പോലീസ് ശിവനോടാ ക്രൂരത ചെയുമ്പോൾ പൊട്ടിക്കരഞ്ഞ് അഞ്ജലി; സത്യം മനസിലാക്കി ബാലേട്ടൻ ഓടിയെത്തുന്നു.! | Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളുടെ പട്ടികയിൽ ഒന്നാമതാണ് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന സ്വാന്തനം എന്ന പരമ്പര .2020 സെപ്തംബർ 21 ന് ആരംഭിച്ച പരമ്പര ഇപ്പൊഴും വിജയകരമായി പര്യടനം തുടരുകയാണ്.ആദിത്യൻ ആണ് സീരിയലിന്റെ സംവിധായകൻ.ചിപ്പിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിരിയും തമാശയും ആഘോഷങ്ങളുമൊക്കെയായി കുടുംബബന്ധങ്ങളുടെ ആഴവും പവിത്രതയും പ്രേക്ഷകരിലേക്കെത്തിക്കാൻ പരമ്പര്ക്ക് കഴിയുന്നുണ്ട്.സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്.കുടുംബനാഥനും കഥയിലെ മറ്റൊരു കേന്ദ്ര കഥാപാത്രവുമായ ബാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാജീവ്‌ പരമേശ്വർ ആണ്.ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രം ബാലന്റെ ഭാര്യയായ ദേവിയുടേതാണ്. കൂടാതെ ബാലന്റെ അനിയന്മാരും അവരുടെ ഭാര്യമാരും അമ്മയും ഒക്കെയാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.അച്ഛൻ മരിച്ച വീട്ടിൽ അച്ഛന്റെ സ്ഥാനത്തു നിന്ന് എല്ലാവരെയും വളർത്തി വലുതാക്കിയത് ബാലൻ ആണ്.

ഹരി,ശിവൻ, കണ്ണൻ എന്നിവരാണ് ബാലന്റെ അനുജന്മാർ. ഹരിയുടെ ഭാര്യയാണ് അപർണ്ണ ശിവന്റെ ഭാര്യയാണ് അഞ്ജലി.രക്ഷ എന്ന അഭിനയത്രി ആണ് അപർണയുടെ വേഷം ചെയ്യുന്നത് കൂടാതെ. ശിവനായി സജിനും അഞ്ജലിയായി ഗോപികയും.കണ്ണനായി അച്ചു സുഗതും അഭിനയിക്കുന്നു.ഇവരിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് ശിവൻ, അഞ്ജലി കോമ്പോയ്ക്കാണ്.നിരവധി ഫാൻപേജുകളും ഇവർക്ക് മാത്രമായിട്ടുണ്ട്.നിരവധി പ്രശ്‌നങ്ങളിലൂടെയും പിണക്കങ്ങളിലൂടെയുമെല്ലാം കടന്ന് വന്ന ഇവരുടെ ദാമ്പത്യ ജീവിതം പ്രേക്ഷകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

ഇപ്പോഴിതാ വീട്ടിൽ നിന്നും ബാലനുമായി വഴക്കിട്ടിറങ്ങിയ ശിവനും അഞ്‌ജലിയും പുതിയൊരു ഊരാക്കുടുക്കിൽ ചെന്ന് പെട്ടിരിക്കുകയാണ്. ഇവർ യാത്ര ചെയ്ത കാർ ഒരു ആക്‌സിഡന്റിൽ പെടുകയുണ്ടായി.ഇപ്പോൾ ഇരുവരും പോലീസ് സ്റ്റേഷനിലാണ്. തങ്ങളുടെ കയ്യിൽ നിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ലഎന്ന് അവർക്ക് ഉറപ്പുണ്ട് എങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലിൽ നിന്നും അവർ ഈ കുറ്റം ഏറ്റെടുക്കേണ്ടി വരുമെന്ന് വ്യക്തമാണ്. ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്.

5/5 - (1 vote)