മറിമായം മണ്ഡോദരിക്കു പുതിയ കണ്മണി; സ്നേഹാശ്രീകുമാർ അമ്മയായി.!!സന്തോഷവാർത്തയറിയിച്ച് താരങ്ങൾ. | Sneha Sreekumar Blessed With A Baby Viral Malayalam

Sneha Sreekumar Blessed With A Baby Viral Malayalam : മലയാളി പ്രേഷകരുടെ പ്രിയ പരമ്പരയായ മറിമായം എന്ന പരമ്പരയിലൂടെ പ്രേഷകരുടെ ഹൃദയം കീഴടക്കിയ അഭിനേതാക്കളാണ് ശ്രീകുമാറും, സ്നേഹയും. ഏതാനും മാസങ്ങളായി തങ്ങളുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു ഇരുവരും. ഇപ്പോൾ ഇതാ ഇരുവരുടെയും കാത്തിരിപ്പിന് അവസാനമിട്ട് കൊണ്ട് ഒരു കുഞ്ഞോമനയ്ക്ക് ജന്മം നൽകിരിക്കുകയാണ് സ്നേഹ. ഗർഭക്കാലത്തെ ഓരോ വിശേഷങ്ങളും നിരന്തരം ആരാധകരുമായി

പങ്കുവെച്ച സ്നേഹയും ശ്രീകുമാറും തങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സ്വപ്നമായ മ്യൂസിക്കൽ വീഡിയോ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണത്തോടെ മുന്നേറി കൊണ്ടിരിക്കുന്ന ഇരുവരുടെയും മ്യൂസിക്കൽ വീഡിയോയ്ക്ക് ഇരട്ടി മധുരമായിട്ടാണ് ഇരുവരുടെയും കുഞ്ഞോമനയുടെ വിശേഷവും ആരാധകർ അറിഞ്ഞത്. കുഞ്ഞിനെ കാത്തിരിക്കുന്ന ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹമാണ് വീഡിയോയിലൂടെ എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുന്നത്.

ഭാര്യയെ സ്നേഹത്തോടെ തലോലിക്കുന്ന ശ്രീകുമാറും സ്നേഹയുടെ നൃത്ത ചുവടുകളും വീഡിയോയെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട് . വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുമ്പോൾ തന്നെ നടിയും സ്നേഹയുടെ ഏറ്റവും അടുത്ത സുഹൃത്തുമായ വീണ നായർ ലേബർ മുറിയുടെ മുന്നിൽ നിന്നുള്ള ചിത്രം പങ്കുവെച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു സ്നേഹ ഒരു കുഞ്ഞിന് ജന്മം നൽകിയത്.

ഇരുവർക്കും ജനിച്ച ആദ്യ കണ്മണി ഒരു ആൺകുഞ്ഞാണ്. കുഞ്ഞിനെ ഒരു നോക്ക് കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ബന്ധുക്കളും, സുഹൃത്തക്കളും, ആരാധകരും. അഞ്ച് മാസം ഗർഭിണിയായിരിക്കുമ്പോളായിരുന്നു സ്നേഹ അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. 2019 ഡിസംബറിലായിരുന്നു ഇരുവരുടെയുടെ വിവാഹം. സ്വന്തം യൂട്യൂബ് ചാനൽ വഴി പാട്ടും ഡാൻസും അടക്കമുള്ള സന്തോഷകരമായ വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ്സ്ക്രീനിലും ഇരുവരും അതിസജീവമാണ്. മികച്ച ചലച്ചിത്രങ്ങളിൽ ഇരുവർക്കും നല്ല വേഷങ്ങൾ കൈകാര്യം ചെയ്യാന്നുള്ള ഭാഗ്യവും ലഭിച്ചിരുന്നു.

3.3/5 - (9 votes)