വിജയകിരീടവുമായി അഖിൽ മാരാർ വീട്ടിൽ; അമ്മയോട് പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ച് നാട്ടുകാർ.!! ആരാധകരുടെ തിരക്കിൽ ബിഗ്ഗ്‌ബോസ് താരം.!! | Bigg Boss Akhil Marar With Family Viral Video

Bigg Boss Akhil Marar With Joju Viral Video : ബിഗ് ബോസ് വിജയി അഖിൽ മാരാർ ആദ്യം ഓടിയെത്തിയത് സുഹൃത്ത് ജോജു ജോര്‍ജിൻ്റെ അരികിലേക്ക്. വിമാനമിറങ്ങി അഖില്‍ മാരാർ ആദ്യം വിജയ കപ്പുമായി പോയത് നടൻ ജോജുവിന്‍റെ വീട്ടിലേക്കാണ്. പുതിയ സിനിമയുടെ കാര്യം സംസാരിക്കാന്‍ വേണ്ടി വന്നതാണ് താനെന്നും, ജോജുവിന് അടുത്തുതന്നെ യുകെയിലേക്ക് പോകണം

അതു കൊണ്ടാണ് പെട്ടന്നുള്ള ഈ കൂടിക്കാഴ്ച എന്നാണ് അഖിൽ മാരാർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. “അഖിൽ ഒരു നല്ല മനുഷ്യനാണ്, അവൻ കുടുംബത്തോടും, സഹജീവികളോടും പെരുമാറുന്നത് കണ്ടാൽ തന്നെ അറിയാം. അതിനു കിട്ടിയ റിസൾട്ട് ആണ് ഈ വിജയം.  അഖിലിന്റെ പെരുമാറ്റമാണ് അവനിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത്. ഏതാണ്ട് എന്നെപ്പോലെ തന്നെയുള്ള ഒരു പ്രകൃതമാണ്. അവൻ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വ്യക്തി ആണ്.

അഖിൽ അതിലുള്ളതു കൊണ്ടാണ് ഈ സീസൺ ബിഗ് ബോസ് കണ്ടത്. അഖിലിന്റെ പല ഡയലോഗുകളും കൊച്ചു പിള്ളേര് വരെ മാസ് ഡയലോഗുകളായി ഏറ്റെടുത്തിരിക്കുകയാണ്.” എന്നാണ് ജോജു പറഞ്ഞത്. “ജോജുവിനോട് ഒരുപാട് കടപ്പാടുണ്ട് എൻ്റെ സിനിമ ജീവിതത്തിലെ ഗുരു തുല്യനായ വ്യക്തിയാണ് ജോജു. സിനിമയെ കുറിച്ച് ഒരുപാട് അറിവുള്ള വ്യക്തിയാണ് അദ്ദേഹം. പലതും ജോജുവിൽ നിന്ന് പഠിക്കാൻ കഴിഞ്ഞു”

തുടർന്നും സിനിമകൾ ചെയ്യുന്നുണ്ട് എന്നാണ് അഖിൽ പറഞ്ഞത്. സാഗറിനെയും, ജുനൈസിനെയും കണ്ടു സംസാരിച്ചിരുന്നെന്നും തന്റെ അടുത്ത പടത്തിൽ സാഗറും, ജുനൈസും, അഖിലും ഉണ്ടെന്നും ജോജു ജോർജ് വ്യക്തമാക്കി. ‘ആന്റണി’ എന്ന ചിത്രത്തിനുവേണ്ടി ഭാരം കുറച്ചോ? എന്ന ചോദ്യത്തിന് അതെ സിനിമയ്ക്ക് വേണ്ടി ഞാൻ പതിനഞ്ച് കിലോ കുറച്ചു, ഇല്ലെങ്കിൽ അഭിനയിപ്പിക്കില്ല എന്ന് ജോഷി സർ പറഞ്ഞു. അപ്പോൾ വേറെ വഴിയിലാത്തതു കൊണ്ട്” എന്ന് തമാശയായി ജോജു പറഞ്ഞു.

3/5 - (1 vote)