ട്വിസ്റ്റ്.!! കലി കയറിയ അപ്പു ലഡുവായി വന്ന ശിവൻജലിയെ വലിച്ചു കീറുന്നു.!! അവസാനം ആ സത്യം പുറത്തു വരുന്നു.!! ബാലേട്ടനോട് ദേഷ്യപ്പെട്ട് ദേവി.! | | Santhwanam Today Episode July 5 Malayalam

Santhwanam Today Episode July 5 Malayalam : ഏഷ്യാനെറ്റ് സീരിയലിൽ മുൻപന്തിയിൽ നിൽക്കുന്ന സാന്ത്വനം സീരിയലിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ആകാംക്ഷാഭരിതമായ മുഹൂർത്തങ്ങ.ളാണ്. ഇന്നലെ സീരിയൽ കണ്ടു കഴിഞ്ഞ് നാളെ എന്താകും എന്നറിയാനുള്ള ആകാംക്ഷയാണ് ഓരോ സീരിയൽ പ്രേമികൾക്കും ഉള്ളത്. ഇന്നലെ തമ്പിയും രാജേശ്വരിയുമായി കൂടുതൽ കയർത്തിറങ്ങിയ ഹരിയെ ഒതു ക്കാൻ

പുതിയ നീക്കങ്ങളുമായി ഇറങ്ങുന്ന രാജേശ്വരിയെയാണ് ബുധനാഴ്ചത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്. അപ്പുവിനെ വിളിച്ച് ഹരിയുടെ ജോലി നഷ്ടമായെന്നും ,അവൻ അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണെന്നും പറഞ്ഞ് തീർക്കുന്നതിന് മുൻപേ രാജേശ്വരിയ്ക്ക് തക്ക മറുപടി നൽകുന്ന അപർണ്ണയെയാണ് കാണാൻ കഴിയുന്നത്. ശേഷം നമ്മുടെ കുടുംബം തകർക്കാൻ അപ്പച്ചി വീണ്ടും ശ്രമം തുടങ്ങിയെന്നു പറഞ്ഞ് അപർണ്ണ ഹരിയെ

അറിയിക്കുന്നതും കാണാം. എന്നാൽ ശിവാഞ്ജലിയ്ക്ക് ബിസിനസ് ആവശ്യത്തിനുള്ള കാഷ് കിട്ടിയ സന്തോഷത്തിൽ സാന്ത്വനം വീട്ടിൽ ലഡു വിതരണം ചെയ്യുന്ന നല്ലൊരു മുഹൂർത്തത്തിലൂടെയും കടന്നു പോകുന്നുണ്ട്. എന്നാൽ പിന്നീട് വരുന്നത് അഞ്ജുവിൻ്റെ സൂസനുമായുള്ള ബിസിനസ് സംരംഭത്തിൻ്റെ കാര്യം അപ്പുവിനെ അറിയിക്കുകയും, അപ്പുവിൻ്റെ അഭിനന്ദനങ്ങൾ അഞ്ജുവിന് നൽകുകയും, പിന്നീട് തമാശ രീതിയിൽ എന്നെ നിൻ്റെ ബിസിനസ് പാർട്ണർ ആക്കിയില്ലല്ലോ എന്നു പറഞ്ഞ് അഞ്ജുവിനെ ഭയപ്പെടുത്തുന്ന അപ്പുവിനെയും കാണാം. പിന്നീട് അപ്പു തമാശ പറഞ്ഞതാണെന്ന്

പറഞ്ഞ് സൗഹൃദത്തിൽ എല്ലാവരും പിരിയുകയും ചെയ്യുന്നു. പിന്നീട് നടക്കുന്നത് ദേവിയും ബാലനുമായുള്ള സംഭാഷണമാണ്. ശിവനും അഞ്ജുവിനും 20 ലക്ഷം നൽകിയതിൻ്റെ അങ്കലാപ്പിലാണ് ദേവിയുള്ളത്. ഹരിയോ അപ്പുവോ ഇതറിഞ്ഞാൽ എന്താകും സാന്ത്വനം വീട്ടിലെ അവസ്ഥ എന്ന് ഓർത്ത് ടെൻഷനിൽ നിൽക്കുന്ന ദേവിയെയാണ് ഈ എപ്പിസോഡിൽ കാണുന്നത്. സാന്ത്വനത്തിൽ ഇനിയുള്ള ദിനങ്ങൾ ആശങ്കപ്പെടേണ്ടതാകുമോ എന്നാണ് പ്രേക്ഷകർ വീണ്ടും സംശയിക്കുന്നത്.

Rate this post