംസാരിക്കുന്നത് കേൾക്കുമെന്നും രൂപ മനസിൽ പറഞ്ഞു. അപ്പോഴാണ് എന്തിനാണ് അവർ വന്നതെന്ന് പറയുകയാണ് രാഹുൽ. എൻ്റെ അനുഗ്രഹം വാങ്ങാൻ വന്നതാണെന്നും, അപ്പോഴാണ്
നിങ്ങൾ വന്നതെന്നും പറഞ്ഞു. പിന്നീട് മൂന്നാളും റൂമിലേക്ക് പോയപ്പോൾ, സരയു രാഹുലിനോട് അവൾ ഒരിക്കലും സംസാരിക്കാൻ പാടില്ലെന്ന് പറയുകയാണ്. അവളുടെ ഓപ്പറേഷൻ നടക്കുമെന്നും, അനന്തമൂർത്തി സാറിൻ്റെ ഒക്കെ ആവശ്യപ്രകാരമായതിനാൽ ഓപ്പറേഷൻ നടക്കാതിരിക്കാൻ സാധ്യതയില്ലെന്നും രാഹുൽ പറഞ്ഞപ്പോൾ, അപ്പോൾ അവൾ സംസാരിക്കില്ലെയെന്നും, അവൾ സംസാരിക്കാൻ പാടില്ലെന്നും, അവളെ ആശുപത്രിയിൽ വച്ച് കൊല്ലണമെന്നും സരയു പറയുന്നത് രൂപ കേൾക്കുകയാണ്. രൂപയ്ക്കാകെ ടെൻഷനാവുകയാണ്. പിന്നീട് രൂപ സി ഐ യെ കാണാൻ പോവുകയാണ്.
ശേഷം കഴിഞ്ഞ കുറച്ചു ദിവസമായി ഒരു കുഞ്ഞിനെ കാണാത്ത വാർത്ത പത്രങ്ങളിൽ കാണുന്നുണ്ടെന്നും, അതിനെ കുറിച്ചുള്ള ഒരു കാര്യം പറയാനാണ് ഞാൻ സാറിനെ കാണാൻ വന്നതെന്നും, എൻ്റെ സഹോദരൻ രാഹുലിൻ്റെ മകളായ സരയുവിൻ്റെ കുഞ്ഞ് ഈ കുഞ്ഞാണോ എന്ന് എനിക്ക് സംശയമുണ്ടെന്നും, ഞാൻ പറഞ്ഞത് അവരാരും അറിയരുതെന്നും, പക്ഷേ ,ആ കുഞ്ഞ് ആ അമ്മയുടെയും അച്ഛൻ്റെയും ആണെന്നാണ് എനിക്ക് തോന്നുന്നതെന്ന് പറയുകയാണ് രൂപ.
പിന്നീട് സി ഐ രൂപയോട് നന്ദി പറഞ്ഞ് അവിടെ നിന്ന് പോവുകയാണ്. ശേഷം സിഐയും, എസ്ഐയും ചേർന്ന് അവരെ അന്വേഷിച്ചിറങ്ങി. അപ്പോഴാണ് സരയുവും ശാരിയും കുഞ്ഞിനെയുമെടുത്ത് പുറത്ത് പോകുന്നത്. അപ്പോഴാണ് സിഐ അവരുടെ അടുത്തേക്ക് പോവുകയാണ്. രണ്ടു പേരും പോലീസിനെ കണ്ടതും ഞെട്ടിവിറച്ചു. അമ്മേ, പോലീസ് നമ്മളെ തന്നെ നോക്കുന്നുണ്ടെന്നും, എനിക്ക് പേടിയാവുന്നുണ്ടെന്നും സരയു പറഞ്ഞു. പെട്ടെന്ന് സിഐ ഒന്നവിടെ നിന്നേ എന്ന് പറഞ്ഞതും, ആകെ ഞെട്ടിവിറച്ച് സരയുവും ശാരിയും നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.