ശിവേട്ടന്റെ കൈ പിടിച്ച് സ്വന്തം ഭാര്യ ഷഫ്‌ന എത്തിയത് കണ്ടോ.!! ആദ്യമായി സജിനും ഷഫ്നയും ഒരുമിച്ച് ഉദ്ഘാടനത്തിന് വന്നപ്പോൾ.!! | Santhwanam Sajin With Shafna Happy News Entertainment

Santhwanam Sajin With Shafna Happy News Entertainment : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സജിൻ. ഒരു പക്ഷെ അങ്ങനെ പറഞ്ഞാൽ പെട്ടെന്ന് മനസിലായി എന്ന് വരില്ല. ശിവേട്ടൻ എന്ന് പറഞ്ഞാൽ ഒരുവിധം എല്ലാ പ്രേക്ഷകർക്കും മനസ്സിലാവും. സാന്ത്വനം സീരിയലിലൂടെ ഒരുപാട് പ്രേക്ഷകരുടെ മനം കവർന്ന ആളാണ് സജിൻ. ശിവേട്ടനായി നിറഞ്ഞാടുകയാണ് അദ്ദേഹം.ഒരു എപ്പിസോഡ് കഴിയുംതോറും മികച്ച അഭിനയം കാഴ്ച്ചവെക്കുവാൻ നടന് കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ സിനിമകളിലൂടെയും,

സീരിയലിലൂടെയും ജനങ്ങൾ ഏറ്റെടുത്ത ഷഫ്‌ന ആണ് സജിന്റെ ജീവിതത്തിലെ നായിക. കഥപറയുമ്പോൾ എന്ന സിനിമയിലെ വേഷം ഇന്നും ഷഫ്നയുടെ മികച്ച വേഷങ്ങളിൽ ഒന്നാണ്.പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നതും ആ ഒരു വേഷം തന്നെയാണ്.സജിൻ, ഷഫ്‌ന ജോഡികൾക്ക് ആരാധകർ ഏറെയാണ്.രണ്ടുപേരും കാണാൻ നല്ല ചേർച്ചയാണ് എന്നാണ് ആരാധകർ പറയുന്നത്. പല തിരക്കുകൾ കാരണം രണ്ട് പേർക്കും ഒരുമിച്ച് ഒരു വേദി പങ്കിടാനുള്ള അവസരം വളരെ കുറവ് ആണ്. എന്നാൽ ഇപ്പോൾ അങ്ങനെ ഒരു അവസരം വന്നെത്തി.

Read Also: സോഷ്യൽ മീഡിയ ഒന്നടക്കം ഞെട്ടിച്ച വൈറൽ മുത്തശ്ശി; 😱🥰.. https://tastycandy.in/grandmother-makeover-video-viral-on-socialmedia-entertainment-news/

ഒരു പരിപാടി ഉദ്ഘാടനം ചെയ്യാൻ സ്റ്റൈലൻ ലുക്കിൽ ശിവേട്ടനും, പ്രിയതമയും എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.കേരളക്കര ഒന്നാകെ കാത്തിരുന്ന നിമിഷം എത്തിയതിന്റെ ആവേശം ഒട്ടും കുറയാതെ പരിപാടി ഒരു മികച്ച വിജയം ആക്കാൻ ശിവേട്ടനും പ്രിയതമയ്ക്കും കഴിഞ്ഞു.മലയാളത്തിൽ മാത്രം അല്ല, അന്യഭാഷയിലും തിളങ്ങിയ താരമാണ് ഷഫ്‌ന.ചെറുതും വലുതുമായ ഒരുപിടി മികച്ച വേഷങ്ങൾ ഇതിനോടകം തന്നെ അന്യഭാഷയിൽ നടി ചെയ്തിട്ടുണ്ട്.

ഉദ്ദ്ഘാടന വേദിയിൽ മറ്റുപല വ്യക്തികളും ഉണ്ടായിരുന്നു എങ്കിലും തിളങ്ങി നിന്നത് സജിനും ഷഫ്നയും ആയിരുന്നു.താരങ്ങളെ ക്യാമറയിൽ പകർത്താൻ മാധ്യമങ്ങളുടെ മത്സരം തന്നെ ആയിരുന്നു. ഒരുപാട് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതുപോലെ ഇത്രയും നല്ല വേദി ഇതുവരെ ലഭിച്ചിട്ടില്ല എന്നും താരങ്ങൾ പങ്കുവച്ചു.എവിടെ പോയാലും ശിവേട്ടൻ അല്ലെ എന്നാണ് ആരാധകർ ചോദിക്കുക, അതിൽ വളരെ സന്തോഷമുണ്ടെന്നും, തന്റെ കഥാപാത്രം അത്ര ഏറെ ആൾക്കാരുടെ മനസ്സിൽ ഇടം പിടിച്ചതിന്റെ ഉദാഹരണമാണ് ഈ സ്നേഹം എന്നും സജിൻ പറഞ്ഞു.

Rate this post