വമ്പൻ ട്വിസ്റ്റുമായി സാന്ത്വനം; അപ്പുവിന്റെ ചങ്കു തകർത്തുകൊണ്ട് ഹരി ആ സത്യം വിളിച്ചു പറയുന്നു.!! അപ്പുവിന്റെ പൊട്ടിത്തെറിക്കുമുന്നിൽ പകച്ച് അഞ്ജലി.! | Santhwanam Today Episode July 6 Malayalam

Santhwanam Today Episode July 6 Malayalam : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട സീരിയലായ സാന്ത്വനത്തിൽ ഇന്ന് വമ്പൻ ട്വിസ്റ്റുകളാണ് നടക്കുന്നത്. ഹരിയുടെ ജോലി പോയതും, രാജേശ്വരിയുടെ ഭീക്ഷണിയുമൊക്കെയായി മുന്നോട്ടു പോവുകയാണ് സീരിയൽ. ബിസിനസ് ആവശ്യത്തിനായി ശിവാഞ്ജലിക്ക് പണം കൊടുത്തതിൻ്റെ ടെൻഷനിലാണ് ദേവിയും ബാലനും. ദേവിയുടെ ടെൻഷൻ മുഴുവൻ ഇത്രയും പണം കൊടുത്തത് ഹരിയോ അപ്പുവോ അറിഞ്ഞാൽ എന്താകും

എന്നോർത്തായിരുന്നു. ബാലനാകട്ടെ ഭയം ഉള്ളിലുണ്ടെങ്കിലും ദേവിയെ സമാധാനിപ്പിക്കുകയാണ്. പുതിയ ബിസിനസ് തുടങ്ങിയതിൻ്റെ സന്തോഷത്തിൽ അഞ്ജലി നൽകിയ ലഡു കണ്ണൻ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഹരി വന്നത്.ഹരിയോട് കണ്ണൻ അഞ്ജലിയുടെ ബിസിനസ് കാര്യങ്ങളൊക്കെ പറയുകയും ചെയ്തു. അപ്പോഴേക്കും അഞ്ജുവും ശിവനും വന്ന് ഹരിക്കും ലഡു നൽകുകയും ചെയ്തു. കണ്ണൻ്റെ അടുത്ത് നിന്ന് കഴിച്ചെന്നു പറഞ്ഞ് ലഡു വാങ്ങാത്തതും, പുതിയ ബിസിനസ് കാര്യം കേട്ട് സന്തോഷമില്ലാത്ത ഹരിയെ

കണ്ട് അഞ്ജുവിന് ടെൻഷനാവുകയും ചെയ്തു. ജോലി നഷ്ടപ്പെട്ട ടെൻഷനിലിരിക്കുന്ന ഹരി അപ്പുവിൻ്റെ റൂമിലേക്ക് പോയപ്പോഴും സ്വപ്ന ലോകത്ത് ഉളളതു പോലെയായിരുന്നു പെരുമാറ്റം. അപ്പച്ചി വിളിച്ച് പറഞ്ഞ കാര്യങ്ങൾ അപ്പു വീണ്ടും പറഞ്ഞപ്പോഴും ഹരിയ്ക്ക് ഒരു ഭാവമാറ്റവും ഉണ്ടാവുന്നുമില്ല. ഇതൊക്കെ കണ്ട് അപ്പുവിന് ദേഷ്യം വരികയും ചെയ്യുന്നുണ്ട്. എന്നാൽ ശിവനും അഞ്ജലിയും അവരുടെ പുതിയ തുടങ്ങിയ ബിസിനസ് കാര്യം കേട്ട് ഹരിയ്ക്ക് ഒരു സന്തോഷവും കാണാത്തതിലും, ഹരിയ്ക്കുള്ള മാറ്റത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. അഞ്ജു ശിവനോട് ഹരിയേട്ടനോട് സംസാരിച്ച് എന്താണ് പ്രശ്നം എന്ന് അറിയണമെന്ന് പറയുന്നതിനിടയിലാണ് കണ്ണൻ വന്ന് ഉമ്മറത്ത് എല്ലാവരും ഉണ്ടെന്നും,

പുറത്ത് വരാനും ആവശ്യപ്പെടുന്നത്. അത് കേട്ട മാത്രയിൽ അഞ്ജലിയ്ക്ക് ടെൻഷൻ കൂടുകയാണ്. ഉമ്മറത്ത് അപ്പു അടക്കം എല്ലാവരും ഉണ്ട്. അവിടേയ്ക്ക് ശിവനും അഞ്ജലിയും ടെൻഷനോടെ പോവുകയാണ്. ഹരിയ്ക്കാണ് എന്തോ കാര്യം പറയാനുള്ളതെന്ന് ബാലൻ എല്ലാവരോടും ധരിപ്പിക്കുകയാണ്. ഹരി എല്ലാവരോടും ജോലി നഷ്ടപ്പെട്ട കാര്യവും, കമ്പനി വച്ച ഡിമാൻ്റും അറിയിക്കുകയാണ്. ഇത് കേട്ട് ഞെട്ടി തരിച്ച് ഇരിക്കുകയാണ് സാന്ത്വനം വീട്ടിലെ ഓരോരുത്തരും. ആർക്കും ഒന്നും പറയാനാവുന്നുണ്ടായിരുന്നില്ല. ഹരിയ്ക്ക് വേണ്ടി ഇനി സാന്ത്വനം വീട്ടുകാർ എടുക്കുന്ന തീരുമാനം എന്തായിരിക്കും എന്ന ആകാംക്ഷാഭരിതമായ മുഹൂർത്തത്തിലൂടെയാണ് ഇന്നത്തെ ഭാഗം അവസാനിക്കുന്നത്.

Rate this post