കേട്ടവരെല്ലാം ബാലനെ കുറ്റപ്പെടുത്തുമ്പോൾ ഹരിയേയും വെട്ടിലാക്കി ശിവൻ.!! ബാലനും കുടുംബവും സാന്ത്വനം വീട് വിട്ടിറങ്ങുന്നു; | Santhwanam Today Episode June 29 Malayalam

Whatsapp Stebin

Santhwanam Today Episode June 29 Malayalam: മലയാളികളുടെ ഇഷ്ട പരമ്പര സാന്ത്വനം പുതിയ വഴിത്തിരിവിലേക്ക്. ശിവനും അഞ്ജലിയും ബിസിനസിലേക്ക് ഇറങ്ങിയത് മുതൽ ഏറെ സങ്കീർണമായ വഴികളിലൂടെയാണ് ഇരുവരുടെയും പോക്ക്. സൂസനുമായി പാർട്ണർഷിപ്പിൽ ഏർപ്പെടുവാൻ തയ്യാറെടുക്കുന്ന അഞ്ജലിയ്ക്കും, ശിവനും പിന്നാലെ ഹരിയും പുതിയ പാർട്ടർഷിപ്പ് ബിസിനസിലേക്ക് ഇറങ്ങുമോ എന്ന് വരും എപ്പിസോഡുകളിൽ അറിയാം. കിടപ്പാടം പണയം വച്ചാണ് ബിസിനസ് നടത്തുന്നത് അതുകൊണ്ട് ഓരോ ചുവടും സൂക്ഷിച്ചു വേണമെന്ന് ശിവനെ ബാലൻ ഓർമ്മപ്പെടുത്തിയിരുന്നു. ശിവന് കാശ് വേണമെന്ന് ഇവിടെയുള്ളവൻ അറിഞ്ഞാൽ

എന്താണ് പ്രശ്നം? അവനു എത്ര രൂപയാണ് വേണ്ടത് എന്ന് ദേവി ചോദിക്കുമ്പോൾ ശിവന് ഇരുപത്തി അഞ്ചു ലക്ഷം രൂപയാണ് ഇപ്പോൾ വേണ്ടത് എന്ന് ബാലൻ പറയുന്നത് കേട്ട് ദേവി ഞെട്ടുകയാണ്. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് എന്ന് ശത്രു പറയുന്നത് കേട്ട് വീണ്ടും ധർമ്മസങ്കടത്തിൽ ആവുകയാണ് ബാലൻ. അഞ്ജു മറ്റു വർക്കുകൾ കൂടി ഏറ്റെടുത്തില്ലെങ്കിൽ ഇപ്പോൾ എടുത്തിരിക്കുന്ന പത്തു ലക്ഷം കൂടെ നഷ്ടമാകും എന്ന് ശത്രുവിനോട് ബാലൻ പറയുന്നു. അഞ്ജലിയുടെയും ശിവന്റെയും പുതിയ പാർട്ണർഷിപ്പ് ബിസിനസ് മുന്നോട്ട് എന്താവും എന്ന് ആശങ്കയിൽ ആണ് ബാലനും ദേവിയും. സൂസൻ ചതിക്കില്ല, എല്ലാം

നന്നായി തന്നെ നടക്കും എന്ന് വിശ്വാസത്തിലാണ് ശിവൻ അഞ്ജലിക്ക് ധൈര്യം കൊടുത്ത് മുന്നോട്ടു പോകുന്നത്. ഹരിയുടെ പ്രശ്നങ്ങൾ അറിയാതെ, “എൻ്റെ അക്കൗണ്ടിൽ കുറച്ചു പൈസ ഉണ്ട്, നമുക്കൊന്ന് ഹരിയേട്ടനോട് കൂടി ഒന്നു ചോദിക്കാം” എന്ന് അഞ്ജലിയോട് പറയുന്നു ശിവനെയാണ് പ്രമോയിൽ

കാണുന്നത് എന്നാൽ ഹരിയുടെ ഇപ്പോഴത്തെ അവസ്ഥ സാന്ത്വനം വീട്ടിൽ ആർക്കും തന്നെ അറിയില്ല. വരും എപ്പിസോഡുകളിൽ മുന്നോട്ട് എങ്ങനെ ആണ് സാന്ത്വനത്തിന്റെ യാത്ര എന്നറിയാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Rate this post