ട്വിസ്റ്റ്.!! സച്ചിന്റെ അറസ്റ്റിനെ ഒപ്പം ആ സത്യവുമായി സിഐ.!! പോലീസിനെ തടഞ്ഞ് സുമിത്ര കുടുംബവിളക്കിൽ ഇന്ന് ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ.!! | Kudumbavilakk Today Episode June 27 Malayalam

Kudumbavilakk Today Episode June 27 Malayalam : വ്യത്യസ്തമായ കഥാഗതിയിലൂടെയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പര ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു കുടുംബത്തിനെ ഇങ്ങനെയും പ്രശ്നങ്ങൾ അലട്ടുമോ എന്ന് കാണുന്നവർക്ക് തോന്നുന്ന തരത്തിലുള്ള പ്രമോ വീഡിയോകളാണ് കുടുംബവിളക്കിന്റെ ഭാഗമായി പുറത്തുവരുന്നത്. ഈ സന്ദർഭത്തിൽ ഏറ്റവും പുതിയ പ്രമോ വീഡിയോയും ആളുകൾ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞദിവസം സച്ചിന് കൊടുക്കുവാൻ സച്ചിൻറെ ചില സുഹൃത്തുക്കൾ സമ്മാനപ്പൊതിയിൽ മ യ ക്കു മ രു ന്ന് ഒളിപ്പിച്ച് വിവാഹ സമ്മാനമായി സച്ചിന്റെ അമ്മാവൻറെ കയ്യിൽ കൊടുത്തിരുന്നു. സച്ചിൻറെ സുഹൃത്തുക്കളാണെന്നും സച്ചിന് നേരിട്ട് കൊടുക്കാൻ വേണ്ടി വന്നതാണെന്നും പറഞ്ഞാണ് ഇവർ സമ്മാനപൊതി അമ്മാവൻറെ കയ്യിൽ ഏൽപ്പിച്ചത്അതേസമയം തന്നെ വിവാഹത്തിൻറെ ആഘോഷങ്ങളുടെ ഭാഗമായി സച്ചിനും അടുത്ത സുഹൃത്തുക്കളും ശീതളിന്റെ വീട്ടിലേക്ക് പുറപ്പെട്ട സമയത്താണ് ഇത്തരത്തിൽ ഒരു നാടകീയ രംഗം സച്ചിൻറെ വീട്ടിൽ അരങ്ങേറിയത്.

തുടർന്ന് അവിടെ നിന്നും പുറത്ത് എത്തിയ സുഹൃത്തുക്കൾ തന്നെ മെഡിക്കൽ കോളേജിന്റെ മറവിൽ സച്ചിൻ ല ഹരി കച്ചവടം നടത്തുന്നു എന്ന വിവരം പോലീസിനെ വിളിച്ച് അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സച്ചിൻറെ വീട്ടിൽ നടത്തിയ പരിശോധനയിൽ ല ഹരി കണ്ടെത്തിയെങ്കിലും അത് സച്ചിൻറെ വീട്ടുകാരെ അറിയിച്ചില്ല. വീട്ടുകാർ ഇക്കാര്യം അറിഞ്ഞാൽ സച്ചിൻ മുങ്ങാൻ സാധ്യതയുണ്ടെന്നായിരുന്നു പോലീസിൻറെ അനുമാനം. തുടർന്ന് തങ്ങൾക്ക് തെറ്റായ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയത് എന്ന് പറഞ്ഞ് സച്ചിൻറെ വീട്ടിൽ നിന്നും ഇറങ്ങിയ പോലീസ് ഇപ്പോൾ ശീതളിന്റെ വീട്ടിലെത്തിയിരിക്കുകയാണ്ശീതളിന്റെ വീട്ടിൽ കല്യാണ ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്.

സുമിത്രയും കുടുംബാംഗങ്ങളും വിവാഹത്തിന്റെ പരിപാടി ഓടി നടന്നു ചെയ്യുമ്പോൾ മറുപുറത്ത് തന്റെ സ്ഥാനം എന്താണെന്ന് മറ്റുള്ളവരെ അറിയിക്കുവാനുള്ള കുതന്ത്രവുമായി മുന്നോട്ടു നീങ്ങുകയാണ് സിദ്ധാർത്ഥ്. അത് സിന്ധു തൻറെ അമ്മയോടും വേദികയോടും പറയുന്നുമുണ്ട്. വിവാഹം നടക്കുന്ന സന്ദർഭത്തിൽ താൻ ആരാണെന്നും അച്ഛൻ എന്ന നിലയിൽ തനിക്ക് എന്ത് സ്ഥാനമാണുള്ളത് ഇവിടെ ഉള്ളവർക്ക് മനസ്സിലാകുമെന്നാണ് സിദ്ധു പറയുന്നത്. അതേസമയം തന്നെ പാട്ടും ഡാൻസുമായി കല്യാണ മേളം പൊടിപൊടിക്കുമ്പോൾ അവിടെ മഫ്തിയിൽ എത്തുന്ന പോലീസുകാർ സച്ചിനോട് നിങ്ങളെ അറസ്റ്റ് ചെയ്യാൻ പോകുന്നു എന്ന വാർത്തയാണ് പറയുന്നത്. ഇതുകേട്ട് സുമത്രയും കുടുംബാംഗങ്ങളും ഞെട്ടിത്തരിച്ചു നിൽക്കുന്നിടത്താണ് പുതിയ പ്രമോ അവസാനിക്കുന്നത്

Rate this post