നാദിറയെ സ്വീകരിക്കാൻ വീട്ടുകാർ തയ്യാറായോ? നജീബിൽ നിന്നും നാദിറയിലേക്ക് എത്തിയവൾ എന്തിനു ബിഗ് ബോസ്സിൽ വന്നു? നൂറായിരം ചോദ്യങ്ങൾക്കുത്തരമായി നാദിറ.!! | Bigg Boss Fame Nadhira Mehrin Real Life Story

Bigg Boss Fame Nadhira Mehrin Real Life Story : കൈ നിറയെ പണവും ഒരുപാട് പേരുടെ സ്നേഹവും കൈവശമാക്കി ചരിത്രമെഴുതി ബിഗ്‌ബോസിൽ നിന്നും പുറത്തായ മത്സരർഥിയാണ് ബിഗ്‌ബോസ് മലയാളം സീസൺ 5 താരം നാദിറ മെഹ്റിൻ.ആദ്യത്തെ സീസണിൽ നടനും ആങ്കറുമൊക്കെയായ സാബുമോൻ ആയിരുന്നു വിജയി. രണ്ടാം സീസൺ കോവിഡ് മൂലം നിർത്തി വെക്കേണ്ടി വന്നിരുന്നു.മൂന്നാം സീസണിൽ യുവതാരം മണിക്കുട്ടനായിരുന്നു വിജയി.

നാലാം സീസണിൽ ബിഗ്‌ബോസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ വിജയി ഉണ്ടായി അത് ദിൽഷ പ്രസന്നൻ ആയിരുന്നു.സീസൺ ഓഫ് ഒറിജിനൽ എന്ന ടാഗ് ലൈനോടെ ആരംഭിച്ച ബിഗ്‌ബോസിന്റെ സീസൺ 5 ഇപ്പോൾ വിജയകരമായി പര്യവസാനിച്ചിരിക്കുകയാണ്.21 മത്സരാർഥികളാണ് ഇത്തവണ മത്സരിക്കാൻ ഉണ്ടായിരുന്നത്.മൈൻഡ് ഗെയിമും ഫിസിക്കൽ ഗെയിമുകളും എല്ലാം കടന്ന് പ്രേക്ഷകരുടെ ഹൃദയം സ്വന്തമാക്കി ഇത്തവണ ബിഗ്‌ബോസ് കപ്പ് ഉയർത്തിയത് അഖിൽ മാരാർ ആണ്.

50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക.ഷോയുടെ മറ്റൊരു പ്രത്യേകതയാണ് പണപ്പെട്ടി ടാസ്ക് എല്ലാ ബിഗ്‌ബോസ് സീസണിലും ഈ ടാസ്ക് ഉണ്ടാകാറുണ്ട്. ജയിക്കുമെന്ന് ഉറപ്പില്ലാത്ത ആൾക്ക് അല്ലെങ്കിൽ പണത്തിനു അത്യാവശ്യമുള്ള ആൾക്ക് ആ പണപ്പെട്ടിയുമായി പുറത്ത് പോകാം. പണപ്പെട്ടി സ്വന്തമാക്കിയാൽ മത്സരത്തിൽ തുടരാൻ കഴിയില്ല. മുൻപ് നടന്ന സീസണിൽ ഒന്നും ആരും തന്നെ പണപ്പെട്ടി എടുത്ത് കൊണ്ട് പോകാൻ തയ്യാറായിരുന്നില്ല.പ്രേക്ഷകർക്ക് അത് അവരുടെ തെറ്റായ തീരുമാനം ആയിട്ട് തോന്നിയെങ്കിലും ജയിക്കുമെന്ന അവരുടെ പ്രതീക്ഷ അത്ര വലുതായിരുന്നു.

തങ്ങളുടെ പുറം ലോകത്തെ സ്വീകര്യതയെപ്പറ്റി അവർക്ക് യാതൊരു ഊഹവും ഇല്ലാത്തതാണ് ഇതിന്റെ കാരണം. എന്നാൽ ഇത്തവണ സീസൺ 5 ലെ ട്രാൻസ്പേഴ്സൺ ആയ നാദിറ മെഹ്റിൻ 7.45 ലക്ഷം രൂപയടങ്ങുന്ന പണപ്പെട്ടിയുമായി പുറത്ത് പോയി .ഇത്തവണത്തെ ടിക്കറ്റ് ടു ഫിനാലെ വിജയി ആയിരുന്നു നാദിറ.ഫാമിലി വീക്ക്‌ കഴിഞ്ഞതോടെ കൂടുതൽ സപ്പോർട്ട് ആർക്കാണ് എന്ന് മനസ്സിലാക്കി എന്നാണ് നാദിറ പറയുന്നത്. വീട്ടിൽ വന്ന കുടുംബംഗങ്ങൾ

എല്ലാവരും അഖിൽ മാരാരിനോട് പ്രത്യേക അടുപ്പം കാണിച്ചിരുന്നു. ചിലർ അഖിലിനെയാണ് കൂടുതൽ ഇഷ്ടമെന്ന് പോലും പറയുകയുണ്ടായി ഇതോടെ പുറത്തെ വോട്ടിങ് ട്രെൻഡ് എങ്ങനെയെന്നു മനസ്സിലാക്കിയ നാദിറ പെട്ടിയെടുക്കാൻ തയ്യാറാകുകയായിരുന്നു.മാത്രവുമല്ല ബിഗ്‌ബോസിലൂടെ തന്റെ നഷ്ടമായ കുടുംബത്തെയും തിരിച്ചു പിടിച്ചിരിക്കുകയാണ് താരം. നജീബ് ആയി വീട്ടിൽ നിന്നിറങ്ങിയ നാദിറ പിന്നീടൊരിക്കലും വീട്ടിലേക്ക് തിരിച്ചു ചെന്നിരുന്നില്ല എന്നാൽ ബിഗ്‌ബോസിൽ പോയപ്പോൾ ബാപ്പ മോൾക്ക് വോട്ട് ചെയ്യണം എന്ന് മറ്റുള്ളവരോട് പറഞ്ഞിരുന്നു എന്നാണ് നാദിറ പറയുന്നത്.

Rate this post