വീണ്ടും കഥ മാറുന്നു; ശിവേട്ടന്റെ പുതിയ തീരുമാനം കേട്ട് ഞെട്ടിതരിച്ചു അഞ്ജലി; ഇനി ശിവാജ്ഞലിമാരുടെ ജീവിതം എന്താകും? | Santhwanam Today Episode June 27 Malayalam

Santhwanam Today Episode June 27 Malayalam : മലയാള സീരിയൽ ആരാധകരുടെ മനം കവർന്ന പരമ്പര ആണ് സാന്ത്വനം. പ്രേക്ഷകർക്ക് എന്നും ഒരു സാന്ത്വനമാണ് ഈ പരമ്പര.ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും അടുത്തത് എന്താണ് എന്ന ആകാംഷ പ്രേക്ഷകരിൽ ഉളവാക്കുന്നു.എല്ലാ കഥാപാത്രങ്ങൾക്കും അനുയോജ്യമായ കഥാപാത്രങ്ങൾ തന്നെ ആണ് പരമ്പരയെ മറ്റു പല സീരിയലുകളിൽ നിന്ന് മുന്നിട്ടുനിർത്തുന്നത്.

വീട്ടിലുള്ള കുഞ്ഞിനെ കൊഞ്ചിച്ചും, തലോലിച്ചുമാണ് എല്ലാവരും ഇപ്പോൾ സന്തോഷം കണ്ടെത്തുന്നത്. കുഞ്ഞു കരയുമ്പോൾ താരാട്ട് പാടിയുറക്കുന്ന ദേവേച്ചിയാണ് ഇപ്പോൾ വീട്ടിലെ താരം. ദേവേച്ചിയുടെ പാട്ടുകേട്ട് കുടുംബത്തിലെ എല്ലാവർക്കും ഉറങ്ങാം എന്നാണ്, പലരുടെയും അഭിപ്രായം.വീട്ടിൽ പ്രധാന ചർച്ച വിഷയം ഇപ്പോൾ എന്താണ് എന്നുവച്ചാൽ, ഒരു ബിസിനസ്‌ തുടങ്ങാൻ ഉള്ള പ്ലാനിങ് ആണ്. സൂസനുമൊത്ത് ബിസിനസ്‌ തുടങ്ങാൻ ആലോചിക്കുകയാണ് ശിവൻ.

അഞ്‌ജലിയും, ശിവനും, സൂസനും, മൂന്നുപേരും ഒരുമിച്ച് പങ്കാളികൾ ആവുന്ന ബിസിനസ്‌. ശിവനാണ് ആശയം മുന്നോട്ട് വെക്കുന്നത്. തന്റെ കയ്യിൽ ആവിശ്യത്തിന് പണം ഇല്ല എന്ന് സൂസൻ പറയുന്നുണ്ട്. അതിനുള്ള വഴി താൻ കണ്ടെത്തും എന്ന് ശിവൻ പറയുന്നു. കൺസ്ട്രക്ഷൻ, മോഡ്യൂലർ കിച്ചൻ എന്നീ മേഖല വളരെ നല്ല ബിസിനസ്‌ അവസാനം ആണെന്നും, അത് കൊണ്ട് ഒരു സംരഭം തുടങ്ങാൻ പറ്റിയ അവസരം ആണെന്നുമാണ് ശിവൻ പറയുന്നത്.

ബിസിനസ്സിൽ നമ്മൾ നേട്ടങ്ങൾ കൊയ്യും, ഒരുമിച്ച് കൂടെ നിന്നാൽ മാത്രം മതി എന്നാണ് ശിവൻ ഉറപ്പുനൽകുന്നത്.ബിസിനസ്‌ ഏറ്റെടുത്ത് നടത്തി വിജയിപ്പിച്ച് മറ്റുള്ളവരുടെ മുന്നിൽ നമുക്ക് മാതൃക ആവാം എന്ന് മൂന്നുപേരും കരുതുന്നു.ഇനി വരുന്ന എപ്പിസോഡുകളിൽ കണ്ട് തന്നെ അറിയണം മൂന്നുപേരും എന്താണ് പ്ലാൻ ചെയ്യാൻ പോവുന്നത് എന്നും, ബിസിനസ്‌ വിജയിക്കുമോ അതോ തകരുമോ എന്നും.ഇവരുടെ തീരുമാനം വീട്ടിൽ ആരൊക്കെ അംഗീകരിക്കും, ആരൊക്കെ എതിരെ നിൽക്കും?.പ്രേക്ഷകർ എല്ലാം ആകാംഷയുടെ മുൾമുനയിൽ നിൽക്കുകയാണ്.ഇനി എന്താ സംഭവിക്കാൻ പോവുന്നതെന്ന് അറിയാൻ അടുത്ത എപ്പിസോഡിനായി കാത്തിരിക്കാം

Rate this post