അപ്പുവിന്റെ കഠിന വാക്കിൽ പെട്ടുപോയി ഹരി; മഞ്ജിമയോട് ആ രഹസ്യം തുറന്നു പറയുന്നു.!! വീണു കിടക്കുന്ന തമ്പിയെ തകർക്കാൻ ശിവാജ്ഞലി. | Santhwanam Today Episode June 24 Malayalam
Santhwanam Today Episode June 24 Malayalam : ഏഷ്യാനെറ്റ് തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് പ്രക്ഷേപണം ചെയ്തു വരുന്ന ജനപ്രിയ പരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിലെ ഓരോ എപ്പിസോഡും കാണാൻ കാത്തിരിക്കുന്നവരാണ് ആരാധകർ. എന്നാൽ പ്രശ്നങ്ങൾക്കു മീതെ പ്രശ്നങ്ങളുമായി സഞ്ചരിക്കുകയാണ് സാന്ത്വനം കുടുംബം.അപ്പുവിനും ഹരിക്കും കുഞ്ഞു ജനിച്ചതോടുകൂടി വലിയ മാറ്റങ്ങളാണ് സാന്ത്വനം കുടുംബത്തിൽ ഉണ്ടായിരിക്കുന്നത്. സാന്ത്വനത്തിന്റെ പുതിയ വഴിത്തിരിവ് കാണിക്കുന്ന പ്രൊമോയാണ് ഇപ്പോൾ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്.
കുറഞ്ഞ സമയം കൊണ്ട് തന്നെ 2.9k ലൈക്കും 88 കെ വ്യൂവേഴ്സും പ്രൊമോയ്ക്ക് ഉണ്ടായി.അഞ്ജലിയെയും ശിവനെയും കാണിച്ചു കൊണ്ടാണ് ഇന്നത്തെ പ്രോമോ ആരംഭിക്കുന്നത്. “നമ്മൾ സ്ട്രോങ്ങ് ആയിട്ട് ഒപ്പം നിന്ന് കൊടുത്താൽ സൂസന് ധൈര്യാവും. ആരുമില്ല ഒറ്റപ്പെട്ടു എന്ന തോന്നലായിരിക്കും സൂസന്”.ഇത് കേട്ട് ചിന്തിക്കുന്ന അഞ്ജലിയോട് “ഇനി ഒറ്റയ്ക്ക് നടത്തിക്കൊണ്ടുപോകാൻ പ്രയാസം ആണെങ്കിൽ നമുക്ക് ഒരു പാർട്ണർഷിപ്പിനെ കുറിച്ച് സംസാരിക്കാം” എന്ന് ശിവൻ പറയുന്നു. ശിവന്റെ ഈ തമാശ കേട്ട് “ആഹാ മനസ്സിലിരിപ്പ് കൊള്ളാലോ “എന്ന് പറഞ്ഞ് ശിവനെ അഞ്ജലി കളിയാക്കുന്നു.പിന്നീട് ഹരിയെയാണ് കാണിക്കുന്നത്. “ആരോടും ഒന്നും പറഞ്ഞിട്ടില്ല.
സത്യം തുറന്നു പറയാൻ പറ്റാതെ സന്തോഷത്തോടെ നടക്കുമ്പോൾ വല്ലാത്തൊരു കുറ്റബോധം ” എന്ന് ഹരി ഫോണിലൂടെ പറയുന്നു. ഹരിയിൽ നിന്നും വീണ്ടും അഞ്ജലിയിലേക്കും ശിവനിലേക്കും ഇന്നത്തെ പ്രോമോ സഞ്ചരിക്കുന്നു. “ആഗ്രഹിച്ചതൊക്കെ നേടണം.അച്ഛൻ പറഞ്ഞപോലെ തമ്പി സാറിനെക്കാളും മുകളിൽ എത്തണം നമുക്ക് “എന്ന് ആഹ്ലാദത്തോടെ പ്രതീക്ഷയോടെ അഞ്ജലി പറയുന്നു. ഇതിനിടയിൽ കുഞ്ഞിനെ കാണാൻ എത്തുന്ന ഹരിയോട് ഇനി നിനക്കും വച്ചടി വച്ചടി ഉയർച്ച ഉണ്ടായിരിക്കുമെന്നാ അമ്മയുടെ പ്രവചനം.
അങ്ങനെ ആയിരിക്കും അല്ലേ ഹരി? എന്ന് അപ്പു ഹരിയോട് ചോദിക്കുന്നു. അപ്പുവിനെയും ഹരിയേയും കുഞ്ഞിനേയും കാണിച്ചു കൊണ്ടാണ് ഇന്നത്തെ പ്രോമോ അവസാനിക്കുന്നത്. കുഞ്ഞിന്റെ മുഖം പ്രേക്ഷകരിൽ സന്തോഷമുണർത്തുന്നു.വ്യത്യസ്തമാർന്ന കഥാഗതിയിലൂടെയാണ് സാന്ത്വനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇനിയെന്ത് എന്ന ചോദ്യം? ആരാധകരെ ദിവസവും സാന്ത്വനം എന്ന ജനപ്രിയ പരമ്പര കാണാൻ പ്രേരിപ്പിക്കുന്നു. കുഞ്ഞിന്റെ ജനനത്തോടെ വലിയ വഴിത്തിരിവാണ് സാന്ത്വനം കുടുംബത്തിൽ സംഭവിച്ചിരിക്കുന്നത്. ഇനി ഹരിക്കും വച്ചടി വച്ചടി ഉയർച്ച ഉണ്ടായിരിക്കുമെന്ന അമ്മയുടെ പ്രവചനം സത്യമാകുമോ അതോ വെറുതെയാകുമോ എന്ന് കാത്തിരുന്ന് കാണാം….