ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങൾ കയ്യടി നേടിയ കൊച്ചു കുട്ടി ഇതാണ്; കുഞ്ഞു ഗായികയുടെ പാട്ട് വൈറൽ.!! | Viral Small Girl Sing Palappoo Song

Viral Small Girl Sing Palappoo Song : പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല. ചില പാട്ടുകൾ നമ്മുടെ ഹൃദയത്തെ അത്രമേൽ സ്പർശിക്കും. ബസ്സിൽ യാത്ര ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴുമൊക്കെ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഏതു മടുപ്പിനെയും ഇല്ലാതാക്കാനും ഏതു വേദനകളെയും കരിച്ചുകളയാനും ഏതു മുറിവുകളെയും ഭേദമാക്കാനും കഴിയുന്ന ഔഷധമാണ് പാട്ട്. പാട്ടുകൊണ്ട് നിരവധിപേരെ കയ്യിലെടുത്ത ഒരു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ പാലപ്പൂവേ നിൻ തിരു മംഗല്യ താലി തരൂ എന്ന പാട്ടാണ് നമ്മുടെ കൊച്ചു താരം പാടുന്നത്. ശ്രുതി ഒന്നും തെറ്റിക്കാതെ അസാധ്യമായ ആലാപനം ആണ് പെൺകുട്ടിയുടേത്. ക്ലാസിലിരുന്ന് പാടുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഓറഞ്ച് ഉടുപ്പിട്ട് സുന്ദരിയായാണ് നമ്മുടെ കൊച്ചു താരം അവൾക്ക് ഇഷ്ടപ്പെട്ട പാട്ട് അതിമനോഹരമായി പാടുന്നത്. കൂട്ടുകാരാകട്ടെ ചുറ്റും നിന്ന് ആസ്വദിക്കുകയും ചെയ്യുന്നു .

ഈ വീഡിയോ പകർത്താൻ കാണിച്ച വ്യക്തിയുടെ മനസ്സ് വലുതാണ്. ഒരുപാട് കഴിവുണ്ടായിട്ടും ആരും അറിയാതെ പോകുന്ന അവസ്ഥ വേദനാജനകമാണ്. എന്നാൽ ഒരു നല്ല കഴിവിനെ പുറത്തുകൊണ്ടുവരികയായിരുന്നു വീഡിയോ എടുത്ത വ്യക്തി ചെയ്തത്. ഒരിക്കൽ വൈറലായിരുന്ന വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ് ഒരു പ്രമുഖ യൂട്യൂബ് ചാനൽ. കുഞ്ഞിന്റെ കഴിവ് കണ്ട് താരങ്ങൾ അടക്കം ഒട്ടേറെ പേരാണ് വീഡിയോ അന്ന് ഷെയർ ചെയ്തത്.

ശ്രുതിയും താളവും തെറ്റാതെയുള്ള ആലാപനം ഗാനത്തെ മനോഹരമാക്കി തീർത്തു. അത് വീണ്ടും വീണ്ടും കേൾക്കാനുള്ള ആഗ്രഹം ആരാധകരിൽ സൃഷ്ടിച്ചു. അതുകൊണ്ടുതന്നെയാണ് ഫസ്റ്റ് ഷോ എന്ന യൂട്യൂബ് ചാനൽ വീഡിയോ വീണ്ടും പുറത്തുവിട്ടിട്ടുള്ളത്.ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിൽ അധികം ലൈക്കാണ് വീഡിയോ സ്വന്തമാക്കിയത്.അതി നെക്കാൾ അധികം പേർ കുഞ്ഞിന്റെ വീഡിയോ കണ്ടു. പാട്ട് വൈറലായതോടെ ആരാധകരുടെ എണ്ണം കൂടുകയായിരുന്നു. ഈ മിടുക്കിയുടെ അടുത്ത പാട്ടിനായി കാത്തിരിക്കുകയാണ് ആരാധകർ.

Rate this post