വമ്പൻ ട്വിസ്റ്റ്; ഹരിയെ ഭീഷണിപ്പെടുത്തിയ തമ്പിയെ മലർത്തിയടിച്ച് ഹരി.!! സത്യങ്ങൾ എല്ലാം വിളിച്ചു പറയുന്നു.!! ശിവാജ്ഞലിമാർ ബാലേട്ടന് കെണിയാകുമോ? | Santhwanam Today Episode July 3 Malayalam

Santhwanam Today Episode July 3 Malayalam : സാന്ത്വനത്തിന്റെ ഏറ്റവും പുതിയ പ്രമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡിൽ ഹരിയുടെ ജോലി പോയ വിവരം അറിഞ്ഞ തമ്പിയും രാജേശ്വരിയും ഹരിയെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ ഒരു കടപ്പാട് സൃഷ്ടിക്കാൻ എന്ന രീതിയിൽ സാന്ത്വനം വീട്ടിലെത്തി ഹരിക്ക് ജോലിക്ക് സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുണ്ടായി. സാന്ത്വനത്തിൽ എത്തിയ തമ്പിയുടെ പിന്നാലെ ഹരി അമരാവതിയിലേക്ക് വരുന്നതാണ്

ഏറ്റവും പുതിയ എപ്പിസോഡിൽ സൂചിപ്പിക്കുന്നത്. തമ്പിക്കൊപ്പം വന്ന ഹരിയ ആദ്യം കണ്ടിട്ട് രാജേശ്വരിക്ക് വിശ്വാസമായില്ല. പിന്നീട് മൂവരും ചേർന്നുള്ള വർത്തമാനത്തിൽ ഹരിയെ കൊള്ളിച്ചുള്ള സംസാരങ്ങളാണ് രാജേശ്വരിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.അതോടൊപ്പം തന്നെ ഹരിയേയും സഹായിക്കാൻ പറ്റുന്നത് തൻറെ ഒരു ഭാഗ്യമായാണ് കരുതുന്നത് എന്ന് രാജേശ്വരി പറയുന്നുണ്ട്. ഇത് കണ്ട് തികച്ചും വെറുപ്പോടെ തന്നെയാണ് ഹരി രാജേശ്വരിയെ നോക്കുന്നത്. ഇതേ സമയത്ത് തന്നെ ഹരി എഴുന്നേറ്റു ഈ ജോലി മാത്രമേ ഞാൻ ചെയ്യുള്ളൂ

എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല എന്നും മേലാൽ ഇത്തരം വേഷം കെട്ടുമായി തന്റെ അടുത്ത് വരരുതെന്നും ദേഷ്യത്തിൽ പറയുന്നത് പ്രമോയിൽ കാണാം. ഇത് കേട്ട് അന്തംവിട്ടുനിൽക്കുകയാണ് തമ്പിയും രാജേശ്വരിയും. മറുവശത്ത് ശിവനും അഞ്ജലിക്കും നൽകാമെന്ന് പറഞ്ഞ 20 ലക്ഷം രൂപയുമായി അവരുടെ അടുത്തെത്തിയിരിക്കുകയാണ് ബാലൻ.പണം കൈമാറുന്ന ബാലന് ഉള്ളിൽ ചില മനപ്രയാസങ്ങൾ ഉണ്ട്. ആരും അറിയാതെ

ശിവനും അഞ്ജലിക്കും ഒരു സഹായം ചെയ്യുന്നതിൽ പൂർണ്ണ തൃപ്തി ഇല്ലെങ്കിൽ പോലും തങ്ങൾ കാരണം അവർ വിജയിക്കുന്നെങ്കിൽ അത് ആയിക്കോട്ടെ എന്ന നിലപാടാണ് ബാലനും ദേവിക്കും. അതേസമയം തന്നെ ശിവാഞ്ജലിയുടെ കയ്യിൽ നിന്ന് പണം കൈപ്പറ്റുവാൻ അവിടേക്ക് എത്തുന്ന സുഹൃത്തിനെയും പ്രമോ വീഡിയോയിൽ കാണാം. നിറഞ്ഞ പുഞ്ചിരിയോടെയാണ് ശിവനും അഞ്ജലിയും കൂട്ടുകാരിയെ സ്വാഗതം ചെയ്യുന്നത്. സഹായിക്കാൻ ചെയ്തത് അവസാനം ബാലന് കെണിയാകുമോ എന്നാണ് ആരാധകരുടെയും സംശയം

3.5/5 - (2 votes)